Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right2000 ബുക്കിങുകൾ...

2000 ബുക്കിങുകൾ പിന്നിട്ടു; ഗ്ലോസ്​റ്ററിന്​ ഒരു ലക്ഷം വിലകൂട്ടി എം.ജി

text_fields
bookmark_border
2000 ബുക്കിങുകൾ പിന്നിട്ടു; ഗ്ലോസ്​റ്ററിന്​ ഒരു ലക്ഷം വിലകൂട്ടി എം.ജി
cancel

ബുക്കിങ്​ 2000 പിന്നിട്ടതിനുപിന്നാലെ ഗ്ലോസ്​റ്റർ എസ്​ യു വിക്ക്​ വില വർധിപ്പിച്ച്​ എം.ജി. ബേസ്​ വേരിയൻറിന്​ ഒരു ലക്ഷം രൂപയാണ്​ കൂട്ടിയത്​. ഓഫ്റോഡർകൂടിയായ പ്രീമിയം എസ്‌ യു വിയാണ്​ ഗ്ലോസ്റ്റർ. ഒക്ടോബറിൽ 28.98 ലക്ഷത്തി​െൻറ പ്രാരംഭ വിലയ്​ക്കാണ്​ വാഹനം പുറത്തിറക്കിയത്​. നിലവിലിത്​ 29.98 ലക്ഷമായി വർധിപ്പിച്ചിട്ടുണ്ട്​. ഏറ്റവും ഉയർന്ന വേരിയൻറായ സാവി 6 സ്റ്റാർ ഫോർവീലി​െൻറ വിലയും 20,000 രൂപ ഉയർത്തി. ഇൗ വേരിയൻറിന്​ ഇപ്പോൾ 35.58 ലക്ഷം രൂപ വിലവരും.

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡോവർ പോലുള്ള ജനപ്രിയ എസ്‌യുവികൾക്കെതിരെ വളരെ ആക്രമണാത്മകമായ വിലയിലാണ്​ എം‌ ജി ഗ്ലോസ്റ്ററി​നെ വിപണിയിലെത്തിച്ചത്​. നിലവിൽ ഒരു ലക്ഷം രൂപ വർധിച്ചാലും എതിരാളികളേക്കാൾ കുറവായതിനാൽ നേരിയ മുൻതൂക്കം ഗ്ലോസ്​റ്ററിനുണ്ട്​. പുറത്തിറങ്ങി മൂന്ന് ആഴ്​ചക്കുള്ളിൽ ഗ്ലോസ്റ്ററിന്​ രണ്ടായിരത്തിലധികം ബുക്കിങുകളാണ്​ ലഭിച്ചത്​. നിലവിലെ ഉത്സവ സീസണിൽ വിൽപ്പന കണക്ക് മെച്ചപ്പെടുമെന്നാണ്​ എം.ജി പ്രതീക്ഷിക്കുന്നത്​.

എഞ്ചിൻ

രണ്ട് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ്​ ഗ്ലോസ്​റ്റർ ലഭ്യമാവുക. ആദ്യത്തേതിൽ ഒറ്റ ടർബോചാർജറാകും ഉണ്ടാവുക. 163 എച്ച്പി കരുത്തും 375 എൻഎം ടോർകും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണിത്​. രണ്ടാമത്തേത് 218 എച്ച്പിയും 480 എൻഎം ടോർകും പുറപ്പെടുവിക്കുന്ന ഇരട്ട ടർബോ യൂണിറ്റാണ്. എട്ട്​ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡാണ്. ഉയർന്ന മോഡലിൽ തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകൾക്കൊപ്പം ഷിഫ്റ്റ്-ഓൺ-ഫ്ലൈ ഫോർ വീൽ ഡ്രൈവ് ഉൾപ്പെടുത്തിയിട്ടുണ്ട്​. കരുത്ത്​ കുറഞ്ഞ മോഡലിൽ ഫോർവീൽ ഡ്രൈവ്​ ഉണ്ടാകില്ല.

വേരിയൻറുകൾ

കമ്പനി വെബ്‌സൈറ്റ് അനുസരിച്ച് സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നീ നാല് ട്രിം ലെവലുകളിൽ ഗ്ലോസ്റ്റർ ലഭ്യമാകും. സാവി, സ്മാർട്ട് വേരിയൻറുകളിൽ 6 സീറ്റുകളുള്ള കോൺഫിഗറേഷൻ മാത്രമേ ലഭ്യമാകൂ. ഇതിൽ മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളായിരിക്കും. സൂപ്പർ 7 സീറ്റ് ലേഒൗട്ടജലാകും വരിക. ഷാർപ്പിൽ ആറ്​, ഏഴ്​ സീറ്റുകൾ ആവശ്യാനുസരണം തെരഞ്ഞെടുക്കാനാവും. സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇഎസ്​പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻറ്​ കൺട്രോൾ എന്നിവ ഉൾപ്പെടും.

സൗകര്യങ്ങൾ

ചൈനീസ്​ കമ്പനികളുടെ പ്രത്യേകതയായ എക്യുപ്​മെൻറുകളിലെ ധാരാളിത്തം ഗ്ലോസ്​റ്ററിലും ഉണ്ടാകും. ഏറ്റവും ഉയർന്ന സാവി ട്രിമിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഐ-സ്മാർട്ട് കാർ ടെക്, പനോരമിക് സൺറൂഫ്, പ​േവർഡ് ആൻറ്​ ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, വെൻറിലേഷൻ, മെമ്മറി, മസാജ് ഫംഗ്ഷൻ എന്നിവയുണ്ടാകും. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റവുമായാണ്​ വാഹനം വരിക. 3-സോൺ ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, പ​േവർഡ് ടെയിൽഗേറ്റ്, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​.

സെമി ഓട്ടോണമസ് വാഹനം

സെമി ഓട്ടോണമസ് ഡ്രൈവർ സഹായ സംവിധാനങ്ങളും ഗ്ലോസ്​റ്ററിലുണ്ട്​. ഫോർഡ് എൻ‌ഡോവർ പോലുള്ള എതിരാളികളിൽ ഹാൻഡ്‌ ഫ്രീ പാർകിങ്​ അവതരിപ്പിക്കുമ്പോൾ, ലൈൻ അസിസ്​റ്റ്​, എമർജൻസി ബ്രേക്കിംഗ്, കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ തുടങ്ങി ഇൗ വിഭാഗത്തിലെ പുതിയ കൂട്ടിച്ചേർക്കലുകളും വാഹനത്തിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikeMG GlosterMG indiaGloster SUV
Next Story