Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബെൻസോ...

ബെൻസോ ബി.എം.ഡബ്ല്യുവോ​?; രാജ്യത്ത്​ ഏറ്റവുംകൂടുതൽ വിറ്റ ആഢംബര കാർ

text_fields
bookmark_border
ബെൻസോ ബി.എം.ഡബ്ല്യുവോ​?; രാജ്യത്ത്​ ഏറ്റവുംകൂടുതൽ വിറ്റ ആഢംബര കാർ
cancel

സാമ്പത്തിക മാന്ദ്യവും കോവിഡും എല്ലാം ചേർന്ന്​ രാജ്യത്തെ വാഹനവിപണി വൻ പ്രതിസന്ധിയിലായ വർഷമാണ്​ 2020. പുതിയ വിൽപ്പന കണക്കുകൾ പുറത്തുവരു​േമ്പാൾ കടുത്ത മത്സരമാണ്​ ആഢംബര വിപണിപിടിക്കാൻ രണ്ട്​ ജർമൻ കമ്പനികൾ തമ്മിൽ നടന്നതെന്ന്​ കാണാം​. ലോകത്തിലെ പ്രമുഖ ലക്ഷ്വറി കാർ നിർമാതാക്കളായ മെഴ്​സിഡസ്​ ബെൻസിന്​​ വിൽപ്പനയിൽ​ വൻ ഇടിവാണ്​ രാജ്യത്ത് സംഭവിച്ചത്​​. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ 42.75 ശതമാനം കുറവാണ്​ രേഖപ്പെടുത്തിയത്​.


2020ൽ 7,893 വാഹനങ്ങളാണ്​ ബെൻസ്​ വിറ്റഴിച്ചത്​. വിൽപ്പനയുടെ 14 ശതമാനം ഓൺലൈൻ ബുക്കിങിലൂടെയായിരുന്നെന്നും കമ്പനി പറയുന്നു. 2019 ൽ വിറ്റ 13,786 യൂനിറ്റുകളെ അപേക്ഷിച്ച്​ വൻ തകർച്ചയാണ്​ ബെൻസിന്​ വിൽപ്പനയിൽ ഉണ്ടായത്​. 2019ലെ ആദ്യ ക്വാർട്ടറിൽ 563 യൂണിറ്റ് മാത്രമാണ്​ വിറ്റഴിക്കാനായത്​. പ്രാരംഭ തിരിച്ചടിക്ക് ശേഷം വിൽ‌പനയിൽ ചെറിയചില നേട്ടങ്ങൾ കൈവരിക്കാനും ബെൻസിന്​ കഴിഞ്ഞു. മൂന്നാം ക്വാർട്ടറിൽ 2058 യൂനിറ്റും നാലിൽ 2886 യൂനിറ്റുമാണ്​ വിറ്റത്​. മറ്റൊരു പ്രമുഖ ആഢംബരവാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യുവും അവരുടെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു.


ബി‌എം‌ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയിൽ ആകെ 9,167 യൂനിറ്റുകൾ വിറ്റഴിച്ചു. ഇതിൽ ബി‌എം‌ഡബ്ല്യു കാറുകൾ 6,097ഉം മിനി ബ്രാൻഡിലെ വാഹനങ്ങൾ 512 എണ്ണവുമാണ്​. ബാക്കിയുള്ള 2,563 യൂനിറ്റുകൾ ബിഎംഡബ്ല്യു മോട്ടോറാഡ് വഴിയാണ്​ വിറ്റഴിച്ചത്​. ആഢംബര ബൈക്കുകൾ വിൽക്കുന്ന ബി.എം.ഡബ്ല്യൂവിന്‍റെ ഉപവിഭാഗമാണ്​ മോ​ട്ടോറാഡ്​. മറ്റ് ലക്ഷ്വറി കാർ ബ്രാൻഡുകളായ ഓഡി, ജാഗ്വാർ ലാൻഡ് റോവർ, വോൾവോ എന്നിവ 2020ലെ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ചിട്ടില്ല.

കാറുകളും എസ്​.യു.വികളും ചേർന്ന വിൽപ്പന പരിശോധിച്ചാൽ ഇപ്പോഴും ബെൻസ്​ തന്നെയാണ്​ രാജ്യത്ത്​ മുന്നിലെന്ന്​ പറയേണ്ടിവരും. ഇടക്കാലത്ത്​ ഒന്നുരണ്ട്​ വർഷങ്ങളൊഴിച്ചാൽ എന്നും ഇന്ത്യയിലെ ആഢംബര വിപണി നിയന്ത്രിച്ചിരുന്നത്​ ബെൻസ്​ ആണ്​. ഇത്തവണയും അതിന്​ മാറ്റമുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bmwMercedes-Benzautomobilelaxury car
Next Story