2026ൽ നാല് തവണ കാർ വില കൂട്ടുമെന്ന് മെഴ്സിഡെസ് ബെൻസ്
text_fieldsന്യൂഡൽഹി: 2026ൽ ഓരോ പാദത്തിലും കാർ വില വർധിപ്പിക്കുമെന്ന് ജർമൻ വാഹനനിർമാതാക്കളായ മെഴ്സിഡെസ് ബെൻസ്. 2026 ജനുവരി ഒന്നിനാകും ആദ്യത്തെ വില വർധന നിലവിൽ വരിക. യുറോക്കെതിരെ രൂപ തകരുന്നത് മുൻനിർത്തിയാണ് വില വർധനവ് കൊണ്ട് വരുന്നതെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ സന്തോഷ് അയ്യർ അറിയിച്ചു.
യുറോക്കെതിരെ രൂപയുടെ വിനിമയ നിരക്ക് തുടർച്ചയായി 100ന് മുകളിൽ നിൽക്കുന്ന സാഹചര്യത്തിലാണ് വില വർധനക്ക് കളമൊരുക്കിയത്. 2025ൽ യുറോക്കെതിരെ രൂപയുടെ മൂല്യം ഒരിക്കലും 100ന് താഴെ പോയിട്ടില്ല.
അടുത്ത വർഷം ഓരോ പാദത്തിലും വില വർധിപ്പിക്കുന്നത് പരിഗണിക്കുകയാണ്. രൂപയുടെ മൂല്യമിടിയുന്നതാണ് ഇതിനുള്ള കാരണമെന്ന് ഫിക്കി യോഗത്തിൽ മെഴ്സിഡെസ് ബെൻസ് മാനേജിങ് ഡയറക്ടർ പറഞ്ഞു. 18 മാസം മുമ്പ് യുറോയുമായുള്ള രൂപയുടെ വിനിമയ നിരക്ക് 89 രൂപയായിരുന്നു. എന്നാൽ, ഇപ്പോൾ അത് 104ലേക്ക് ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, 2026 വർഷത്തിന്റെ ആദ്യപാദത്തിൽ വില എത്രത്തോളം വർധിപ്പിക്കണമെന്നതിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം രണ്ട് ശതമാനം വർധനയുണ്ടാവുമെന്ന സൂചനയാണ് കമ്പനി എം.ഡി നൽകുന്നത്. ജനുവരിയിൽ തന്നെ ഈ വില വർധന നിലവിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

