Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightലംബോർഗിനിക്കും...

ലംബോർഗിനിക്കും ഫെരാരിക്കും മുകളി​െലാരു സൂപ്പർ കാർ; മക്​ലാരൻ ഇന്ത്യ മോഡലുകൾക്ക്​ വിലയിട്ടു

text_fields
bookmark_border
McLaren India prices revealed super sports car
cancel

കുറച്ചുനാളുകൾക്കുമുമ്പാണ്​ മക്​ലാര​െൻറ ഇന്ത്യ പദ്ധതികൾക്ക്​ തുടക്കമിട്ടത്​. ഒരുപക്ഷെ ലോക്​ഡൗൺ കാലത്ത്​ ഇന്ത്യയിലുണ്ടായ സൂപ്പർ കാറുകളുടെ വമ്പിച്ച വിൽപ്പനയാകാം മക്​ലാരനെ ഇങ്ങോ​േട്ടക്ക്​ ആകർഷിച്ചത്​. എന്തായാലും മിസ്​റ്റർ ബീനി​െൻറ ഇഷ്​ട വാഹനമായ മക്​ലാരൻ യൂറോപ്പിലും അമേരിക്കയിലുമൊക്കെ ശത കോടീശ്വരന്മാരുടെ സ്​റ്റാറ്റസ്​ സിമ്പലാണ്​. മക്​ലാര​െൻറ ഇന്ത്യയുടെ വിൽപ്പനക്ക്​ ചുക്കാൻ പിടിക്കുക ഇൻഫിനിറ്റി ഗ്രൂപ്പായിരിക്കും​.


നിലവിൽ മക്​ലാരൻ വാഹനങ്ങളുടെ ഇന്ത്യയിലേക്കുള്ള വില പ്രഖ്യാപിച്ചിട്ടുണ്ട്​. കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ മോഡൽ മക്​ലാരൻ ജിടി ആണ്​. 3.72 കോടി രൂപ (എക്സ്-ഷോറൂം) യാണ്​. ഇൗ വാഹനത്തി​െൻറ വില. മശറ്റാരു മോഡലായ 720 എസ് കൂപ്പെയുടെ വില 4.65 കോടി രൂപയും 720 എസ് സ്പൈഡറിന് 5.04 കോടി രൂപയുമാണ് (എക്സ്-ഷോറൂം) വിലയിട്ടിരിക്കുന്നത്​. കൂടുതൽ കൂട്ടിച്ചേർക്കലുകൾക്ക്​ അധിക പണവും നൽകേണ്ടിവരും. അടുത്തിടെ കമ്പനി പുറത്തിറക്കിയ അർച്യൂറ ഹൈബ്രിഡ് സൂപ്പർകാറി​െൻറ വിലകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വാഹനങ്ങൾക്ക്​ നിരവധി ആക്​സസറി പാക്കേജുകൾ മക്​ലാരൻ വാഗ്​ദാനം ചെയ്യുന്നുണ്ട്​.


29.77 ലക്ഷം രൂപയുടെ പാക്കേജിൽ പാർക്കിങ്​ സെൻസറുകൾ, പിൻ ക്യാമറ, വെഹിക്കിൾ ലിഫ്റ്റ് തുടങ്ങിയവ ഉൾപ്പെടും. ട്രാക്ക്-ഓറിയൻറഡ് സൂപ്പർകാറുകളുമായി താരതമ്യപ്പെടുത്തിയാൽ മക്​ലാരൻ ശ്രേണിയിലെ ഏറ്റവും മികച്ച ഓഫറാണ് ജിടി. വാഹനത്തി​െൻറ ഒത്ത നടുവിൽ പിടിപ്പിച്ച 4.0 ലിറ്റർ എഞ്ചിൻ 620 എച്ച്പി, 630 എൻഎം ടോർക്ക് എഞ്ചിനാണ്​ വാഹനത്തിനുള്ളത്​. 3.2 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. പരമാവധി വേഗം 326 കിലോമീറ്റർ ആണ്​. എതിരാളികളിൽ പോർഷെ 911 ടർബോ എസ്, ബെൻറ്​ലെ കോണ്ടിനെന്റൽ ജിടി, ഫെരാരി റോമ എന്നിവ ഉൾപ്പെടും.

മക്​ലാരൻ 720 എസ് കൂപ്പെ

ആഗോളതലത്തിൽ മക്​ലാര​െൻറ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ്​ 720 എസ് കൂപ്പെ.​ ജിടിയിലെന്നപോലെ, പ്രത്യേക പാക്കേജുകൾ ഇവയിലും കമ്പനി വാഗ്​ദാനം ചെയ്യുന്നുണ്ട്​. ഫ്രണ്ട് സസ്പെൻഷൻ ലിഫ്റ്റ്, പ്രീമിയം 12-സ്പീക്കർ ബോവേഴ്​സ്​ ആൻഡ്​ വിൽക്കിൻസ് ഓഡിയോ സിസ്റ്റം എന്നിവയൊക്കെ നാം അധികം പണംകൊടുത്ത്​ വാങ്ങേണ്ട സാധനങ്ങളാണ്​. 43.31 ലക്ഷമാണ് ഇൗ ആക്​സസറി പാക്കേജിനായി മുടക്കേണ്ടത്​. 4.0 ലിറ്റർ, ട്വിൻ-ടർബോ എഞ്ചിൻ 720 എച്ച്പി, 770 എൻഎം ടോർക്ക് എന്നിവ ഉത്​പാദിപ്പിക്കും. കൂപ്പെ മോഡലിനൊപ്പം സ്പൈഡർ വേരിയൻറിലും ഇതേ എഞ്ചിൻ തന്നെയാണ്​ നൽകിയിരിക്കുന്നത്​.


രണ്ട് കാറുകളും 0-100 കിലോമീറ്റർ വേഗതയിൽ 2.9 സെക്കൻഡിനുള്ളിൽ എത്തും. 341 കിലോമീറ്റർ ആണ്​ പരമാവധിവേഗം. സ്‌പൈഡറി​െൻറ കൺവേർട്ടിബിൾ മേൽക്കൂര തുറക്കുന്നതിനോ അടയ്‌ക്കുന്നതിനോ 11 സെക്കൻഡ് മാത്രമേ എടുക്കൂ. ഇത് 50 കിലോമീറ്റർ വേഗതയിൽ പ്രവർത്തിപ്പിക്കാൻ കഴിയും. ഇന്ത്യയിലെ 720 എസിനുള്ള എതിരാളികളിൽ ലംബോർഗിനി ഹുറാക്കാൻ അല്ലെങ്കിൽ ഫെരാരി എഫ് 8 ട്രിബ്യൂട്ടോ എന്നിവ ഉൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:McLarensports car
Next Story