Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരുന്നു... മാരുതിയുടെ 5 സീറ്റർ എസ്.യു.വി; മൂന്ന് മാസത്തിനകം പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്

text_fields
bookmark_border
വരുന്നു... മാരുതിയുടെ 5 സീറ്റർ എസ്.യു.വി; മൂന്ന് മാസത്തിനകം പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്
cancel
camera_alt

representation image

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി പുതിയ 5 സീറ്റർ മിഡ്സൈസ് എസ്.യു.വി പുറത്തിറക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്.

അടുത്ത മൂന്ന് മാസത്തിനുള്ളിൽ പുറത്തിറങ്ങുമെന്നും അരീന ഡീലർഷിപ്പ് വഴിയായിരിക്കും പുതിയ കാർ വിൽപനയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹ്യുണ്ടായി ക്രെറ്റ പോലുള്ള മോഡലുകളുമായി നേരിട്ട് മത്സരിക്കാൻ കഴിയുന്ന വാഹനത്തിന് 11 മുതൽ 16 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില കണക്കാക്കുന്നത്.

ടെസ്റ്റ് മോഡലിന്റെ രൂപം ഇ വിറ്റാരയിൽ നിന്ന് പ്രചോദനം കൊണ്ടതാണെന്ന് തോന്നിപ്പിക്കും. കുത്തനെയുള്ള ഗ്രിൽ, സ്ലീക്ക് എൽ.ഇ.ഡി ഹെഡ് ലാമ്പുകൾ, ബംപറിൽ സ്ഥാപിച്ച എൽ.ഇ.ഡി ഫോഗ് ലാമ്പുകൾ എന്നിയാണ് ഡിസൈൻ ഹൈലൈറ്റ്. അതേസമയം, മാരുതി ഗ്രാൻഡ് വിറ്റാരയിൽ നിന്ന് വ്യത്യസ്‍തമാക്കുന്ന ഒരു പുതിയ ഫ്രണ്ട് സ്‍കിഡ് പ്ലേറ്റ് കാറിൽ കാണാൻ കഴിയും.

ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, പുതുതായി രൂപകൽപ്പന ചെയ്ത Y- ആകൃതിയിലുള്ള അലോയ് വീലുകൾ, ഒരു ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന മൂർച്ചയുള്ള എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ, ആഴത്തിൽ കാണപ്പെടുന്ന ഒരു വലിയ ട്രങ്ക് ലിഡ് എന്നിവയാണ് മറ്റു സവിശേഷതകൾ. ഗ്രാൻഡ് വിറ്റാരയിലും ബ്രെസയിലും കാണുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഇത് ഉപയോഗിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maruti Suzuki To Launch New 5-Seater Midsize SUV In Next 3 Months
Next Story