ആദ്യത്തെ 14 ദിവസംകൊണ്ട് 25,000 ബുക്കിങ്; വിക്ടോറിസിൽ തിളങ്ങി മാരുതി സുസുകി
text_fieldsമാരുതി സുസുക്കി വിക്ടോറിസ്
മാരുതി സുസുക്കി മോട്ടോർസ് ഇന്ത്യ, രാജ്യത്ത് അഭിമാനപൂർവം അവതരിപ്പിച്ച മിഡ്-സൈസ് എസ്.യു.വിയായ വിക്ടോറിസിന് ബുക്കിങ് ആരംഭിച്ച് ആദ്യ 14 ദിവസംകൊണ്ട് 25,000 ബുക്കിങ്ങുകൾ സ്വന്തമാക്കാൻ സാധിച്ചു. ഇത് മാരുതിയുടെ ചരിത്രത്തിലെ മറ്റൊരു റെക്കോഡ് നേട്ടമാണ്. മാരുതി സുസുകി സെഗ്‌മെന്റിൽ ആദ്യ ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസസ്മെന്റ് സിസ്റ്റം) സംവിധാനമുള്ള ഈ എസ്.യു.വിക്ക് 10.50 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്.
രാജ്യത്തൊട്ടാകെ 'അറീന ഡീലർഷിപ്പ്' വഴി വാഹനം ഉപഭോക്താക്കളിൽ എത്തിക്കാനാണ് മാരുതി പദ്ധതിയിടുന്നത്. അതിനിടയിൽ ജി.എസ്.ടിയിൽ ലഭിച്ച ഇളവും ഫെസ്റ്റിവൽ ഓഫറുകളുമടക്കം മികച്ച ആനുകൂല്യത്തിൽ ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാമെന്ന് മാരുതി അറിയിച്ചു.
ഡിസൈൻ
മിഡ്-സൈസ് എസ്.യു.വി സെഗ്‌മെന്റിൽ നിരത്തുകളിൽ എത്തുന്ന വിക്ടോറിസിന് മുൻവശത്ത് എൽ.ഇ.ഡി പ്രൊജക്ടഡ് ഹെഡ് ലാമ്പുകൾ, കണക്ടഡ് എൽ.ഇ.ഡി ടൈൽ-ലാമ്പ് എന്നിവയും റൂഫ് റൈൽസ്, എയ്റോ-കട്ട് 17 ഇഞ്ച് അലോയ്-വീലുകൾ എന്നിവ പുറംവശത്തെ പ്രത്യേകതകളാണ്. 4,360 എം.എം നീളം, 1,795 എം.എം വീതി, 1,655 എം.എം ഉയരം, 2,600 വീൽ-ബേസുമാണ് വിക്ടോറിസിന്റെ ആകെ വലിപ്പം. ഉപഭോക്താക്കളുടെ താൽപര്യപ്രകാരം റഫിൻ പാക്കേജ്, ഡാർക്ക് ക്രോം ഡീറ്റൈലിങ്, സ്കിഡ് പ്ലേറ്റ് അക്‌സെന്റ്സ്, ഇല്ല്യൂമിനേറ്റഡ് സിൽ ഗാർഡ്, ഡ്യൂവൽ-ടോൺ സീറ്റ് കവർ എന്നിവ കമ്പനി അഡിഷനലായി നൽകും.
ഇന്റീരിയർ
ബ്ലാക്ക് ആൻഡ് ഐവറി ഡ്യൂവൽ-ടോണിൽ സോഫ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചാണ് വിക്ടോറിസിന്റെ കാബിൻ സെറ്റ് ചെയ്തിരിക്കുന്നത്. സീറ്റുകളിൽ പിയാനോ ബ്ലാക്ക് ഫിനിഷിങ് ഉൾപ്പെടുത്തി അപ്ഹോൾസ്റ്ററി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ മോഡലുകളിലും പനോരാമിക് സുറൂഫ് എന്ന പ്രത്യേകതയും വിക്ടോറിസിന് സ്വന്തം.
ഫീച്ചറുകൾ
- 10.25-ഇഞ്ച് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
- വയർലെസ് ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ സംവിധാനത്തിൽ 10.01-ഇഞ്ച് സ്മാർട്പ്ലേ പ്രൊ എക്സ് ഇൻഫോടൈന്മെന്റ് ടച്ച്സ്ക്രീൻ. കൂടാതെ മാരുതി ഇൻ ബിൽഡ് അപ്പ്സ്, ഒ.ടി.എ അപ്‌ഡേഷൻസ്, അലക്സ സപ്പോർട്ട് എന്നിവ ലഭിക്കുന്നു.
- ഡോൾബി അറ്റ്മോസിൽ ഹർമൻ ഇൻഫിനിറ്റി 8 സ്പീക്കർ സിസ്റ്റം
- എട്ട് രീതിയിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഡ്രൈവർ സീറ്റ്, മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾ
- ആക്റ്റീവ് കൂളിങ് സംവിധാനത്തിൽ വയർലെസ് ചാർജർ
- 64 നിറത്തിലുള്ള ആമ്പിയന്റ് ലൈറ്റിങ്
- ജെസ്റ്റർ കോൺട്രോളോടെ പവേർഡ് ടൈൽഗേറ്റ്
- 60തിൽ അധികം കണക്ടഡ് കാർ ഫീച്ചറുകളും ഇ-കാൾ എമർജൻസി അസിസ്റ്റൻസും ലഭിക്കുന്ന നെക്സ്റ്റ്-ജെൻ സുസുകി കണക്ട്
പവർട്രെയിൻ ഓപ്ഷനുകൾ
വിക്ടോറിസ് ഉപഭോക്താക്കൾക്ക് മൂന്ന് പവർട്രെയിൻ ഓപ്ഷനുകളാണ് മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നത്
- 1.5 ലിറ്റർ K-സീരീസ് പെട്രോൾ : ഈ എൻജിൻ 103 എച്ച്.പി കരുത്തും 139 എൻ.എം പീക് ടോർക്കും ഉത്പാതിപ്പിക്കും. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വകഭേദത്തിലാണ് ഈ എൻജിൻ ലഭിക്കുക. മാനുവൽ ട്രാൻസ്മിഷൻ 21.18 കിലോമീറ്റർ/ലിറ്റർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ 21.06 കിലോമീറ്റർ/ലിറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നു.
- 1.5 ലിറ്റർ സ്ട്രോങ്ങ് ഹൈബ്രിഡ് : ഇ-സി.വി.ടി ട്രാൻസ്മിഷനിൽ 116 എച്ച്.പി പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഹൈബ്രിഡ് എൻജിനാണിത്. സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ ഇന്ധനക്ഷമത വാഗ്‌ദാനം ചെയ്യുന്ന ഹൈബ്രിഡ് എൻജിൻ 28.65 കിലോമീറ്റർ/ലിറ്റർ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
- 1.5 ലിറ്റർ സി.എൻ.ജി : 87 എച്ച്.പി പവറും 121 എൻ.എം ടോർക്കുമാണ് സി.എൻ.ജി പവർട്രെയിന്റെ കരുത്ത്. വാഹനത്തിന്റെ അടിവശത്തായി സി.എൻ.ജി ടാങ്ക് സജ്ജീകരിച്ചിരിക്കുന്നതിനാൽ ധാരാളം ബൂട്സ് സ്പേസ് വിക്ടോറിസിന് ലഭിക്കുന്നു.
കൂടാതെ ഉപഭോക്താക്കളുടെ താൽപ്പര്യപ്രകാരം സെലക്ടഡ് വകഭേദത്തിൽ ഓൾഗ്രിപ്പ് 4x4 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും മാരുതി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ മോഡലിൽ പാഡിൽ ഷിഫ്റ്ററുകൾ, മൾട്ടി-ടെറയിൻ മോഡുകൾ, ഹിൽ ഡീസന്റ് കണ്ട്രോൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

