Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightനെക്​സ മോഡലുകൾക്ക്​...

നെക്​സ മോഡലുകൾക്ക്​ വൻ ഒാഫറുകൾ​ പ്രഖ്യാപിച്ച്​ മാരുതി; ബലേനോക്കും ഇഗ്​നിസിനും 41000 വരെ വിലക്കിഴിവ്​

text_fields
bookmark_border
Maruti Suzuki Nexa discounts for June 2021
cancel

നെക്​സ മോഡലുകളായ ബലേനോ, ഇഗ്നിസ്, സിയാസ്, എസ്-ക്രോസ്, എക്​സ്​ എൽ 6 എന്നിവക്ക്​ ​ വൻ ഒാഫറുകൾ​ പ്രഖ്യാപിച്ച്​ മാരുതി. കോവിഡ്​ കാരണം തകർച്ചയിലായ വിൽപ്പനക്ക്​ ഉത്തേജനം നൽകുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. ബലേനോ, ഇഗ്​നിസ്​ എന്നീ മോഡലുകൾ 41000 രൂപയുടെ ഒാഫറുകളാണ്​ കമ്പനി വാഗ്​ദാനം ചെയ്യുന്നത്​. ഡിജിറ്റൽ സെയിൽസ് പോർട്ടലിലൂടെ കടന്നുപോകുന്ന ഉപയോക്താക്കൾക്ക് 3,000 രൂപ പ്രത്യേക കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്​. ഓൺലൈൻ വിൽപ്പനയെ കൂടുതൽ പ്രോത്സാഹിപ്പിക്കാനാണിത്​.


ബലേനോ

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ബലേനോക്ക്​ 41,000 രൂപ വരെയുള്ള കിഴിവുകളാണ്​ നൽകുന്നത്​. ഹ്യുണ്ടായ് ഐ 20, ടാറ്റ അൽട്രോസ്, ഹോണ്ട ജാസ് എന്നിവയുമായി നേരിട്ട്​ മത്സരിക്കുന്ന മോഡലാണ്​ ബലേനോ. നിലവിൽ മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നും ബലേനോയാണ്​. ഉപഭോക്താക്കൾക്ക് 25,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങളും ഡീലർമാരിൽ നിന്ന് നേരിട്ട് 10,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യവും ലഭിക്കും. കൂടാതെ, കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് 4,000 രൂപ വരെ അധിക ആനുകൂല്യവും നൽകുന്നുണ്ട്​. ഓൺലൈൻ ഷോപ്പർമാർക്ക് 3,000 രൂപ വരെ കിഴിവ് ലഭിക്കും. വിശാലവും സൗകര്യപ്രദവുമായ ക്യാബിനും മികച്ച യാത്രാ സുഖവുമാണ്​ ബലേനോയുടെ പ്രത്യേകത. 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകൾക്കൊപ്പം 5 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും വാഹനത്തിന്​ നൽകിയിട്ടുണ്ട്​.


ഇഗ്​നിസ്

മാരുതി സുസുക്കിയുടെ ഏറ്റവും ചെറിയ നെക്​സ വാഹനമാണ്​ ഇഗ്​നിസ്. കഴിഞ്ഞ വർഷം തുടക്കത്തിൽ വാഹനം പരിഷ്​കരിച്ചിരുന്നു. 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസായി 15,000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ടായി 3,000 രൂപ, ഓൺലൈൻ വാങ്ങൽ കിഴിവായി 3,000 രൂപ എന്നിങ്ങനെ ആനുകൂല്യങ്ങളോടെ ഈ മാസം ഇഗ്നിസ് ലഭ്യമാണ്. ടാൾ ബോയ് ഡിസൈനുള്ള ഇഗ്​നിസിനെ ആദ്യമായി വാഹനം ഒാടിക്കുന്നവർക്കുപോലും അനായാസം കൈകാര്യം ചെയ്യാനാവും. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നതിനാൽ മികച്ച ഇന്ധനക്ഷമതയും മികച്ച പ്രകടനവും ലഭിക്കും. വലുപ്പമുള്ള കാറിന് നൽകാനാവുന്ന ക്യാബിൻ ഇടം ഉള്ളതും പ്രത്യേകതയാണ്​.


എസ്-ക്രോസ്

മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ റെനോ ഡസ്റ്റർ, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവരുമായി മത്സരിക്കുന്ന മോഡലാണ്​ എസ്-ക്രോസ്. എസ്‌യുവി എന്നതിനേക്കാൾ ക്രോസ്ഓവറാണ് ഇൗ വാഹനമെന്ന്​ പറയാം.. മാരുതി നെക്​സ ഡീലർമാർ 38,000 രൂപ വരെ എസ്​ ക്രോസിന്​ കിഴിവ്​ നൽകുന്നു. 15,000 രൂപ ക്യാഷ് ആനുകൂല്യങ്ങളും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്​കൗണ്ടും ലഭിക്കും. 2020 ൽ എസ്-ക്രോസ് അപ്ഡേറ്റ് ചെയ്തു. 105 എച്ച്പി, 1.5 ലിറ്റർ എഞ്ചിൻ, മാരുതിയുടെ എസ്എച്ച്​വിഎസ്​ മൈൽഡ്-ഹൈബ്രിഡ് ടെക്കോടുകൂടിയാണ്​ വരുന്നത്​. 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയിൽ എഞ്ചിൻ ലഭ്യമാണ്.


സിയാസ്

മിഡ്-സൈസ് സെഡാനാണ് മാരുതി സുസുക്കി സിയാസ്​. ഹോണ്ട സിറ്റി, ഫോക്​സ്​വാഗൺ വെ​േൻറാ, സ്കോഡ റാപ്പിഡ് എന്നിവരാണ്​ പ്രധാന എതിരാളികൾ. ഉപയോക്താക്കൾക്ക്​ എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപ വരെയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയുമാണ്​ സിയാസിന്​ കമ്പനി വാഗ്​ദാനം ചെയ്യുന്നത്​. ഓൺലൈനിൽ വാഹനം വാങ്ങുകയാണെങ്കിൽ 3,000 രൂപ കിഴിവും ലഭിക്കും. 1.5 ലിറ്റർ, നാല് സിലിണ്ടർ, പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​. മികച്ച സവാരി ഗുണനിലവാരവും ധാരാളം സൗകരയങ്ങളും വാഹനം വാഗ്ദാനം ചെയ്യുന്നു.


എക്​സ്​എൽ 6

എർട്ടിഗ എംപിവിയുടെ ആറ് സീറ്റർ ഡെറിവേറ്റീവാണ് മാരുതി സുസുക്കി എക്​സ്​എൽ 6. രണ്ട് മോഡലുകളെ വേർതിരിച്ചറിയാൻ, മാരുതി എക്സ് എൽ 6 ന് പുതുക്കിയ സ്റ്റൈലിംഗ് നൽകി. പുതുക്കിയ ഫ്രണ്ട് എൻഡ്, ബോഡി ക്ലാഡിംഗ് എന്നിവ പ്രത്യേകതകളാണ്​. മധ്യഭാഗത്ത് ക്യാപ്റ്റൻ സീറ്റുകളാണ്​ നൽകിയിരിക്കുന്നത്​. എക്സ് എൽ 6 എംപിവി വാങ്ങുന്നവർക്ക് കോർപ്പറേറ്റ് ഡിസ്കൗണ്ടായി 3,000 രൂപയും ഓൺലൈൻ വിൽപ്പന കിഴിവായി 3,000 രൂപയും ലഭിക്കും. ഏറ്റവും കുറവ്​ ജൂൺ ഒാഫറുള്ളതും എക്​സ്​എൽ 6നാണ്​.

പ്രത്യേക ശ്രദ്ധക്ക്​: മുകളിൽ പറഞ്ഞ ഒാഫറുകൾ ജൂണിൽ മാത്രമാണ്​ നൽകുന്നത്​. കിഴിവുകൾ ഓരോ നഗരത്തിനും വ്യത്യാസപ്പെട്ടിരിക്കും. കൂടുതൽ ഒാഫറുകളും ഡീലർമാരനുസരിച്ച്​ മാറാനും സാധ്യതയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarutiMaruti SuzukiNexadiscounts
Next Story