Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാൻഡ് വിറ്റാരയുടെ വില പ്രഖ്യാപനം 26ന്; ബുക്കിങ് പുരോഗമിക്കുന്നു

text_fields
bookmark_border
11,000 രൂപ നൽകി നെക്സ ഡീസൽഷിപ് വഴിയോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാം
Maruti Suzuki Grand Vitara to launch on September 26
cancel

മാരുതി സുസുകിയുടെ ചെറു എസ്‍യുവി ഗ്രാൻഡ് വിറ്റാര ഈ മാസം 26ന് പുറത്തിറക്കും. ഇതോടൊപ്പം വാഹനത്തി​ന്റെ വിലയും പ്രഖ്യാപിക്കും. നിലവിൽ മികച്ച ബുക്കിങ്ങാണ് വാഹനത്തിന് ലഭിക്കുന്നത്. 11000 രൂപ നൽകി നെക്സ ഡീസൽഷിപ് വഴിയോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാം. വിറ്റാരയുടെ ബ്രാൻഡ് എൻജിനിയേറിങ് പതിപ്പായ ടൊയോട്ട ഹൈറൈഡറുടെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഹൈറൈഡറിന്റെ ഉയർന്ന നാല് വകഭേദങ്ങളുടെ വില 15.11 ലക്ഷം രൂപ മുതൽ 18.99 ലക്ഷം വരെയാണ്.

പ്രീമിയം ബ്രാൻഡായ നെക്സ വഴി വിൽപനയ്ക്ക് എത്തുന്ന വാഹനമാണ് വിറ്റാര. ‌സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജെന്റ് ഹൈബ്രിഡ് ടെക്നോളജിയുണ്ട് മാരുതിയുടെ ഈ പുതിയ മോഡലിൽ. 27.97 കീമീ മൈലേജ് അവകാശപ്പെടുന്ന 1.5 ലീറ്റർ ഹൈബ്രിഡ് എൻജിനൊപ്പം 21.11 കീമീ ഇന്ധനക്ഷമത ലഭിക്കുമെന്ന് കരുതപ്പെടുന്ന 1.5 ലീറ്റർ നെക്സ്റ്റ് ജെൻ കെ–സീരീസ് എൻജിനും വാഹനത്തിലുണ്ട്.

പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വോയിസ് അസിസ്റ്റ്, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ് അപ് ഡിസ്പ്ലെ, കണക്റ്റർ കാർ ടെക്ക് എന്നിവയുമാണ് പുതിയ എസ്‍യുവിയിൽ. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ അസിസ്റ്റോടു കൂടിയ ഇഎസ്പി. ഹിൽ ഡിസൻഡ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്.

മാരുതി സുസുകിയുടെ 1.5 ലീറ്റർ എൻജിനിലും വാഹനം ലഭ്യമാണ്. പുതിയ ബ്രെസ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ വാഹനത്തിൽ ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.

സെഗ്‌മെന്റിലെ ഏറ്റവും വലിയ സൺറൂഫുമായി എത്തുന്ന വാഹനത്തിന് സുസുകിയുടെ ഓൾ ഗ്രിപ് ഓൾ വീൽ ഡ്രൈവുമുണ്ട്. രാജ്യാന്തര വിപണിയിലെ സുസുക്കി വിറ്റാരയിലും എസ്–ക്രോസിലുമുള്ള ഓൾവീൽ ഡ്രൈവ് സിസ്റ്റമായിരിക്കും ഇന്ത്യൻ മോഡലിലുമെത്തുക. ഓട്ടോ, സ്നോ, സ്പോർട്, ലോക്ക് മോഡുകൾ ഈ എസ്‍യുവിയിലുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maruti Suzuki Grand Vitara to launch on September 26
Next Story