E20 അല്ല, E85 വരെ ഇവിടെ പോകും; 'ഫ്രോങ്‌സിന്' പുതിയ ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുമായി മാരുതി സുസുകി
text_fieldsമാരുതി സുസുകി ഫ്രോങ്സ്
ജപ്പാൻ വാഹന പ്രദർശനം 2025ന്റെ ഭാഗമായി മാരുതി സുസുകി ഫ്രോങ്‌സിൽ പുതിയ ഫ്ലെക്സ്-ഫ്യുവൽ എൻജിൻ അവതരിപ്പിക്കാനൊരുങ്ങിയാതായി കമ്പനി. 2025 ഒക്ടോബർ 30 മുതൽ നവംബർ 9 വരെ ടോക്യോയിൽ വെച്ചാണ് പ്രദർശനമേള നടക്കുന്നത്.
മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലിങ് കാറും കയറ്റുമതിയിൽ ഏറ്റവും മുമ്പിലുള്ള സബ്കോംപാക്ട് ക്രോസ്ഓവർ എസ്.യു.വിയുമാണ് ഫ്രോങ്സ്. വാഹനത്തിന്റെ 1.2-ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ഫ്ലെക്സ്-ഫ്യുവൽ എൻജിൻ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്. ഇതോടെ E20 മുതൽ E85 വരെ എഥനോൾ മിശ്രിത ഇന്ധനം ഉപയോഗിക്കാൻ സാധിക്കുന്ന എസ്.യു.വിയായി ഫ്രോങ്സ് മാറും. പദ്ധതി വിജയകരമായി നടപ്പിലാക്കിയാൽ പിന്നീട് മാരുതിയുടെ മികച്ച ഹാച്ച്ബാക്ക് വാഹനമായ വാഗൺ ആറിൽ ഇത് പരീക്ഷിക്കുമെന്നും കമ്പനി അറിയിച്ചു. പുതിയ ഫ്ലെക്സ്-ഫ്യുവൽ എൻജിൻ ഓപ്ഷനിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.
പദ്ധതി വിജയകരമായി നടപ്പിലാകുന്നതോടെ ഫ്രോങ്സ്, വാഗൺ ആർ മോഡലുകളെ കൂടാതെ ഗ്രാൻഡ് വിറ്റാര, ജിംനി നൊമാട് വാഹനങ്ങളിലും ഈ സജ്ജീകരണം ഉൾപ്പെടുത്തും. ലോകത്ത് വാഹനങ്ങൾകൊണ്ടുള്ള മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തിൽ കംപ്രസ്ഡ് ബയോമീഥെയ്ൻ ഗ്യാസ് (CBG), ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV) ടെക്നോളജികൾ അടിസ്ഥാനമാക്കി കൂടുതൽ വാഹനം നിർമ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇലക്ട്രിക് വാഹനനിരയിൽ എക്സ്-ബീ, വിഷൻ ഇ-സ്കൈ ആശയങ്ങൾ അടിസ്ഥാനമാക്കി നിർമിച്ച കൂടുതൽ വാഹനങ്ങൾ ജപ്പാൻ വാഹന പ്രദർശനമേളയിൽ ഉൾപ്പെടുത്തും.
മാരുതി സുസുക്കിയുടെ സബ്കോംപാക്ട് ക്രോസ്ഓവർ എസ്.യു.വിയാണ് ഫ്രോങ്സ്. നിലവിൽ പെട്രോൾ, സി.എൻ.ജി ഇന്ധന വകഭേദത്തിലാണ് ഈ എസ്.യു.വി നിരത്തുകളിൽ എത്തുന്നത്. 1.2-ലിറ്റർ കെ-സീരീസ് ഡ്യൂവൽ ജെറ്റ്, ഡ്യൂവൽ വി.വി.ടി നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ, 1.0-ലിറ്റർ K10C ബൂസ്റ്റർജെറ്റ് ടർബോ എൻജിൻ ഓപ്ഷനുകളാണ് ഫ്രോങ്‌സിന്റെ കരുത്ത്. കൂടാതെ 1.2-ലിറ്റർ സി.എൻ.ജി എൻജിനും വാഹനത്തിന് ലഭിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

