Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമാരുതി ഇക്കോ...

മാരുതി ഇക്കോ ആംബുലൻസിന്​ 88,000 രൂപ വില കുറയും​; കാരണം ഇതാണ്​

text_fields
bookmark_border
മാരുതി ഇക്കോ ആംബുലൻസിന്​ 88,000 രൂപ വില കുറയും​; കാരണം ഇതാണ്​
cancel

ഇക്കോ ആംബുലൻസി​െൻറ വിലകുറച്ച് ​മാരുതി സുസുകി. വിലയിൽ 88,000 രൂപയുടെ ഇളവാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) ഒരു റെഗുലേറ്ററി ഫയലിങിലൂടെയാണ് കമ്പനി പ്രഖ്യാപനം നടത്തിയത്​. കേന്ദ്ര സർക്കാർ പുതുക്കിയ ജിഎസ്​ടി നിരക്കുകൾ പ്രഖ്യാപിച്ചതിനെതുടർന്നാണ്​ ഒാഫർ നൽകുന്നത്​. 28 ശതമാനത്തിൽ നിന്ന് 12 ശതമാനമായാണ്​ ജി.എസ്​.ടി കുറഞ്ഞത്​. ഇക്കോ ആംബുലൻസി​െൻറ പുതുക്കിയ വില 6.16 ലക്ഷം രൂപയാണ് (എക്സ്ഷോറൂം, ഡൽഹി). 2021 സെപ്റ്റംബർ 30 വരെ വില സാധുവായിരിക്കും.


ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ ജിഎസ്​ടി നിരക്കനുസരിച്ച് ഇക്കോ ആംബുലൻസി​െൻറ ചെലവ് 88,000 രൂപ കുറയുമെന്ന് റെഗുലേറ്ററി ഫയലിങിൽ കമ്പനി പറഞ്ഞു. 'ഇതനുസരിച്ച്, ഇക്കോ ആംബുലൻസി​െൻറ എക്സ്ഷോറൂം വിലയിൽ കുറവുണ്ടാകും. ദില്ലിയിൽ ബാധകമായ പുതുക്കിയ വില 6,16,875 രൂപ ആയിരിക്കും'- റെഗുലേറ്ററി ഫയലിങിൽ മാരുതി സുസുക്കി ഇന്ത്യ പറഞ്ഞു.


2021 ജൂൺ 14 മുതൽ കമ്പനി ഡീലർമാർക്ക് ഇൻവോയ്​സ്​ ചെയ്​ത വാഹനങ്ങൾക്കും ഡീലർഷിപ്പുകൾ ഇൻവോയ്​സ്​ ചെയ്​ത വാഹനങ്ങൾക്കും മാറ്റം ബാധകമാണെന്നും കമ്പനി അധികൃതർ കൂട്ടിച്ചേർത്തു. 1.2 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിനാണ്​ വാഹനത്തിനുള്ളത്​. 72 ബിഎച്ച്പി കരുത്തും 98 എൻഎം ടോർക്കും എഞ്ചിൻ പുറത്തെടുക്കും. അഞ്ച് സ്​പീഡ് മാനുവൽ ഗിയർബോക്​സും ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstMaruti Suzukiprice cutEeco Ambulance
Next Story