Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച് സ്റ്റാർ സുരക്ഷ, പ്രീമിയം ഫീച്ചർ, ടർബോ എൻജിൻ കരുത്ത്; മുഖം മിനുക്കി മാരുതി സുസുകി ബ്രെസ്സ

text_fields
bookmark_border
2026 ജൂലൈ 24ന് എസ്‌യുവി ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കുമെന്നാണ് മാരുതി സുസുകി അറിയിച്ചത്
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ഇന്ത്യൻ വാഹനവിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി സുസുക്കി ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ് (Maruti Suzuki Brezza Facelift) ഔദ്യോഗികമായി പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സുരക്ഷാ രംഗത്ത് വൻ നേട്ടം കൈവരിച്ചു. പുത്തൻ മാറ്റങ്ങളോടെയെത്തുന്ന ബ്രെസ്സ, ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റ് റേറ്റിങ് ഏജൻസിയായ ഭാരത് എൻസിഎപി (Bharat NCAP) പരീക്ഷണങ്ങളിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിങ് സ്വന്തമാക്കിയിരിക്കുന്നു. ഇതോടെ മാരുതി സുസുക്കിയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ മോഡലുകളിൽ ഒന്നായാണ് ബ്രെസ്സ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഭാരത് എൻസിഎപി ഫലം

വാഹനത്തിന്റെ സുരക്ഷക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകിയാണ് മാരുതി പുതിയ ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഭാരത് എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റുകളിൽ മുതിർന്നവരുടെ സുരക്ഷക്കായി (Adult Occupant Protection - AOP) നൽകിയ 32-ൽ 30.41 പോയിന്റും, കുട്ടികളുടെ സുരക്ഷക്കായി (Child Occupant Protection - COP) നൽകിയ 49-ൽ 43 പോയിന്റും നേടി വാഹനം മികച്ച വിജയം കൈവരിച്ചു. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിലൂടെ രണ്ട് വിഭാഗങ്ങളിലും 5-സ്റ്റാർ റേറ്റിങ് സ്വന്തമാക്കാൻ ബ്രെസ്സക്കായി.

ഡിസൈനിലെ പരിഷ്കാരങ്ങൾ

പുതിയ ബ്രെസ്സയുടെ ഡിസൈനിൽ വലിയ മാറ്റങ്ങൾക്ക് മാരുതി മുതിർന്നിട്ടില്ലെങ്കിലും, കൂടുതൽ ആകർഷകമായ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. മുൻവശത്തെ ഗ്രില്ലിലും ബമ്പറിലും വരുത്തിയ മാറ്റങ്ങൾ എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. പുതിയ ഡിസൈനിൽ എത്തുന്ന ഹെഡ്ലാമ്പുകളും സിഗ്നേച്ചറുകളും പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും വാഹനത്തിന്റെ സ്പോർട്ടി ഭംഗി വർധിപ്പിക്കുന്നു. സബ്-ഫോർ-മീറ്റർ കോംപാക്റ്റ് എസ്‌യുവി നിരയിൽ മറ്റ് ആഡംബര മോഡലുകളോട് കിടപിടിക്കുന്ന തരത്തിലാണ് ബാഹ്യ രൂപകൽപ്പന.

എഞ്ചിൻ ഓപ്ഷനുകളും മെക്കാനിക്കൽ മാറ്റങ്ങളും

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് പുതിയ എഞ്ചിൻ ഓപ്ഷനുകളുടെ കടന്നുവരവാണ്. നിലവിലുള്ള 1.5 ലിറ്റർ നാചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് പുറമെ, മാരുതിയുടെ പ്രശസ്തമായ 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിൻ കൂടി ബ്രെസ്സയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സിഎൻജി (CNG) പതിപ്പുകളിൽ കൂടുതൽ ബൂട്ട് സ്പേസ് ഉറപ്പാക്കിക്കൊണ്ട് അടിഭാഗത്തായി സിഎൻജി ടാങ്കും സജ്ജീകരിച്ചിരിക്കുന്നു.

ഇൻ്റീരിയറും ഫീച്ചറുകളും

ഉപഭോക്താക്കളെ ആകർഷിക്കുന്ന നിരവധി പുതിയ ഫീച്ചറുകളാണ് ക്യാബിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെഗ്‌മെന്റിലെ തന്നെ വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവേർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ഫോൺ ചാർജർ, ആംബിയന്റ് ലൈറ്റിങ്, 360-ഡിഗ്രി കാമറ, ഉയർന്ന വകഭേദങ്ങളിൽ ലെവൽ-2 ADAS സുരക്ഷാ ഫീച്ചറുകളും എസ്‌യുവിയിൽ പ്രതീക്ഷിക്കാം.

ടാറ്റ നെക്സോൺ, ഹ്യുണ്ടായ് വെന്യു, കിയ സോണറ്റ്, മഹേന്ദ്ര XUV 3XO, സ്കോഡ കൈലാഖ്‌ തുടങ്ങിയ വമ്പൻമാരുമായാണ് കോംപാക്റ്റ് എസ്‌യുവി നിരയിൽ മാരുതി സുസുക്കി ബ്രെസ്സ മാറ്റുരയ്ക്കുന്നത്. 5-സ്റ്റാർ സുരക്ഷാ സർട്ടിഫിക്കറ്റും പ്രീമിയം ഫീച്ചറുകളും ടർബോ എഞ്ചിൻ കരുത്തുമായി എത്തുന്ന പുതിയ ബ്രെസ്സ വിപണിയിൽ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് മാരുതി സുസുകി പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maruti suzuki brezza facelift got five star safety rating
Next Story