Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെഗ്‌മെന്റിൽ ഇതാദ്യം! മുഖംമിനുക്കിയെത്തി മാരുതി സുസുക്കി ബലേനോ

text_fields
bookmark_border
Maruti Suzuki Baleno
cancel
camera_alt

മാരുതി സുസുകി ബലേനോ

രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 6.10 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. നെക്സ (Nexa) റീട്ടെയിൽ നെറ്റ്‌വർക്ക് വഴി വിപണിയിലെത്തുന്ന വാഹനത്തിന്റെ മുഴുവൻ വേരിയന്റുകളുടെയും വിലവിവരങ്ങൾ കമ്പനി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ, ആൽഫ (ഓപ്ഷണൽ) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് പുതിയ ബലേനോ ലഭ്യമാകുന്നത്.

പുതിയ ബലേനോയിലെ ഏറ്റവും വലിയ മാറ്റം മുൻവശത്തെ ബോണറ്റിന് താഴെയുള്ള ഗ്രില്ലാണ്. കൂടാതെ, പുതിയ 1.2 ലിറ്റർ, 3-സിലിണ്ടർ Z-സീരീസ് പെട്രോൾ എൻജിനാണ് ഫേസ്‌ലിഫ്റ്റ് പതിപ്പിൽ നൽകിയിരിക്കുന്നത്. പുതിയ സ്വിഫ്റ്റിൽ നിന്ന് കടമെടുത്ത ഈ എൻജിൻ 82 പി.എസ് കരുത്തും 112 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. മാനുവൽ, എ.എം.ടി (AGS) ഗീയർബോക്സുകൾക്ക് പുറമെ ഫാക്ടറി ഫിറ്റഡ് സി.എൻ.ജി ഓപ്ഷനും മാരുതി സുസുക്കി ബലെനോയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS)

മാരുതി സുസുകി ഈ സെഗ്മെന്റിൽ ആദ്യമായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് പുതിയ ബലേനോയുടെ പ്രധാന പ്രത്യേകത. ഉയർന്ന വേരിയന്റായ ആൽഫ (ഓപ്ഷണൽ) യിലാണ് എ.ഡി.എ.എസ്, അഡാപ്റ്റിവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ 6 എയർബാഗുകൾ ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്.

വേരിയന്റ് തിരിച്ചുള്ള പ്രധാന ഫീച്ചറുകൾ

  • സിഗ്മ (Sigma): 6 എയർബാഗുകൾ, റിമോട്ട് കീലെസ് എൻട്രി, മാനുവൽ എസി, റൂഫ് സ്പോയിലർ, ഡ്യുവൽ ടോൺ ഇന്റീരിയർ
  • ഡെൽറ്റ (Delta): ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, റിയർ എസി വെന്റുകൾ, സ്റ്റീയറിങ് മൗണ്ടഡ് കൺട്രോളുകൾ
  • സീറ്റ (Zeta): ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്‌ലാംപുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിങ് ഡോക്ക്, സുസുക്കി കണക്ട്
  • ആൽഫ (Alpha): ഹെഡ്-അപ്പ് ഡിസ്പ്ലേ, 360 ഡിഗ്രി കാമറ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ലെതറെറ്റ് സ്റ്റീയറിങ് വീൽ, പ്രീമിയം ക്ലൂറിയൻ സൗണ്ട് സിസ്റ്റം.
  • ആൽഫ ഓപ്ഷണൽ (Alpha Optional): എ.ഡി.എ.എസ് (ADAS), അഡാപ്റ്റിവ് ക്രൂയിസ് കൺട്രോൾ, ഡെഡിക്കേറ്റഡ് ഫുട്ട് റെസ്റ്റ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maruti Suzuki launches facelifted Baleno in Indian market
Next Story