Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Maruti Suzuki backs postponement of CAFE II emission norms
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_right'ഇങ്ങിനെ പോയാൽ ആരും...

'ഇങ്ങിനെ പോയാൽ ആരും കാർ വാങ്ങില്ല'; കഫേ 2 നിയന്ത്രണങ്ങളെ എതിർത്ത്​ മാരുതിയും

text_fields
bookmark_border

കഫേ 2 മലിനീകരണ നിയ​ന്ത്രണങ്ങളെ എതിർത്ത്​ കൂടുതൽ കമ്പനികൾ രംഗത്ത്​. 2022 ഏപ്രിൽ മുതൽ രാജ്യത്ത്​ സി.എ.എഫ്​.ഇ (കോർപ്പറേറ്റ് ആവറേജ്​ ഫ്യുവൽ എഫിഷ്യൻസി) എമിഷൻ II മാനദണ്ഡങ്ങൾ അവതരിപ്പിക്കാനിരിക്കെയാണ്​ കൂടുതൽ നിർമാതാക്കൾ എതിർപ്പുമായി ര​​ംഗത്ത്​ എത്തിയിരിക്കുന്നത്​. രാജ്യത്തെ പാസഞ്ചർ വാഹന വിപണിയിലെ മുൻനിരക്കാരായ മാരുതി സുസുകി ഇന്ത്യയുടെ ചെയർമാൻ ആർ.സി.ഭാർഗവ കഫേയെ പരസ്യമായി എതിർത്ത്​ രംഗത്ത്​ വന്നിട്ടുണ്ട്​.


കോവിഡ് -19 വാഹന വ്യവസായ വളർച്ചയെ പ്രതികൂലമായി ബാധിച്ച സന്ദർഭത്തിലാണ്​ കഫേയുമായി കേന്ദ്രം വരുന്നത്​. നേരത്തേ രാജ്യത്തെ വാഹന നിമാതാക്കളുടെ കൂട്ടായ്​മയായ സിയാം, നിയമം നടപ്പാക്കുന്നത്​ 2024 ലേക്ക് മാറ്റിവയ്​ക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.'നടപ്പാക്കാൻ പറ്റിയ സമയമല്ല' എന്നാണ്​ ആർ.സി. ഭാർഗവ നിയമത്തെപറ്റി പറയുന്നത്​.

'കഫേ മാനദണ്ഡങ്ങളുടെ പുതിയ ഘട്ടം നടപ്പിലാക്കാൻ ഇത് ശരിയായ സമയമാണെന്ന് ഞാൻ കരുതുന്നില്ല. വർഷങ്ങളായി കാറുകളുടെ വില വർധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാർക്ക്​ കാർ വാങ്ങാൻ കഴിയാത്തവിധം വില ഉയർന്നിരിക്കുന്നു. അതിനാൽ വ്യവസായത്തി​െൻറ വളർച്ച പൂജ്യമായി കുറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ ആളുകളുടെ വരുമാനം ഒട്ടും കൂടിയിട്ടില്ല. ഇത്​ തുടർന്നാൽ വ്യവസായം കൂടുതൽ താഴോട്ട് പോകും'-ഭാർഗവ പി‌ടി‌ഐയോട് പറഞ്ഞു.

'ഉപഭോക്താക്കൾക്ക്​ താങ്ങാനാവാത്തതരത്തിൽ വാഹന വില വർധിച്ചിരിക്കുന്നു. ആളുകൾക്ക് ഇരുചക്രവാഹനം മാത്രമേ വാങ്ങാൻ കഴിയൂ എന്ന സ്​ഥിതിയാണ്​. അതിനാൽ ഇരുചക്രവാഹന വിൽപ്പന വർധിക്കുകയാണ്​'-ഭാർഗവ കൂട്ടിച്ചേർത്തു.

സിയാം പഠനം അനുസരിച്ച്​ 2010 വരെ ഇന്ത്യൻ കാർ വ്യവസായത്തി​െൻറ വളർച്ച 12.9 ശതമാനമായിരുന്നു. 2010-2015 മുതൽ ഇത് 5.7 ശതമാനമായും 2015-20 ൽ 1.3 ശതമാനം ആയും കുറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ വളർച്ച നെഗറ്റീവ് ആയതായും പഠനങ്ങൾ പറയുന്നു.

എന്താണീ കഫേ 2 നിയമങ്ങൾ​?

കഫേയിലെ 'കോർപ്പറേറ്റ് ആവറേജ്' എന്ന വാക്കിനർഥം വാഹന നിർമാതാക്കൾക്കുള്ള ശരാശരി സെയിൽസ് വോളിയം എന്നാണ്. പെട്രോൾ, ഡീസൽ, സിഎൻജി, എൽപിജി എന്നിവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് കഫേ മാനദണ്ഡങ്ങൾ ബാധകമാണ്. കഫേ മാനദണ്ഡങ്ങൾ 2017 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നിരുന്നു. നിയമമനുസരിച്ച്​ 2022 ഓടെ ശരാശരി കാർബൺഡയോക്​സൈഡ്​ പുറന്തള്ളൽ 130 gm/km- ൽ താഴെയാകണം. പുതിയ നിയമമനുസരിച്ച്​ നിർമാതാക്കൾ കാര്യക്ഷമവും ശുദ്ധവുമായ പവർട്രെയിൻ ഓപ്ഷനുകൾ കണ്ടെത്തേണ്ടതുണ്ട്. രണ്ടാം ഘട്ടത്തിൽ കാർബൺ എമിഷൻ 113 gm/km താഴെയാകാനാണ്​ കഫേ നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruti SuzukiCAFE IIemission normsRC Bhargava
Next Story