Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹീന്ദ്രയെ മറികടന്ന് ഹ്യുണ്ടായ് രണ്ടാം സ്ഥാനത്ത്; ലീഡർ മാരുതി തന്നെ!

text_fields
bookmark_border
മഹീന്ദ്രയെ മറികടന്ന് ഹ്യുണ്ടായ് രണ്ടാം സ്ഥാനത്ത്; ലീഡർ മാരുതി തന്നെ!
cancel

ഇന്ത്യൻ വാഹന വിപണിയിൽ രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടം മുറുകുന്നു. നവംബറിലെ താൽക്കാലിക വാഹന രജിസ്ട്രേഷൻ കണക്കുകളിൽ മഹീന്ദ്രയെ പിന്നിലാക്കി ഹ്യുണ്ടായ് രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. എന്നാൽ വിപണിയിൽ വ്യക്തമായ ആധിപത്യം തുടരുന്നത് മാരുതി സുസുക്കി തന്നെയാണ്. എതിരാളികളേക്കാൾ ഏറെ മുന്നിലാണ് കമ്പനിയുടെ രജിസ്ട്രേഷൻ കണക്കുകൾ.

വിപണിയിൽ മാരുതിയുടെ ആധിപത്യം തുടരുന്നു

ഏറ്റവും പുതിയ വാഹൻ പോർട്ടൽ കണക്കുകൾ പ്രകാരം 1,28,187 വാഹനങ്ങളാണ് മാരുതി സുസുക്കി രജിസ്റ്റർ ചെയ്തത്. 40.3 ശതമാനമാണ് വിപണി വിഹിതം. രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായിയുടെ രജിസ്ട്രേഷൻ 39,622 ആണ്. 12.5 ശതമാനമാണ് വിപണി വിഹിതം.മൂന്നാം സ്ഥാനത്തുള്ള മഹീന്ദ്രയ്ക്ക് 38,269 രജിസ്ട്രേഷനുകളാണുള്ളത്. 12 ശതമാനമാണ് വിപണി വിഹിതം. 34,636 രജിസ്ട്രേഷനുകളുമായി ടാറ്റ മോട്ടോഴ്‌സ് നാലാമതും 21,448 രജിസ്ട്രേഷനുകളുമായി കിയ അഞ്ചാമതുമാണ്.

കമ്പനികളുടെ സ്ഥാനം ഒറ്റനോട്ടത്തിൽ

  • മാരുതി സുസുക്കി- 1,28,187 രജിസ്ട്രേഷനുകൾ (40.3%)
  • ഹ്യുണ്ടായ്- 39,622 രജിസ്ട്രേഷനുകൾ (12.5%)
  • മഹീന്ദ്ര- 38,269 രജിസ്ട്രേഷനുകൾ (12%)
  • ടാറ്റ മോട്ടോഴ്‌സ്- 34,636 രജിസ്ട്രേഷനുകൾ (10.9%)
  • കിയ- 21,448 രജിസ്ട്രേഷനുകൾ (6.7%)

അന്തിമ റാങ്കിങ് മാറിയേക്കാം

നവംബർ മാസത്തെ രജിസ്ട്രേഷൻ വിവരങ്ങൾ ഇനിയും അപ്ഡേറ്റ് ചെയ്യപ്പെടാനുള്ളതിനാൽ ഇപ്പോഴത്തെ കണക്കുകൾ അന്തിമമല്ല. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ കൂടി ലഭിക്കുന്നതോടെ കമ്പനികളുടെ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകാം.ഒക്ടോബറിലെ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്.എ.ഡി.എ) കണക്കുകളിൽ മാരുതി സുസുക്കിയായിരുന്നു ഒന്നാമത്. ടാറ്റ മോട്ടോഴ്‌സ് രണ്ടാമതും മഹീന്ദ്ര മൂന്നാമതും ഹ്യുണ്ടായ് നാലാമതുമായിരുന്നു. നവംബറിലെ താൽക്കാലിക കണക്കുകളിൽ ഹ്യുണ്ടായ് നടത്തിയ മുന്നേറ്റമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maruti Leads as Hyundai Overtakes Mahindra in November
Next Story