കൊച്ചി: മിനി കൂപ്പർ ഇലക്ട്രിക് കാർ സ്വന്തമാക്കി നടി മഞ്ജു വാര്യർ. 47.20 ലക്ഷം രൂപയാണ് കാറിന്‍റെ എക്സ്ഷോറും വില. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വകഭേദത്തിൽ മാത്രം ഇന്ത്യയില്‍ ഇറക്കുന്നതാണ് മിനി കൂപ്പർ ഇലക്ട്രിക് കാർ.
മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത്. നിയോൺ യെല്ലോ നിറത്തിലെ കാറിനൊപ്പമുള്ള മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാറിന്‍റെ ദൃശ്യങ്ങൾ വൈറലായിരുന്നു.