Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
malayali actress aishwarya lekshmi bought mercedes benz glc 220d
cancel

പ്രിയ വാഹനം​ സ്വന്തമാക്കി നടി ​​െഎശ്വര്യ ലക്ഷ്​മി

text_fields
bookmark_border
മെഴ്​സിഡസ്​ ബെൻസി​െൻറ എസ്​.യു.വിയാണ്​ ജി.എൽ.സി

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയ നായികയായി മാറിയ നടിയാണ്​ ​െഎശ്വര്യ ലക്ഷ്​മി. നാലുവർഷം മുമ്പാണ്​ െഎശ്വര്യ അഭിനയരംഗത്തെത്തിയത്​. മലയാളത്തിലെ വിജയനായിക എന്നാണ്​ ഐശ്വര്യ അറിയപ്പെടുന്നത്​. തമിഴിലും മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ ഇവർക്കായി. ഇപ്പോഴിതാ, ത​െൻറ ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഐശ്വര്യ. മെഴ്‌സിഡസ് ബെൻസ് ജി എൽ സി 220ഡി യാണ് ഐശ്വര്യ സ്വന്തമാക്കിയത്. 65-70 ലക്ഷം രൂപയാണ് വാഹനത്തി​െൻറ വില.

മോഡലിങിൽ നിന്ന്​ സിനിമയിലേക്ക് എത്തിയ ഐശ്വര്യ ഒരു ഡോക്​ടർ കൂടിയാണ്​. എം.ബി.ബി.എസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോൺകോളാണ് സിനിമയിലേക്ക് വഴിത്തുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജൻറീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്​സ്​ ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടിയ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന് മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ ശെൽവൻ'ആണ്.


ധനുഷിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലർ ചിത്രം 'ജഗമേ തന്തിരം', ടൊവിനോയുടെ നായികയായി അഭിനയിച്ച 'കാണെക്കാണെ' എന്നിവയാണ് അടുത്തിടെ റിലീസിനെത്തിയ ഐശ്വര്യ ചിത്രങ്ങൾ. ഓടിടി പ്ലാറ്റ്‌ഫോമിലാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്​തത്. മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ട്, ബിസ്​മി സ്പെഷ്യൽ, കുമാരി എന്നിവയാണ് റിലീസ് ചെയ്യാനുള്ള ഐശ്വര്യയുടെ ചിത്രങ്ങൾ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malayali actress aishwarya lekshmi bought mercedes benz glc 220d
Next Story