Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമഹീന്ദ്രയുടെ...

മഹീന്ദ്രയുടെ പതാകവാഹകൻ, എക്​സ്​.യു.വി 700 ഇൗ മാസം 14ന്​ എത്തും ; സുരക്ഷക്കായി 'അഡാസ്'​സംവിധാനവും

text_fields
bookmark_border
Mahindra XUV700 global debut on August 14 Follow
cancel

മഹീന്ദ്രയുടെ എക്കാലത്തേയും മികച്ച വാഹനമായ എക്​സ്​.യു.വി 500നെ ഒഴിവാക്കു​​േമ്പാൾ ഒരേയൊരു ലക്ഷ്യമായിരുന്നു കമ്പനിക്ക്​ ഉണ്ടായിരുന്നത്​. ഇനി വരേണ്ടത്​ തങ്ങളുടെ എക്കാലത്തേയും മികച്ച വാഹനമായിരിക്കണം എന്നതായിരുന്നു അത്​. എക്​സ്​.യു.വി 700 ലൂടെ ആ ലക്ഷ്യത്തിലേക്ക്​ പതിയെ ചുവടുവെച്ച്​ കയറുകയാണ്​ കമ്പനി. ആഗസ്​റ്റ്​ 14ന്​ വാഹനം പുറത്തിറക്കാനാണ്​ മഹീന്ദ്ര ലക്ഷ്യമിടുന്നത്​. നിർമാണം പൂർത്തിയായ എക്​സ്​.യു.വി 700​െൻറ നിരവധി സവിശേഷതകൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്​. അതിൽ പലതും എസ്​.യു.വി വിഭാഗത്തി​ലെ സെഗ്​മെൻറ്​ ഫസ്​റ്റ്​ ഫീച്ചറുകളുമാണ്​. 200 എച്ച്പി, 2.0 ലിറ്റർ ടർബോ-പെട്രോൾ, 185 എച്ച്പി, 2.2 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ എന്നിവ വാഹനത്തിന്​ ലഭിക്കും.

പ്രത്യേകതകൾ

എക്​സ്​.യു.വി 500നെ കൂടുതൽ ആധുനികമാണ്​ ​പുതിയ വാഹനം​. സി-ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള ഹെഡ്‌ലൈറ്റുകൾ, ആവശ്യത്തിന്​ മാത്രം പുറത്തുവരുന്ന ഡോർ ഹാൻഡിലുകൾ, പുതിയ ഗ്രില്ലും ടെയിൽ-ലൈറ്റുകളും, അലോയ് വീലുകൾ എന്നിവയെല്ലാം പുതിയ വാഹനത്തി​െൻറ പ്രത്യേകതകളാണ്​. മഹീന്ദ്ര എസ്‌യുവി ശ്രേണിക്കായി അവതരിപ്പിച്ച പുതിയ ലോഗോയാവും എക്​സ്​.യു.വി 700ൽ ഉപയോഗിക്കുക. ഇൻഫോടെയിൻമെൻറിനും ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിനുമായി ഡ്യൂവൽ സ്​ക്രീൻ ഒാപ്​ഷനും വാഹനത്തിലുണ്ട്​.


ഇൻഫോടെയിൻമെൻറിനായുള്ള അഡ്രിനോ എക്​സ്​ ഇൻറർഫേസ്,ആമസോൺ അലക്​സ വെർച്വൽ അസിസ്റ്റൻറ്​, അഡാസ്​ സുരക്ഷാ സംവിധാനം, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിങ്​ ബ്രേക്ക് എന്നിവയും എക്​സ്​.യു.വിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ്​ സീറ്റ് ലേഒൗട്ടിലും ബെഞ്ച് സീറ്റുള്ള 7 സീറ്റ് ലേഒൗട്ടിലും വാഹനം ലഭ്യമാകും.

എതിരാളികൾ

ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായ് അൽകാസർ തുടങ്ങിയ മുൻനിര എസ്‌യുവികളിൽ നിന്ന് കടുത്ത മത്സരം നേരിടുന്ന വാഹനമാണ്​ എക്​സ്​.യു.വി 700. തൽക്കാലം എക്​സ്​.യു.വി 500​െൻറ നിർമാണം അവസാനിപ്പിക്കുമെങ്കിലും വാഹന നിരയിൽ നിന്ന്​ പൂർണമായും ഒഴിവാക്കില്ലെന്നാണ്​ സൂചന. 2024ൽ ഇടത്തരം എസ്​.യു.വി വിഭാഗത്തിൽ എക്​സ്​.യു.വി 500​നെ മഹീന്ദ്ര പുനസ്​ഥാപിക്കാൻ ഇടയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahindraXUV700global debut
Next Story