Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mahindra XUV400 electric SUV to gain 8 new features
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇ.വി യുദ്ധം കടുക്കും;...

ഇ.വി യുദ്ധം കടുക്കും; എക്സ്​.യു.വി 400 ൽ എട്ട്​ പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർത്ത്​ മഹീന്ദ്ര

text_fields
bookmark_border

രാജ്യ​െത്ത പ്രധാനപ്പെട്ട രണ്ട്​ ഇലക്​ട്രിക്​ വാഹനങ്ങളാണ്​ ടാറ്റ നെക്​സണും മഹീന്ദ്ര എക്സ്​.യു.വി 400 ഉം. ഫീച്ചറുകളാൽ സമ്പന്നമായ നെക്സണുമുന്നിൽ പിടിച്ച്​ നിൽക്കാനാവാതെ കഷ്ടപ്പെടുകയാണ്​ എക്സ്​.യു.വി 400. ഈ പ്രശ്നം പരിഹരിക്കാൻ ഇപ്പോൾ മുന്നിട്ടിറങ്ങിയിരിക്കുകയാണ്​ മഹീന്ദ്ര. എക്സ്​.യു.വി 400ലേക്ക്​ എട്ട്​ ഫീച്ചറുകൾകൂടി കൂട്ടിച്ചേർത്തിരിക്കുകയാണ്​ കമ്പനി.

ഇന്ത്യയല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് എസ്‌യുവിയായ ടാറ്റ നെക്‌സോണിന്‍റെ നേരിട്ടുള്ള എതിരാളിയാണ് മഹീന്ദ്ര എക്സ്​.യു.വി400. വില നിര്‍ണയത്തില്‍ നെക്‌സോണുമായി മുട്ടിനില്‍ക്കാനായി മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിയില്‍ ചില ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉപഭോക്തൃ പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ മഹീന്ദ്ര എക്സ്​.യു.വി400ല്‍ നഷ്ടമായ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്.

താരതമ്യേന വില കുറവായ എക്സ്​.യു.വി300-യില്‍ വാഗ്ദാനം ചെയ്യുന്ന ചില ഫീച്ചറുകള്‍ പോലും എക്സ്​.യു.വി400-യില്‍ മഹീന്ദ്ര ആദ്യം ഉൾപ്പെടുത്തിയിരുന്നില്ല. ഉപഭോക്തൃ പ്രതികരണങ്ങളുടെ വെളിച്ചത്തില്‍ ഈ ചീത്തപ്പേര് മായ്ക്കുകയാണ് കമ്പനി ഇപ്പോള്‍ ചെയ്യുന്നത്. സിംഗിള്‍ ടോണ്‍, ഡ്യുവല്‍ ടോണ്‍ കളര്‍ വേരിയന്റുകളുള്ള ടോപ്പ് സ്‌പെക്​ EL ട്രിമ്മില്‍ മാത്രമാകും പുതിയ ഫീച്ചറുകൾ എല്ലാം ഉള്‍ക്കൊള്ളിക്കുക.

ഫീച്ചറുകളില്‍ ചിലത് ഭാവിയില്‍ ബേസ് EC ട്രിമ്മിലേക്കും എത്തിയേക്കാം. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ് (HSA), ഓട്ടോ-ഡിമ്മിംഗ് IRVM, ടയര്‍ പ്രഷര്‍ മോണിറ്ററിങ്​ സിസ്റ്റം (TPMS), 4 സ്പീക്കറുകള്‍ക്ക് മുകളില്‍ രണ്ട് ട്വീറ്ററുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ബൂട്ട് ലാമ്പ് എന്നിവ പുതുതായി വാഹനത്തിൽ ഉൾപ്പെടുത്തുന്നുണ്ട്​.

എക്സ്​.യു.വി 300ല്‍ ഉടന്‍ പനോരമിക് സണ്‍റൂഫ് ഉള്‍ക്കൊള്ളിക്കാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അങ്ങനെയാണെങ്കില്‍ ഈ ട്രെന്‍ഡിംഗ് കാര്‍ ഫീച്ചര്‍ വൈകാതെ എക്സ്​.യു.വി400-യിലും ഇടംപിടിക്കും. 2023-ലെ രണ്ടാം പാദത്തില്‍ മഹീന്ദ്രക്ക് 2,234 ഇലക്ട്രിക് കാറുകള്‍ വില്‍ക്കാനായപ്പോള്‍ ടാറ്റ മോട്ടോര്‍സ് 5,072 യൂനിറ്റുകളാണ് വിറ്റത്. ഫീച്ചര്‍ ലിസ്റ്റ് അപ്‌ഗ്രേഡ് ചെയ്തതോടെ വാഹനത്തിന് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahindraelectric SUVXUV400
News Summary - Mahindra XUV400 electric SUV to gain 8 new features
Next Story