Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമഹീന്ദ്ര എക്സ്ഇവി 9ഇ...

മഹീന്ദ്ര എക്സ്ഇവി 9ഇ 'സിനിലക്സ്' എഡിഷൻ പുറത്തിറങ്ങി; വില 29.35 ലക്ഷം രൂപ മുതൽ

text_fields
bookmark_border
Mahindra XEV 9E Cinelux Edition
cancel
camera_alt

മഹീന്ദ്ര എക്സ്ഇവി 9ഇ 'സിനിലക്സ്' എഡിഷൻ

മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്.യു.വിയായ എക്സ്ഇവി 9ഇയുടെ പ്രത്യേക പതിപ്പായ 'സിനിലക്സ്' (Cineluxe Edition) ഇന്ത്യയിൽ അവതരിപ്പിച്ചു. അത്യാധുനിക സാങ്കേതികവിദ്യയും ആഡംബരവും ഒത്തുചേരുന്ന ഈ മോഡൽ യാത്രക്കാർക്ക് ഒരു 'ലൗഞ്ച്' അനുഭവം നൽകാനാണ് ലക്ഷ്യമിടുന്നത്. സാറ്റിൻ ബ്ലാക്ക്, സാറ്റിൻ വൈറ്റ് എന്നീ രണ്ട് പുതിയ എക്സ്റ്റീരിയർ ഷേഡുകളിലാണ് ഈ പുതിയ പതിപ്പ് വിപണിയിൽ എത്തുന്നത്.

ചെസ്റ്റ്നട്ട് ബ്രൗൺ, നോക്റ്റേൺ ബ്ലാക്ക് ലതറെറ്റ് ഫിനിഷിലുള്ള ഇന്റീരിയർ ക്യാബിന് പ്രീമിയം വാഹനനത്തിനു കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു. ഡാഷ്‌ബോർഡിൽ ഉടനീളം വ്യാപിച്ചുകിടക്കുന്ന ട്രിപ്പിൾ എച്ച്.ഡി ഡിസ്‌പ്ലേയാണ് മറ്റൊരു പ്രധാന ആകർഷണം. കൂടാതെ, ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റവും സിനിലക്സ് എഡിഷനിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം വ്യത്യസ്ത നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ്, ഇൻഫിനിറ്റി റൂഫ്, എ.ആർ ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, ഹാൻഡ്‌സ് ഫ്രീ പാർക്ക് അസിസ്റ്റ് എന്നിവ വാഹനത്തിന്റെ പ്രത്യേകതയാണ്

79 kWh ബാറ്ററിയാണ് സിനിലക്സ് സ്പെഷ്യൽ എഡിഷനിൽ മഹീന്ദ്ര ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 500 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. യാത്രക്കാരുടെ സൗകര്യത്തിനായി ക്യാമ്പ് (Camp), കീപ്പ് (Keep), പാവോപാൽ (PawPal) എന്നിങ്ങനെ വിവിധ എച്ച്.എ.വി.സി മോഡുകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2026 മാർച്ച് 2 മുതൽ ബുക്കിങ് ആരംഭിക്കുന്ന എസ്.യു.വിയുടെ എക്സ് ഷോറൂം വില 29.35 ലക്ഷം രൂപയാണ്. ബുക്കിങ് വിജയകരമായി പൂർത്തിയാക്കിയവർക്ക് മാർച്ച് 10 മുതൽ ഡെലിവറി നൽകിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahindra and MahindraElectric VehicleSpecial EditionAuto NewsMahindra XEV 9e
News Summary - Mahindra XEV 9E 'Cinelux' Edition launched
Next Story