ജി.എസ്.ടി ഇളവ്: കാറുകൾക്ക് 1.56 ലക്ഷം രൂപ വരെ വില കുറച്ച് മഹീന്ദ്ര; താറിനും ഇളവ്
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ ജി.എസ്.ടിയിൽ സമഗ്രമാറ്റം വരുത്തിയതിന് പിന്നാലെ കാറുകൾക്ക് വില കുറച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. വിവിധ മോഡലുകൾക്ക് 1.56 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര കുറച്ചിരിക്കുന്നത്. ഇന്ന് മുതൽ വിലക്കുറവ് നിലവിൽ വരവ്. 56ാമത് ജി.എസ്.ടി കൗൺസിൽ മീറ്റിങ്ങിന് പിന്നാലെയാണ് വാഹനങ്ങൾക്ക് വില കുറക്കാൻ മഹീന്ദ്ര തീരുമാനിച്ചത്.
മഹീന്ദ്ര ബൊലോറോയുടെ ടോപ് എൻഡ് മോഡലിന് 1.27 ലക്ഷം രൂപയുടെ വിലക്കുറവാണ് വരുത്തിയിരിക്കുന്നത്. 9.81 ലക്ഷം വിലയുള്ള മോഡലിന്റെ വിലയാണ് കുറയുക. മഹീന്ദ്ര ബൊലോറോ നിയോക്കും 1.27 ലക്ഷം രൂപ കുറയും. മഹീന്ദ്ര എക്സ്.യു.വി 3എക്സ്ഒ പെട്രോൾ വേരിയന്റിന് 1.4 ലക്ഷം രൂപയുടെ കുറവാണ് വരിക. മഹീന്ദ്ര എക്സ്.യു.വി 3xo ഡീസൽ വേരിയന്റിന് 1.56 ലക്ഷം രൂപയാണ് കുറച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ മോഡലായ താറിന്റെ വിലയും കമ്പനി കുറചിട്ടുണ്ട്.
താർ ടു വീൽ ഡ്രൈവ് ഡീസൽ വേരിയന്റിന് 1.35 ലക്ഷം രൂപയും ഫോർ വീൽഡ്രൈവിന് 1.01 ലക്ഷം രൂപയുമാണ് കുറച്ചിരിക്കുന്നത്. മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന് 1.01 ലക്ഷം രൂപയും മഹീന്ദ്ര സ്കോർപിയോ എന്നിന് 1.45 ലക്ഷം രൂപയും വിലക്കുറയും.
ജി.എസ്.ടിയിൽ സമഗ്രമാറ്റം, ഇനി രണ്ട് സ്ലാബുകൾ മാത്രം; നിരവധി ഉൽപന്നങ്ങളുടെ വില കുറയും
ന്യൂഡൽഹി: ജി.എസ്.ടിയിൽ സമഗ്രമാറ്റം വരുത്തി കേന്ദ്രസർക്കാർ. ഇനി മുതൽ ജി.എസ്.ടിയിൽ അഞ്ച് ശതമാനം, 18 ശതമാനം എന്നീ രണ്ട് സ്ലാബുകൾ മാത്രമാവും ഉണ്ടാവുക. 12, 28 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകൾ കേന്ദ്രസർക്കാർ ഒഴിവാക്കി. ഇതിനൊപ്പം ചുരുക്കം ചില ഉൽപന്നങ്ങൾക്കായി 40 ശതമാനം എന്ന നികുതിയും കൊണ്ടു വന്നിട്ടുണ്ട്. ഇന്ന് ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് ഇളവുകൾക്ക് അംഗീകാരം നൽകിയത്.
175 ഉൽപന്നങ്ങളുടെ വിലയാവും ജി.എസ്.,ടി മാറ്റത്തിലൂടെ കുറയുക. ടൂത്ത്പേസ്റ്റ്, സോപ്പ്, സോപ്പ് ബാർ, ഷാംപു, ടൂത്ത്ബ്രഷ്, സൈക്കിൾ, ടേബിൾമാറ്റ്, കിച്ചൺവെയർ തുടങ്ങി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങളുടെയെല്ലാം ജി.എസ്.ടി അഞ്ച് ശതമാനമാക്കി.എ.സി, 32 ഇഞ്ചിന് മുകളിലുള്ള ടിവി, ഡിഷ വാഷിങ് മെഷ്യൽ, ചെറിയ കാറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. പാൻമസാല, പുകയില ഉൽപന്നങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, 350 സി.സിക്ക് മുകളിലുള്ള മോട്ടോർ ബൈക്കുകൾ എന്നിവക്ക് 40 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്.
ഇതിനൊപ്പം ചില ഉൽപന്നങ്ങളുടെ നികുതി പൂജ്യം ശതമാനമായി കുറച്ചിട്ടുണ്ട്. പനീർ, വെണ്ണ, ചപ്പാത്തി, കടല, ലൈഫ് ഇൻഷൂറൻസ്, ഹെൽത്ത് ഇൻഷൂറൻസ് എന്നിവക്കും ഇനി നികുതിയുണ്ടാവില്ല.സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പരിഷ്കാരം മൂലം വലിയ നഷ്ടമുണ്ടാകുമെന്ന് 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗ ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ ധനമന്ത്രിമാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

