Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mahindra to bear Covid-19 vaccination cost of dealership
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightസൗജന്യ വാക്​സിനേഷൻ,...

സൗജന്യ വാക്​സിനേഷൻ, ഇൻഷുറൻസ്, ധനസഹായം​; ഷോറൂം തൊഴിലാളികൾക്ക്​ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്​ മഹീന്ദ്ര

text_fields
bookmark_border

തദ്ദേശീയ വാഹന നിർമാതാവായ മഹീന്ദ്ര ഡീലർഷിപ്പ്​ തൊഴിലാളികൾക്ക്​ കോവിഡ്​ കാല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. എല്ലാ ജീവനക്കാരുടെയും വാക്​സിനേഷൻ ചെലവുകൾ സൗജന്യമാക്കാനാണ്​ കമ്പനി തീരുമാനം. ഏകദേശം 80,000പേർക്ക്​ ഇൗ ആനുകൂല്യം ലഭിക്കും. ഇതോടാപ്പം ചികിത്സയ്ക്കായി ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകാനും നീക്കമുണ്ട്​. കോവിഡ്​ ബാധിച്ച്​ മരണം പോലുള്ള അത്യാഹിതങ്ങൾ സംഭവിച്ചാൽ കുടുംബത്തിന്​ അഞ്ച്​ ലക്ഷം രൂപ നൽകും. ഇതിൽ 2.5 ലക്ഷം ഡീലർഷിപ്പ്​ ഉടമയായിരിക്കും നൽകുക.


ജീവനക്കാരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ പ്രോത്സാഹിപ്പിക്കാൻ കമ്പനി ഡീലർമാർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഒരു ജീവനക്കാരന്​ വാക്​സിനേഷൻ ചെലവുകൾക്ക്​ 1,500 രൂപ അനുവദിക്കാനാണ്​ മഹീന്ദ്ര തീരുമാനം. 2022 മാർച്ച് 31 വരെ ഇൗ ആനുകൂല്യം തുടരും. ജീവനക്കാർക്ക് കോവിഡ് ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ മെഡിക്കൽ ഇൻഷുറൻസും നൽകും. ഇതിൽ 10,000 രൂപ വരെയുള്ള ഹോം ക്വാറ​ൈൻറൻ സഹായവും ഉൾപ്പെടും. പുതിയ പദ്ധതി സംബന്ധിച്ച്​ മഹീന്ദ്ര ചെയർമാൻ ആനന്ദ്​ മഹീന്ദ്ര ട്വീറ്റ്​ ചെയ്​തു.'ഞങ്ങളുടെ ഡീലർ ഞങ്ങളുടെ കുടുംബത്തി​െൻറ ഭാഗമാണെന്ന് പറഞ്ഞാൽ അത്​ നടപ്പാക്കുകയും വേണം'-ആനന്ദ്​ മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.


രണ്ട് മാസത്തിനിടെ കമ്പനിയുടെ പല സഹകാരികളും വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്ന് മഹീന്ദ്ര പറയുന്നു. 'ഞങ്ങൾ എല്ലായ്പ്പോഴും പങ്കാളികളെയും അവരുടെ ജീവനക്കാരെയും കുടുംബമായി കണക്കാക്കുന്നു. അവരുടെ ആരോഗ്യം, ക്ഷേമം, സുരക്ഷ എന്നിവയ്ക്ക് വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്​. നിലവിലെ അവസ്ഥ കണക്കിലെടുക്കുമ്പോൾ കോവിഡിനെതിരെ ജീവനക്കാർക്ക്​ കഴിയുന്ന പിന്തുണ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'-പുതിയ പദ്ധതി സംബന്ധിച്ച്​ മഹീന്ദ്ര ഗ്രൂപ്പ്​ വാർത്താ കുറിപ്പിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeesMahindradealership#Covid19
Next Story