മഹീന്ദ്ര ഥാർ റോക്സ്; ആകർഷകമായ ഓഫറിൽ ഇപ്പോൾ സ്വന്തമാക്കാം...
text_fieldsരാജ്യത്ത് മികച്ച വിൽപ്പന റെക്കോഡുള്ള മഹീന്ദ്രയുടെ എസ്.യു.വിയായ ഥാർ റോക്സിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി. പുതിയ ഉപഭോക്താക്കൾക്കാണ് 50,000 രൂപവരെ പ്രത്യേക ഫെസ്റ്റിവൽ ഓഫറുകൾ നൽകുന്നത്. ക്യാഷ് ഡിസ്‌കൗണ്ടിൽ പരമാവധി 35,000 രൂപവരെയും ആക്സസറികളിലായി പരമാവധി 15,000 രൂപവരെയുമാണ് മഹീന്ദ്ര നൽകുന്ന ആനുകൂല്യം. സാഹസികത ഇഷ്ടപ്പെടുന്നവർക്കും നഗര എസ്.യു.വി പ്രേമികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പ്രീമിയം വാഹനമാണ് ഥാർ റോക്സ്.
2.0-ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ, 2.2-ലിറ്റർ എംഹോക്ക് ഡീസൽ എന്നിങ്ങനെ രണ്ട് പവർട്രെയിൻ ഓപ്ഷനിലാണ് വാഹനം വിപണിയിൽ എത്തുന്നത്. ഈ പവർട്രെയിനിൽ മാനുവൽ ട്രാൻസ്മിഷനും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭിക്കുന്നു. പെട്രോൾ നിർമ്മിത വകഭേദത്തിന് റിയൽ-വീൽ ഡ്രൈവ് ഓപ്ഷനും ഡീസൽ ഓപ്ഷനിൽ നിർമിച്ച മോഡലിൽ 4x4 സിസ്റ്റവും കമ്പനി നൽകി വരുന്നു. നിലവിൽ 12.99 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ഉപഭോക്താക്കൾക്ക് മഹീന്ദ്ര ഥാർ റോക്സ് സ്വന്തമാക്കാം. ഉയർന്ന വകഭേദത്തിന് 23.09 ലക്ഷം രൂപയും (എക്സ് ഷോറൂം) വാഹനം സ്വന്തമാക്കുന്നവർ നൽകണം.
10.25-ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഹർമൻ കാർഡോൺ ഓഡിയോ സജ്ജീകരണത്തിൽ 9 സ്‌പീക്കറുകൾ, പനോരാമിക് സൺറൂഫ്, വയർലെസ്സ് ചാർജിങ്, പവർ-അഡ്ജസ്റ്റബിൾ ആൻഡ് വെന്റിലേറ്റഡ് മുൻ സീറ്റുകൾ, റിയർ വെന്റുകളോടെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ഗ്ലോബോക്സ്, ഓട്ടോ ഹെഡ് ലൈറ്റ് ആൻഡ് വൈപ്പർ തുടങ്ങിയ ഫീച്ചറുകൾക്ക് പുറമെ സുരക്ഷ വർധിപ്പിക്കുന്നതിനായി ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, എല്ലാ ടയറുകളിലും ഡിസ്ക് ബ്രേക്ക്, ഓട്ടോ ഹോൾഡോഡ് കൂടെ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് തുടങ്ങിയവയും ലൈൻ-കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ സജ്ജീകരണത്തിൽ ലെവൽ 2 ADAS എന്നിവയും മഹീന്ദ്ര ഥാർ റോക്സിന് നൽകുന്നുണ്ട്. 12.99 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ലഭ്യമാകുന്ന ഈ അഞ്ച് ഡോർ ഓഫ്-റോഡർ, മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂർഖ (അഞ്ച് ഡോർ) എന്നിവയോടാണ് മത്സരിക്കുന്നത്.
ഡീലർഷിപ്പുകളെ അടിസ്ഥാനമാക്കി ആനുകൂല്യത്തിൽ വ്യത്യസം വരാം. അതിനാൽ കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ഷോറൂം സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

