Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസ്സ് ലുക്കിൽ കിടിലൻ ഫീച്ചറുകളും! ദിസ് ഈസ് മഹീന്ദ്ര ഥാർ OG

text_fields
bookmark_border
മാസ്സ് ലുക്കിൽ കിടിലൻ ഫീച്ചറുകളും! ദിസ് ഈസ് മഹീന്ദ്ര ഥാർ OG
cancel

ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജനപ്രിയ ലൈഫ്സ്റ്റൈൽ എസ്.യു.വിയായ ഥാറിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 'ഥാർ OG' (Thar OG) എന്ന പേരിൽ വിപണിൽ അവതരിപ്പിച്ചു. ഡിസൈനിലും സാങ്കേതികവിദ്യയിലും സുരക്ഷയിലും വൻ മാറ്റങ്ങളോടെയാണ് പുതിയ മഹീന്ദ്ര ഥാർ വിപണിയിൽ എത്തുന്നത്. 10.32 ലക്ഷം രൂപയാണ് എസ്.യു.വിയുടെ പ്രാരംഭ വില എക്സ്-ഷോറൂം വില.

2020ൽ രണ്ടാം തലമുറ ഥാർ അവതരിപ്പിച്ചതിന് ശേഷം നൽകുന്ന ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. അടുത്തിടെ വിപണിയിലെത്തിയ ഥാർ റോക്‌സിന്റെ (Thar Roxx) ശൈലി പിന്തുടർന്നാണ് ഥാർ OG രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ പ്ലാറ്റ്‌ഫോം, പരിഷ്‌കരിച്ച സസ്‌പെൻഷൻ, സ്റ്റിയറിങ് എന്നിവക്കൊപ്പം ഒട്ടനവധി ആധുനിക സവിശേഷതകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

AXT, LXT, ZXT എന്നിങ്ങനെ മൂന്ന് പ്രധാന വേരിയന്റുകളിലാണ് പുതിയ ഥാർ ഒജി നിരത്തുകളിൽ എത്തുന്നത്. അതോടൊപ്പം D117 CRDe ഡിസെൽ (RWD MT), D22 mHawk ഡിസെൽ (4WD MT / AT), G20 TGDi പെട്രോൾ (RWD / 4WD) എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളും ലഭിക്കുന്നുണ്ട്.

ആകർഷകമായ പുതിയ ഡിസൈൻ

ഥാർ റോക്‌സിന് സമാനമായ ഡിസൈൻ മാറ്റങ്ങളാണ് ഥാർ OG-യിലും നൽകിയിരിക്കുന്നത്. മുൻവശത്ത് സി-ഷേപ്പ്ഡ് ഡി.എൽ.ആറുകൾ അടങ്ങിയ പുതിയ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളും പുതിയ ശൈലിയിലുള്ള ഗ്രില്ലും നൽകിയിട്ടുണ്ട്. മസ്കുലാർ ലുക്ക് നിലനിർത്തിക്കൊണ്ട് റീഡിസൈൻ ചെയ്ത ഫ്രണ്ട്-റിയർ ബമ്പറുകളും പുതിയ 19 ഇഞ്ച് അലോയ് വീലുകളും വാഹനത്തിന് കൂടുതൽ ലുക്ക് നൽകുന്നു. പിൻവശത്തായി ലൈറ്റിങ് പാറ്റേണിൽ മാറ്റം വരുത്തിയ ടെയിൽ ലാമ്പുകൾ നൽകിയിട്ടുണ്ട്. ഇതോടൊപ്പം 'ആർട്ടിമിസ് സിൽവർ' (Artemis Silver), 'ജീൻസ് ബ്ലൂ' (Jeans Blue) എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകൾ ഥാർ ഒജിക്ക് ലഭിക്കുന്നുണ്ട്.

പ്രീമിയം ഇന്റീരിയർ

പുതിയ ഥാർ ഒജിയുടെ ക്യാബിനിൽ കൂടുതൽ സുഖസൗകര്യങ്ങൾ മഹീന്ദ്ര ഉറപ്പാക്കിയിട്ടുണ്ട്. ലെതറെറ്റ് സീറ്റുകളും കറുപ്പ് തീമിലുള്ള പാനലുകളും പുതിയൊരു അനുഭവം ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ, രണ്ടാം നിര സീറ്റുകളിൽ കപ്പ് ഹോൾഡറുകളുള്ള ആംറെസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാബിനിലെ ശബ്ദവും വിറയലും (NVH levels) ഗണ്യമായി കുറച്ചതിനോടൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയ കളർ MID ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിപുലമായ ഫീച്ചറുകളും സുരക്ഷയും

വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ, ടയർ ഡയറക്ഷൻ മോണിറ്ററിങ് സിസ്റ്റം, റിയർ വ്യൂ കാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ORVMs, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ ആധുനിക ഫീച്ചറുകൾ ഒജി ഥാറിന് ലഭിക്കുന്നു. കൂടാതെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 6 എയർബാഗുകൾ, ഹാർഡ്‌ടോപ്പ് ഡിസൈൻ, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, വെഹിക്കിൾ ഡൈനാമിക്സ് കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ, ഹിൽ ഹോൾഡ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

എൻജിൻ ഓപ്ഷനുകൾ

ഥാർ OG-യിൽ താഴെ പറയുന്ന മൂന്ന് എൻജിൻ ഓപ്ഷനുകൾ ലഭ്യമാണ്.

  • 1.5 ലിറ്റർ ഡിസെൽ (D117 CRDe) എൻജിൻ 116 എച്ച്.പി കരുത്തും 300 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. RWD മോഡലിൽ ലഭിക്കുന്ന വാഹനം മാനുവൽ പതിപ്പിൽ മാത്രമേ ലഭ്യമാകൂ.
  • 2.2 ലിറ്റർ mHawk ഡിസെൽ എൻജിൻ 150 എച്ച്.പി കരുത്തും 330 എൻ.എം ടോർക്കും നൽകുന്നു. RWD ലും 4WD ലും വാഹനം ലഭ്യമാണ്. കൂടാതെ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുമായി എൻജിൻ ജോടിയിണക്കിയിട്ടുണ്ട്.
  • 2.0 ലിറ്റർ mStallion ടർബോ പെട്രോൾ എൻജിൻ. ഏറ്റവും കൂടുതൽ കരുത്ത് നൽകുന്ന എൻജിനാണിത്. 159 എച്ച്.പി കരുത്തും 330 എൻ.എം ടോർക്കും വാഗ്ദാനം ചെയ്യുന്നു. ഈ എൻജിന് 2WD & 4WD വേരിയന്റുകൾ ലഭിക്കുന്നുണ്ട്. കൂടാതെ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളും ലഭിക്കുന്നു.

മികച്ച ഡ്രൈവിങ് അനുഭവവും പ്ലാറ്റ്‌ഫോമും

വാഹനത്തിന്റെ റൈഡ് ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിനായി പുതിയ പ്ലാറ്റ്‌ഫോമിനൊപ്പം വാറ്റ്‌സ് ലിങ്കേജും (Watts linkage) ഡാവിഞ്ചി ഡാംപറുകളും (Da Vinci dampers) അടങ്ങിയ സസ്‌പെൻഷൻ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. ബോഡി-ഓൺ-ഫ്രെയിം ഘടനയിൽ ഇത്തരമൊരു സസ്‌പെൻഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഇതാദ്യമായാണ്. കൂടാതെ, ഓഫ്-റോഡിങ് ശേഷി കൂട്ടാൻ മഡ് (Mud), സാന്റ് (Sand), സ്‌നോ (Snow) എന്നീ റൈഡിങ് മോഡുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mahindra Thar OG Launched In India
Next Story