Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഥാറി​െൻറ നാല്​...

ഥാറി​െൻറ നാല്​ സ്​റ്റാർ റേറ്റിങ്​ ത്രിശങ്കുവിൽ; ബെഞ്ച്​ സീറ്റ്​ ഒഴിവാക്കണമെന്ന്​ ഗ്ലോബൽ എൻസിഎപി

text_fields
bookmark_border
ഥാറി​െൻറ നാല്​ സ്​റ്റാർ റേറ്റിങ്​ ത്രിശങ്കുവിൽ; ബെഞ്ച്​ സീറ്റ്​ ഒഴിവാക്കണമെന്ന്​ ഗ്ലോബൽ എൻസിഎപി
cancel

സുരക്ഷയിൽ വിപ്ലവംതീർത്ത്​ വിപണിപിടിക്കുന്ന മഹീന്ദ്രക്ക്​ വെല്ലുവിളിയായി ഥാറി​െൻറ ബെഞ്ച്​ സീറ്റ്​. ​ഈ വർഷം നവംബർ 25ന് ഗ്ലോബൽ എൻ‌സി‌എപി മഹീന്ദ്ര ഥാറി​െൻറ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അന്ന്​ ഫോർ സ്​റ്റാർ നേടി ഥാർ കഴിവുതെളിയിക്കുകയും ചെയ്​തു. ഗ്ലോബൽ എൻ‌സി‌എ‌പി പതിവനുസരിച്ച്​ അടിസ്ഥാന മോഡലല്ല ക്രാഷ്​ ടെസ്​റ്റ്​ നടത്തിയതെന്നത്​ കൗതുകകരമായ വസ്​തുതയാണ്​. ഥാറി​െൻറ ഹൈ-എൻഡ് പതിപ്പിലാണ് അന്ന്​ പരീക്ഷണം നടന്നത്​. എന്നാൽ ക്രാഷ്​ ടെസ്​റ്റി​െൻറ റിസൾട്ട്​ വാഹനനിരയിലെ എല്ലാ പതിപ്പിലും ബാധകമാണെന്നതാണ്​ ശ്രദ്ധേയം.


ഥാറി​െൻറ ബെഞ്ച്​സീറ്റ്​ പതിപ്പിനെ നിലനിർത്തുകയാണെങ്കിൽ ഫോർ സ്​റ്റാർ റേറ്റിങ്​ റദ്ദാക്കുമെന്നാണ്​ എൻ‌സി‌എപി പറയുന്നത്​. 'ക്രാഷ് ടെസ്റ്റിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്​ താഴേക്കിടയിലുള്ള വേരിയൻറുകളാണ്​. സാധാരണ അടിസ്ഥാന പതിപ്പുകളാണ്​ ഞങ്ങൾ ടെസ്​റ്റിനായി തിരഞ്ഞെടുക്കുന്നത്​. എന്നിരുന്നാലും, സുരക്ഷാ മാനദണ്ഡങ്ങൾ ഒരുപോലെയാണെങ്കിൽ ടോപ്പ് എൻഡ് പതിപ്പും ക്രാഷ്​ടെസ്​റ്റ്​ നടത്താറുണ്ട്​'-ഗ്ലോബൽ എൻ‌സി‌എപി സെക്രട്ടറി ജനറൽ അലജാൻ‌ഡ്രോ ഫ്യൂറാസ് പറഞ്ഞു.

ടെസ്​റ്റ്​ നടത്തുന്ന സമയത്ത്​ ബെഞ്ച്​ സീറ്റ്​ മോഡലുകൾ തങ്ങൾ ഇനിയൊരിക്കലും വിൽക്കില്ലെന്ന്​ മഹീന്ദ്ര ഉറപ്പുനൽകിയതായും ഫ്യൂറാസ്​ പറയുന്നു. അഥവാ സൈഡ്​ സീറ്റ്​ മോഡൽ കമ്പനി വിൽക്കുകയാണെങ്കിൽ സ്​റ്റാർ റേറ്റിങ്​ പുനഃപരിശോധിക്കാനാണ്​ എൻസിഎപിയുടെ തീരുമാനം.


ആഗോള എൻസിഎപി നിയമങ്ങൾ

എൻ‌സി‌എപി നിയമങ്ങൾ പ്രകാരം അവർ നൽകുന്ന സ്റ്റാർ റേറ്റിംഗ് ഒരു പ്രത്യേക വേരിയൻറിന്​ മാത്രമല്ല വാഹനത്തി​െൻറ മുഴുവൻ ലൈനപ്പിനും ബാധകമാണ്. ബെഞ്ച്​ സീറ്റ്​ മോഡൽ മഹീന്ദ്ര വീണ്ടും പുറത്തിറക്കിയാൽ ക്രാഷ്​ ടെസ്​റ്റ്​ വീണ്ടും നടത്താനാണ്​ എൻസിഎപി തീരുമാനം. 'ഞങ്ങൾ ബെഞ്ച്​ സീറ്റ്​ മോഡൽ ഥാർ വാങ്ങുകയും അത് വീണ്ടും പരിശോധിച്ച് പുതിയ റേറ്റിംഗ് നൽകുകയും ചെയ്യും'-ഫ്യൂറാസ്​ പറയുന്നു.

ഏതാനും ലാറ്റിനമേരിക്കൻ വിപണികളിൽ ചില ലോവർ എൻഡ് (ലോവർ സേഫ്റ്റി കിറ്റ്) വേരിയൻറുകൾ നിർത്തലാക്കിയ ഹ്യുണ്ടായുടെ ഉദാഹരണവും എൻസിഎപി ചൂണ്ടിക്കാണിക്കുന്നു. ഗ്ലോബൽ എൻ‌സി‌എപി അക്കാലത്ത് വീണ്ടും പരീക്ഷിക്കുകയും പുതിയ റേറ്റിംഗ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന്​ നാല്​ സ്​റ്റാർ റേറ്റിങ്​ ഒരു സ്​റ്റാർ റേറ്റിങ്ങായി കുറയുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahindraGlobal NCAPMahindra Tharbench seatscrashtest
Next Story