Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mahindra SUVs get a new logo
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightപുതുപിറവി...

പുതുപിറവി പ്രഖ്യാപിച്ച്​ മഹീന്ദ്ര; കെട്ടിലും മട്ടിലും സമ്പൂർണ പരിഷ്​കരണവുമായി പുതിയ എസ്​.യു.വികൾ

text_fields
bookmark_border

ലോക​വാഹന വിപണി നിർണായകമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സന്ദർഭമാണിത്​. പ്രകൃതിദത്ത ഇന്ധനങ്ങളിൽ നിന്ന്​ വൈദ്യുതിയിലേക്കുള്ള മാറ്റമാണ്​ ഇതിൽ പ്രധാനം. 2030ൽ യൂറോപ്പിൽ ഒറ്റ പെട്രോൾ ഡീസൽ വാഹനങ്ങൾ അവശേഷിക്കില്ല എന്നാണ്​ മേഖലയിലെ വിദഗ്​ധർ പറയുന്നത്​. വികസ്വര രാജ്യങ്ങളുടെ പട്ടികയിലുള്ള ഇന്ത്യയും മാറ്റത്തി​െൻറ പാതയിലാണ്​. നാം കണ്ടുപരിചയിച്ച വാഹന രൂപങ്ങ​ളെ സമ്പൂർണമായി പരിഷ്​കരിക്കാൻ പോന്നതാണ്​ നിലവിലെ വൈദ്യുതവത്​കരണം. ഗ്രില്ലുകളും എയർവെൻറുകളും വേണ്ടാത്ത, എക്​സ്​ഹോസ്​റ്റ്​ പൈപ്പുകളില്ലാത്ത, ക്ലച്ചും ഗിയർലിവറും അപ്രത്യക്ഷമായ വാഹനങ്ങളുടെ കാലമാണിനി. ദീർഘദർശിത്വമുള്ള വാഹന നിർമാതാക്കളെല്ലാം ഇത്​ തിരിച്ചറിഞ്ഞ്​ മാറ്റത്തി​െൻറ പാതയിലാണ്​.


ഇന്ത്യക്കാരുടെ സ്വന്തം മഹീന്ദ്രയും ലോകചലനത്തിനൊപ്പം നീങ്ങാനുള്ള ഒരുക്കത്തിലാണ്​. ആദ്യ പടിയായി തങ്ങളുടെ ​ലോഗോ പരിഷ്​കരിച്ചിരിക്കുകയാണ്​ ഇന്ത്യൻ വാഹനഭീമൻ. ആദ്യഘട്ടത്തിൽ എസ്​.യു.വികൾക്കുള്ള ലോഗോ മാറ്റാനാണ്​ തീരുമാനിച്ചിരിക്കുന്നത്​. തങ്ങളുടെ സ്പോർട്ട് യൂട്ടിലിറ്റി വെഹിക്കിളുകളിൽ (എസ്‌യുവി) ഉപയോഗിക്കാനായി പുതിയ ലോഗോ അവതരിപ്പിച്ചിട്ടുണ്ട്​​ മഹീന്ദ്ര. പുതിയ ലോഗോ ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകൾക്കും സേവന കേന്ദ്രങ്ങൾക്കും പുതിയ രൂപവും ഭാവവും നൽകും. പുറത്തിറങ്ങാനിരിക്കുന്ന എക്​സ്​.യു.വി 700 ലായിരിക്കും ലോഗോ ആദ്യമായി വരിക.


ലോഗോ വിശേഷങ്ങൾ

പുതിയ ലോഗോയെ മഹീന്ദ്ര വിളിക്കുന്നത്​ 'ട്വിൻ പീക്​സ്​'എന്നാണ്​. രണ്ട്​ കൊടുമുടികൾ ചേർന്നിരിക്കുന്ന രൂപമാണ്​ ലോഗോക്ക്​. മഹീന്ദ്രയിലെ എം എന്ന അക്ഷരത്തേയും ലോഗോ പ്രതിനിധാനം ചെയ്യുന്നു. പ്രശസ്​ത ഡിസൈനർ പ്രതാപ് ബോസ് എക്​സിക്യൂട്ടീവ് വൈസ് പ്രസിഡൻറും ചീഫ് ഡിസൈൻ ഓഫീസറുമായ എം & എം ഡിസൈൻസ്​ ആണ്​ ലോഗോ രൂപകൽപ്പന ചെയ്​തിരിക്കുന്നത്​.

'നിങ്ങൾക്ക് ആവശ്യമുള്ളിടത്ത് ആവശ്യമുള്ളപ്പോൾ പോകാമെന്നാണ്​ ലോഗോ പറയുന്നത്​. പൂർണമായ നിയന്ത്രണവും സുരക്ഷിതത്വവും നൽകാനായി നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്​. ആവേശകരമായ ഒരു പുതിയ യുഗം ആരംഭിക്കുകയാണ്​. ലോഗോയ്ക്കുള്ളിലെ എമ്മുകൾ ഉറച്ച പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള ആവേശകരമായ ഭാവിയെ പ്രതീകവത്​കരിക്കുന്നു'-പ്രതാപ് ബോസ് പറയുന്നു.

എക്​സ്​.യു.വി 700ൽ കഴിഞ്ഞാൽ ഘട്ടം ഘട്ടമായി ബാക്കിയുള്ള എസ്‌യുവി ശ്രേണിയിലേക്കും ഇവ ഉൾപ്പെടുത്തും. വാണിജ്യ വാഹനങ്ങൾക്കും കാർഷിക ഉപകരണ മേഖലയ്ക്കും പഴയ ലോഗോ തുടരാനാണ്​ മഹീന്ദ്ര തീരുമാനിച്ചിരിക്കുന്നത്​. മഹീന്ദ്ര ബ്രാൻഡിന് പുതിയ വിഷ്വൽ ഐഡൻറിറ്റി കൊണ്ടുവരാൻ ലക്ഷ്യമിടുന്നതിനാൽ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളും ലോഗോക്ക്​ അനുസൃതമായി മാറും. സേവന കേന്ദ്രങ്ങളും പരിഷ്​കരിക്കും. ഡീലർഷിപ്പുകൾക്ക് പുതിയ രൂപകൽപ്പനയും കളർ പാലറ്റും ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahindraSUVnew logo
Next Story