മഹീന്ദ്ര സ്കോർപിയോ പിക് അപ്പ് പവർട്രെയിൻ വിവരങ്ങൾ പുറത്ത്
text_fieldsമഹീന്ദ്ര സ്കോർപിയോ പിക് അപ്പ്
രാജ്യത്തെ മികച്ച എസ്.യു.വി നിർമാതാക്കളായ മഹീന്ദ്ര ഓട്ടോ, പിക് അപ്പ് ട്രക്ക് സെഗ്മെന്റിൽ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്കോർപിയോ എൻ പിക്-അപ്പ് മോഡലിന്റെ പവർട്രെയിൻ വിവരങ്ങൾ പുറത്ത്. വാഹനത്തിന്റെ വിവരങ്ങൾ ആദ്യമായാണ് മഹീന്ദ്ര പുറത്തു വിടുന്നത്. മഹീന്ദ്ര നേരത്തെ അവതരിപ്പിച്ച ഗ്ലോബൽ പിക് അപ്പ് ആശയം അടിസ്ഥാനമാക്കിയാണ് മഹീന്ദ്രയുടെ സ്കോർപിയോ സെഗ്മെന്റിൽ പിക് അപ്പ് നിർമിക്കുന്നത്. വാഹനത്തിന്റെ പരീക്ഷണാർത്ഥം നിരവധി തവണ മോഡലിന്റെ സ്പൈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
മഹീന്ദ്ര സ്കോർപിയോ പിക് അപ്പ് പവർട്രെയിൻ
ലോകത്തിൽ തന്നെ മികച്ച വാഹനനിർമാതാക്കളായി മഹീന്ദ ഇതിനോടകം മാറിക്കഴിഞ്ഞു. ഇന്ത്യയിൽ നിർമിക്കുന്ന മിക്ക വാഹനങ്ങൾക്കും വിദേശ രാജ്യങ്ങളിൽ വലിയ വിൽപ്പനയാണ് രേഖപ്പെടുത്തുന്നത്. പെട്രോൾ, ഡീസൽ മോഡലുകൾക്ക് പുറമെ ഇലക്ട്രിക് പവർട്രെയിനിലും കൂടുതൽ മോഡലുകൾ പുറത്തിറക്കുകയാണ് മഹീന്ദ്ര. അതിനിടയിൽ ഹൈബ്രിഡ് വകഭേദങ്ങളിലും പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് കമ്പനി.
2025ലെ മഹീന്ദ്ര നിക്ഷേപക ദിനത്തിൽ ഗ്ലോബൽ പിക് അപ്പിന്റെ പ്രൊഡക്ഷൻ പതിപ്പ് ഡീസൽ എഞ്ചിനുകളിൽ മാത്രമേ ഉപയോഗിക്കു എന്ന കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് നേരത്തെ പ്രചരിച്ച അഭ്യുഹങ്ങളായ 200 ബി.എച്ച്.പി പെട്രോൾ വകഭേദമോ ഇലക്ട്രിക് പതിപ്പോ ഉണ്ടാകില്ല. ഇരട്ട ക്യാബിനിലെത്തുന്ന പിക് അപ്പ് മോഡലാണ് നിലവിൽ മഹീന്ദ്ര പ്രദർശന മേളകളിൽ എത്തിച്ചിട്ടുള്ളത്. ഇതിന്റെ സിംഗിൾ ക്യാബിൻ മോഡൽ പരീക്ഷ ഘട്ടത്തിലാണ്. ഇത് വാണിജ്യ ആവിശ്യങ്ങൾക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്. Z121 എന്ന സീരിസിൽ അറിയപ്പെടുന്ന ഡീസൽ എൻജിനാണ് സ്കോർപിയോ പിക് അപ്പിൽ ഉപയോഗിക്കുക. ഈ എൻജിൻ 2.2 ലിറ്റർ ടർബോ ഡീസൽ എൻജിൻ ആകാൻ സാധ്യതയുണ്ട്.
എക്സ്റ്റീരിയറിൽ സ്കോർപിയോ എൻ മോഡലിനോട് സമാനത പുലർത്തുന്ന പിക് അപ്പ്, ഇന്റീരിയറിൽ വെന്റിലേറ്റഡ് സീറ്റുകൾ, ഓട്ടോ ക്ലൈമറ്റ് കണ്ട്രോൾ, പവേർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ-ഡിമ്മിങ് ഐ.ആർ.വി.എം, ഫ്രണ്ട് ആൻഡ് റിയർ ആംറെസ്റ്റ്, റിയർ എ.സി വെന്റുകൾ, സിംഗിൾ-പ്ലെയിൻ സൺറൂഫ്, ക്രൂയിസ് കണ്ട്രോൾ, ലെവൽ 2 ADAS, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ എന്നിവ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

