Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രീമിയം ട്രക്ക്​​ വിപണിയിലേക്ക്​ പുതിയൊരു താരം കൂടി; സ്​കോർപ്പിയോ എൻ പിക്കപ്പുമായി മഹീന്ദ്ര
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightപ്രീമിയം ട്രക്ക്​​...

പ്രീമിയം ട്രക്ക്​​ വിപണിയിലേക്ക്​ പുതിയൊരു താരം കൂടി; സ്​കോർപ്പിയോ എൻ പിക്കപ്പുമായി മഹീന്ദ്ര

text_fields
bookmark_border

പ്രീമിയം പിക്കപ്പുകൾ ഇന്ത്യക്കാർക്ക്​ അത്ര പരിചിതമല്ലെങ്കിലും അമേരിക്ക പോലുള്ള വിപണികളിൽ ഇത്തരം വാഹനങ്ങൾ ഏറെ ജനപ്രിയമാണ്​. ടൊയോട്ട ഹൈലക്സ്,​ ഇസുസു ഡി മാക്സ്​ പോലുള്ള ചുരുക്കം വാഹനങ്ങൾ മാത്രമാണ്​ ഈ വിഭാഗത്തിൽ ഇന്ത്യയിലുള്ളത്​. ഇവിടേക്ക്​ പുതിയൊരു വാഹനംകൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ്​ മഹീന്ദ്ര. സ്​കോർപ്പിയോ എൻ അടിസ്ഥാനമാക്കി നിർമിക്കുന്ന വാഹനത്തിന്‍റെ കൺസപ്​ട്​ ഓഗസ്റ്റ്​ 15ന്​ പുറത്തിറക്കാനാണ്​ കമ്പനി നീക്കം നടത്തുന്നത്​.

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാകും വാഹനം അരങ്ങേറ്റം കുറിക്കുകയെന്നാണ്​ വിവരം. മോഡലിന്റെ ടീസർ വിഡിയോ കമ്പനി പുറത്തുവിട്ടിട്ടുണ്ട്​. ആഗോള പിക്കപ്പ് ട്രക്കിന്റെ കൺസെപ്റ്റ് രൂപത്തിലായിരിക്കും വാഹനം വരിക. മഹീന്ദ്ര സ്‌കോർപിയോ എൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പിക്കപ്പ് ട്രക്ക് ഒരുങ്ങുന്നതെന്ന് ടീസർ വീഡിയോയിലൂടെ വ്യക്തമാണ്. വരാനിരിക്കുന്ന ഥാർ 5-ഡോറും ഇതേ പ്ലാറ്റ്ഫോമായിരിക്കും ഉപയോഗിക്കുക.

Z121 എന്ന കോഡ്‌നാമമുള്ള പുതിയ പിക്കപ്പ് ട്രക്ക് സ്റ്റാൻഡേർഡ് സ്‌കോർപിയോ N എസ്‌യുവിയേക്കാൾ അധികം വീൽബേസിലാവും വരിക. ഇത് പിന്നിലെ കാർഗോ ഡെക്ക് വർധിപ്പിക്കും. മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന് 2,600 മില്ലീമീറ്റർ വീൽബേസ് ഉണ്ട്. അതേസമയം പുതിയ പിക്കപ്പ് പതിപ്പിന് 3,000 മില്ലീമീറ്ററിലധികം വീൽബേസാവുമുള്ളത്. സ്കോർപിയോ N പിക്കപ്പ് സിംഗിൾ, ഡബിൾ ക്യാബ് ബോഡി ശൈലികളിൽ എത്തുമെന്നാണ്​ വിവരം.

പിക്കപ്പ് കൺസെപ്‌റ്റിന്റെ കൂടുതൽ വിശദാംശങ്ങൾ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓഫ്-റോഡിംഗ് പോലുള്ള എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്യമായ വാഹനമായിരിക്കും ഇവ. പിക്കപ്പ് ട്രക്കിന്റെ പ്രൊഡക്ഷൻ പതിപ്പ് 2025-ഓടെ വിപണിയിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എസ്‌യുവിയുടെ അതേ പെട്രോൾ, ഡീസൽ എഞ്ചിനുകൾ പിക്കപ്പിനും പങ്കിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahindraAuto NewsScorpiopickup
News Summary - Mahindra Scorpio N pickup (Z121) concept to debut in South Africa
Next Story