ഥാർ റോക്സ് സ്വന്തമാക്കാൻ ഇതല്ലേ മികച്ച അവസരം! ജി.എസ്.ടി ഇളവുകൾക്ക് പുറമെ കിടിലൻ ഫെസ്റ്റിവൽ ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര
text_fieldsമഹീന്ദ്ര ഥാർ റോക്സ്
ജി.എസ്.ടി 2.0 ഇളവുകൾക്ക് പുറമെ ഫെസ്റ്റിവൽ ഓഫറുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. മഹീന്ദ്രയുടെ എസ്.യു.വി നിരകളിലെ വാഹനങ്ങൾക്കാണ് കമ്പനി ഇപ്പോൾ ഉത്സവകാല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഥാർ റോക്സ്, എക്സ്.യു.വി 700, ബൊലേറോ നിയോ എന്നീ മൂന്ന് മോഡലുകൾ ഉൾപ്പെടും.
പ്രത്യേക കാലാവധി സ്‌കീമിൽ വാഹനം സ്വന്തമാക്കുന്നവർക്ക് ജി.എസ്.ടി ഇളവുകൾ ഉൾപ്പെടെ ഓഫർ ഇനത്തിൽ തെരഞ്ഞെടുക്കപ്പെട്ട വകഭേദങ്ങൾക്ക് പരമാവധി 2.56 ലക്ഷം രൂപവരെ ആനുകൂല്യങ്ങൾ നേടാം. 'എല്ലാവരും ജി.എസ്.ടി ഇളവുകളെകുറിച്ച് സംസാരിക്കുന്നു. ഞങ്ങൾ മറ്റ് ആനുകൂല്യങ്ങൾകുറിച്ച് സംസാരിക്കുന്നു' എന്ന തീമിൽ പുതിയൊരു കാമ്പയിന് തന്നെ മഹീന്ദ്ര തുടക്കംകുറിച്ചിട്ടുണ്ട്.
ഥാർ റോക്സ്
നിലവിൽ 12.25 ലക്ഷം രൂപയാണ് ഥാർ റോക്സിന്റെ എക്സ് ഷോറൂം വില. എന്നാൽ ഉപഭോതാക്കൾക്ക് 1.33 ലക്ഷം രൂപ ജി.എസ്.ടി ഇളവും 20,000 രൂപയുടെ ഫെസ്റ്റിവൽ അനുകൂല്യത്തിലും ഈ എസ്.യു.വി സ്വന്തമാക്കാം. മഹീന്ദ്രയുടെ എം_ഗ്ലൈഡ് പ്ലാറ്റ്ഫോമിൽ നിർമിച്ച 5 സീറ്റർ വാഹനമാണിത്. 2.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ, 2.2-ലിറ്റർ ഡീസൽ എൻജിൻ എന്നീ രണ്ട് എൻജിൻ ഓപ്ഷനിൽ റിയർ-വീൽ ഡ്രൈവും 4x4 ഡ്രൈവ് വകഭേദങ്ങളുമായാണ് എസ്.യു.വി നിരത്തുകളിൽ എത്തുന്നത്. ലെവൽ 2 ADAS ഫീച്ചർ ഉൾപ്പെടെ നിരവധി സുരക്ഷാ സംവിധാനങ്ങൾ മഹീന്ദ്ര ഥാർ റോക്സിൽ സജ്ജീകരിച്ചിട്ടുണ്ട്.
എക്സ്.യു.വി 700
മഹീന്ദ്രയുടെ എസ്.യു.വി നിരകളിൽ പ്രീമിയം മോഡലായാണ് എക്സ്.യു.വി 700 വിപണിയിൽ എത്തിയത്. വാഹനത്തിന് 1.43 ലക്ഷം ജി.എസ്.ടി ഇളവും 81,000 രൂപയുടെ ഫെസ്റ്റിവൽ ഓഫറും മഹീന്ദ്ര നൽകുന്നുണ്ട്. 2.0-ലിറ്റർ പെട്രോൾ, 2.2-ലിറ്റർ ഡീസൽ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകൾ തന്നെയാണ് എക്സ്.യു.വി 700യുടെ കരുത്ത്. ഏറ്റവും ഉയർന്ന വകഭേദമായ AX7, AX7L മോഡലിൽ ലെവൽ 2 ADAS ഫീച്ചർ ലഭിക്കും. MX, AX5, AX7, AX7L എന്നിങ്ങനെ നാല് വേരിയന്റുകളാണ് എക്സ്.യു.വി 700 ഉള്ളത്.
ബൊലേറോ നിയോ
8.92 ലക്ഷം പ്രാരംഭ വിലയിൽ ആരംഭിക്കുന്ന എസ്.യു.വി വാഹനമാണ് ബൊലേറോ നിയോ. ഈ വാഹനത്തിന് 1.27 ലക്ഷം രൂപ ജി.എസ്.ടി ഇളവും 1.29 ലക്ഷം രൂപയുടെ ഫെസ്റ്റിവൽ ഓഫറുകളും ലഭിക്കും. 2023ലാണ് മഹീന്ദ്ര ബൊലേറോ നിയോ മോഡലിനെ നിരത്തുകളിൽ എത്തിക്കുന്നത്. N4, N8, N10 R, N10 (O) എന്നീ നാല് വേരിയന്റുകളാണ് ബൊലേറോ നിയോക്കുള്ളത്. 1.5 ലിറ്റർ, 3 സിലിണ്ടർ, ടർബോചാർജ്ഡ് എംഹോക്ക്100 ഡീസൽ എൻജിനാണ് നിയോയുടെ കരുത്ത്. ഇത് 3750 ആർ.പി.എമിൽ 100 ബി.എച്ച്.പി പവറും 1750-2250 ആർ.പി.എമിൽ 260 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്. 5 സ്പീഡ് മാനുവൽ ഡ്രൈവിൽ മാത്രം ലഭിക്കുന്ന എസ്.യു.വി റിയർ-വീൽ ഡ്രൈവിലാണ് മഹീന്ദ്ര സജ്ജീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

