Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂടുതൽ ബോൾഡായി 'മഹീന്ദ്ര ബൊലേറോ ബോൾഡ് എഡിഷൻ' വിപണിയിലേക്ക്...

text_fields
bookmark_border
Mahindra Bolero Bold Edition
cancel
camera_alt

മഹീന്ദ്ര ബൊലേറോ ബോൾഡ് എഡിഷൻ

ഇന്ത്യൻ വിപണിയിൽ മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയവും കാലങ്ങളായി മികച്ച വിൽപ്പന നിലനിർത്തുന്നതുമായ വാഹനങ്ങളിലൊന്നാണ് ബൊലേറോ. ഏതാനും മാസങ്ങൾക്ക് മുമ്പ് വാഹനം കമ്പനി അപ്‌ഡേറ്റ് ചെയ്തിരുന്നെങ്കിലും, മോഡലിൽ പുതിയ മാറ്റങ്ങൾ വരുത്തുന്നത് മഹീന്ദ്ര അവസാനിപ്പിച്ചിട്ടില്ല. ഇതിന്റെ ഭാഗമായി അപ്ഡേറ്റ് ചെയ്ത ബൊലേറോക്ക് 'ബോൾഡ് എഡിഷൻ' (Bold Edition) എന്ന പുതിയ പാക്കേജ് കമ്പനി അവതരിപ്പിച്ചു. ബൊലേറോക്ക് പുത്തൻ ലുക്കും പ്രീമിയം ലുക്കും നൽകുന്ന നിരവധി കോസ്‌മെറ്റിക്, ഫീച്ചർ മാറ്റങ്ങളാണ് ഈ പാക്കേജിലൂടെ ലഭിക്കുന്നത്.

എന്നാൽ, ബോൾഡ് എഡിഷൻ എന്നത് ബൊലേറോയുടെ പുതിയ വേരിയന്റോ മോഡലോ അല്ല, മറിച്ച് ഒരു എക്‌സ്‌ക്ലൂസീവ് ആക്‌സസറി പാക്കേജ് മാത്രമാണ്. അതുകൊണ്ട് തന്നെ വാഹനത്തിന്റെ എൻജിനിലോ മറ്റ് സാങ്കേതിക ഭാഗങ്ങളിലോ യാതൊരു മാറ്റവുമില്ല. പുതിയ വേരിയന്റുകൾ പുറത്തിറക്കുന്നതിന് പകരം ഡീലർ തലത്തിൽ തന്നെ ഉപഭോക്താക്കൾക്ക് കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ നൽകാനാണ് മഹീന്ദ്ര ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ബോൾഡ് എഡിഷന്റെ പ്രധാന പ്രത്യേകതകൾ

മുൻവശത്തെ ഗ്രിൽ, ഫോഗ് ലാമ്പ് സറൗണ്ട് എന്നിവയിൽ ആകർഷകമായ ബ്രോൺസ് ആക്‌സന്റുകൾ നൽകിയാണ് ബൊലേറോ ബോൾഡ് എഡിഷൻ വിപണയിൽ എത്തുന്നത്. വശങ്ങളിൽ കരുത്തുറ്റ ബോഡി ക്ലാഡിങ്ങും പ്രത്യേക ബ്രോൺസ് ഫിനിഷുള്ള അലോയ് വീലുകളും നൽകിയിട്ടുണ്ട്. കൂടാതെ, വാഹനത്തിന്റെ പവർഫുൾ, ആഗ്രസീവ് ലുക്ക് വർധിപ്പിക്കാൻ റൂഫ് റെയിലുകളും ബോൾഡ് എഡിഷനിൽ സജ്ജീകരിച്ചിട്ടുണ്ട്.

മഹീന്ദ്ര ബൊലേറോ ബോൾഡ് എഡിഷന്റെ ഇന്റീരിയറിൽ ബ്രോൺസ് ആക്‌സന്റുകളോട് കൂടിയ ബ്ലാക്ക് ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, ഇന്റീരിയറിലെ ഡിസൈൻ മാറ്റങ്ങൾക്ക് പുറമെ ഇടുങ്ങിയ സ്ഥലങ്ങളിലും മറ്റും റിവേഴ്‌സ് പാർക്കിങ് എളുപ്പമാക്കുന്നതിനായി റിയർ വ്യൂ ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. ഗ്രാമീണ-അർദ്ധ നഗര മേഖലകളിൽ പരുക്കൻ ഉപയോഗത്തിനും ഈടുനിൽപ്പിനും പേറുകേട്ട ബൊലേറോക്ക്, കുറച്ചുകൂടി സ്‌റ്റൈലിഷും പ്രീമിയവുമായ ലുക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് മഹീന്ദ്ര ഈ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.

എഞ്ചിൻ സ്പെസിഫിക്കേഷനുകൾ

മെക്കാനിക്കൽ വശങ്ങളിൽ മാറ്റങ്ങൾ വരുത്താതെ നിലവിലെ ബൊലേറോയുടെ ശക്തമായ ഡിസെൽ എഞ്ചിൻ തന്നെയാണ് ബോൾഡ് എഡിഷനിലും ഉപയോഗിച്ചിരിക്കുന്നത്. 1.5-ലിറ്റർ, 3-സിലിണ്ടർ mHawk75 ടർബോ ഡീസൽ 1493 സി.സി എൻജിൻ 3,600 ആർ.പി.എമ്മിൽ 75 ബി.എച്ച്.പി കരുത്തും 1,600 - 2,200 ആർ.പി.എമ്മിൽ 210 എൻ.എം മാക്സിമം ടോർക്കും ഉത്പാദിപ്പിക്കും. 5-സ്‌പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയിണക്കിയിരിക്കുന്ന എൻജിൻ റിയർ വീൽ ഡ്രൈവ് വകഭേദത്തിലാണ് നിരത്തുകളിൽ എത്തുന്നത്. നാല് മീറ്റർ മാത്രം നീളം വരുന്ന ബൊലേറോ ബോൾഡ് എഡിഷന് ഏകദേശം 16.5 കി.മീ/ലി മൈലേജ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mahindra Bolero Bold Edition Brings Premium Styling and Features
Next Story