Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചിപ്പുകൾക്ക്​ ക്ഷാമം; ഏഴു ദിവസത്തേക്ക്​ ഉൽപാദനം നിർത്തിവെച്ച്​ മഹീന്ദ്ര
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightചിപ്പുകൾക്ക്​ ക്ഷാമം;...

ചിപ്പുകൾക്ക്​ ക്ഷാമം; ഏഴു ദിവസത്തേക്ക്​ ഉൽപാദനം നിർത്തിവെച്ച്​ മഹീന്ദ്ര

text_fields
bookmark_border

മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര ആന്‍റ്​ മ​ഹീന്ദ്ര ഒരാഴ്ചത്തേക്ക്​ ഉൽപാദനം നിർത്തിവെക്കുന്നു. സെപ്​റ്റംബർ മാസത്തിൽ 20-25 ശതമാനം വരെ മൊത്തം ഉൽപാദനത്തിൽ കുറവു വരുമെന്ന്​ കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

ആവശ്യമായ സൂപർകണ്ടക്​ടർ ചിപ്പുകൾ എത്താത്തതാണ്​ വില്ലനാകുന്നത്​. ലോകം മുഴുക്കെ ഇതേ പ്രതിസന്ധി നിലനിൽക്കുണ്ട്​. സെപ്​റ്റംബറിലെ ഉൽപാദനത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ മാരുതിയും സൂചിപ്പിച്ചിരുന്നു. ഹരിയാന, ഗുജറാത്ത്​ പ്ലാൻറുകളിലെ ഉൽപാദനത്തെ ബാധിക്കുമെന്നാണ്​ മാരുതി വ്യക്​തമാക്കിയിരുന്നത്​. മഹീന്ദ്രയുടെ ട്രാക്​ടർ, ട്രക്കുകൾ, ബസുകൾ, ത്രീവീലർ എന്നിവയുടെ ഉൽപാദനത്തെയും കയറ്റുമതിയെയും ഇത്​ ബാധിക്കില്ല.

2020ൽ കോവിഡ്​ ലോകത്ത്​ പിടിമുറുക്കിയതോടെ ഉൽപാദനം കുറഞ്ഞതാണ്​ ചിപ്പുകൾ ലോക വിപണിയിൽ ആവശ്യത്തിന്​ ലഭ്യമല്ലാതാക്കിയത്​. വിവിധ മേഖലകളിൽ ഒരേ പ്രതിസന്ധിയായി ഇത്​ നിലനിൽക്കുന്നുണ്ട്​. അടുത്ത വർഷം വരെ തുടരുമെന്നും മുന്നറിയിപ്പുണ്ട്​.

സ്​മാർട്​ഫോണുകൾ, ലാപ്​ടോപുകൾ, വാഹനങ്ങൾ, വീട്ടുപകരണങ്ങൾ, എ.ടി.എമ്മുകൾ എന്നിങ്ങനെ എണ്ണമറ്റ പുതിയകാല ഉൽപന്നങ്ങളുടെ ഹൃദയമായാണ് സിലിക്കണിൽനിന്ന്​ ഉണ്ടാക്കുന്ന​ ചിപ്പുകൾ പ്രവർത്തിക്കുന്നത്​. അതിവേഗ ഗണിതം, പ്രവർത്തന നിയന്ത്രണം, ഡേറ്റ പ്രോസസിങ്​, വിവര സംഭരണം, സെൻസിങ്​ തുടങ്ങി ഇവ നിർവഹിക്കുന്ന സേവനങ്ങളുടെ ലോകവും വലുതാണ്​. അവയില്ലാതെ വാഹനങ്ങളും മറ്റു ഉൽപന്നങ്ങളും നിർമിക്കാനാവില്ലെന്നതാണ്​ സ്​ഥിതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahindra productionchip shortage7 days shutdown
News Summary - Mahindra automotive production hit due to chip shortage
Next Story