Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightലൂ​സി​ഡ്​...

ലൂ​സി​ഡ്​ ഇ​ല​ക്​​ട്രി​ക്​ കാ​ർ ഫാ​ക്​​ട​റി സൗ​ദി​യി​​ൽ അ​ടു​ത്ത മാ​സം തു​റ​ക്കും

text_fields
bookmark_border
ലൂ​സി​ഡ്​ ഇ​ല​ക്​​ട്രി​ക്​ കാ​ർ ഫാ​ക്​​ട​റി സൗ​ദി​യി​​ൽ അ​ടു​ത്ത മാ​സം തു​റ​ക്കും
cancel

ജി​ദ്ദ: ഇ​ല​ക്ട്രി​ക് വാ​ഹ​ന നി​ർ​മാ​ണ​രം​ഗ​ത്തെ അ​തി​കാ​യ​രാ​യ ലൂ​സി​ഡ് മോ​ട്ടോ​ഴ്‌​സ്​​ ക​മ്പ​നി​യു​ടെ ഫാ​ക്​​ട​റി സൗ​ദി അ​റേ​ബ്യ​യി​ൽ അ​ടു​ത്ത മാ​സം തു​റ​ക്കും. ലൂ​സി​ഡ് ക​മ്പ​നി മി​ഡി​ലീ​സ്​​റ്റ്​​ റീ​ജ​ന​ൻ വൈ​സ് പ്ര​സി​ഡ​ൻ​റും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഫൈ​സ​ൽ സു​ൽ​ത്താ​ൻ ഒ​രു ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സെ​പ്​​റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ കാ​റു​ക​ളു​ടെ അ​സം​ബ്ലി​യി​ങ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും.

ലൂ​സി​ഡ്​ എ​യ​ർ എ​ന്ന മോ​ഡ​ലാ​ണ്​ സൗ​ദി​യി​ൽ നി​ർ​മി​ക്കു​ന്ന​ത്. മു​ഴു​വ​ൻ യൂ​നി​റ്റു​ക​ളും നി​ർ​മി​ച്ചു​ക​ഴി​ഞ്ഞാ​ൽ സൗ​ദി അ​റേ​ബ്യ​ക്കു​ള്ളി​ലും പു​റ​ത്തും കാ​ർ വി​ൽ​പ​ന​ക്ക്​ എ​ത്തി​ക്കും. ജി​ദ്ദ​യി​ലെ കി​ങ്​ അ​ബ്​​ദു​ല്ല ഇ​ക്ക​ണോ​മി​ക് സി​റ്റി​യി​ലാ​ണ് ലൂ​സി​ഡ് ഫാ​ക്ട​റി സ്ഥാ​പി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ക്ക്​​ പു​റ​ത്തു​ള്ള ര​ണ്ടാ​മ​ത്തെ ഫാ​ക്​​ട​റി​യാ​ണി​ത്. ഫാ​ക്​​ട​റി ജീ​വ​ന​ക്കാ​രി​ൽ 55 ശ​ത​മാ​നം സൗ​ദി പൗ​ര​ന്മാ​രാ​യി​രി​ക്കും. ബാ​ക്കി തൊ​ഴി​ലാ​ളി​ക​ൾ ഒ​ന്നി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​കു​മെ​ന്നും ഫൈ​സ​ൽ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മാ​സ​ത്തി​ലാ​ണ്​ സൗ​ദി​യി​ൽ 12.3 ശ​ത​കോ​ടി റി​യാ​ൽ നി​ക്ഷേ​പ​ത്തി​ൽ പ്ര​തി​വ​ർ​ഷം 1,55,000 കാ​റു​ക​ളു​ടെ ഉ​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള ഒ​രു ഫാ​ക്​​ട​റി​യു​ടെ നി​ർ​മാ​ണം ലൂ​ഡി​ഡ്​ പ്ര​ഖ്യാ​പി​ച്ച​ത്. സെ​പ്​​റ്റം​ബ​റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ സൗ​ദി​യി​ലെ ആ​ദ്യ​ത്തെ ഇ​ല​ക്ട്രി​ക് കാ​ർ നി​ർ​മാ​ണ ഫാ​ക്​​ട​റി​യാ​കും ഇ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lucid AirSaudi ArabiaLCIDEV Factory
News Summary - Lucid Group’s EV Factory in Saudi Arabia Will Go Live soon
Next Story