Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടെസ്​ലയെ...

ടെസ്​ലയെ മലർത്തിയടിച്ച്​ ലൂസിഡ്​ എയർ; ക്വാർട്ടർ മൈൽ പിന്നിട്ടത്​ 9.9 സെക്കൻറിൽ

text_fields
bookmark_border
ടെസ്​ലയെ മലർത്തിയടിച്ച്​ ലൂസിഡ്​ എയർ; ക്വാർട്ടർ മൈൽ പിന്നിട്ടത്​ 9.9 സെക്കൻറിൽ
cancel

വൈദ്യുത വാഹനലോകത്തെ അതികായന്മാരാണ്​ ഇലോൺ മസ്​കി​െൻറ ഉടമസ്​ഥതയിലുള്ള ടെസ്​ല മോ​േട്ടാഴ്​സ്​. ടെസ്​ലയുടെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച മോഡലുകളിലൊന്നാണ്​ മോഡൽ എസ്​. ​ടെസ്​ലയുടെ അത്രയും വരില്ലെങ്കിലും മറ്റൊരു അമേരിക്കൻ വൈദ്യുത വാഹന നിർമാതാക്കളും വിപണിയിൽ മികവ്​ പുലർത്തുന്നുണ്ട്​.

2007ൽ തുടങ്ങിയ ആ കമ്പനിയാണ്​ ലൂസിഡ്​. ടെസ്​ലയുമായാണ്​ ലൂസിഡി​െൻറ പ്രധാന മത്സരം. ലൂസിഡ്​ കമ്പനി ഏറെക്കാലമായി എയർ എന്ന തങ്ങളുടെ വാഹനത്തി​െൻറ പണിപ്പുരയിലായിരുന്നു. കുറച്ചു നാൾ മുമ്പ്​ നടത്തിയ പരീക്ഷണ ഒാട്ടത്തിൽ എയർ ഒറ്റ ചാർജിൽ 832 കിലോമീറ്റർ മൈലേജ്​ നൽകിയിരുന്നു. ടെസ്​ലയുടെ മോഡൽ എസിനേക്കാൾ കൂടുതലായിരുന്നു ഇത്​.


ഇപ്പോൾ വീണ്ടും തരംഗമായിരിക്കുന്നത്​ ലൂസിഡ്​ എയറി​െൻറ വമ്പൻ കുതിപ്പാണ്​. വെറും 9.9 സെക്കൻറ്​ കൊണ്ടാണ്​ എയർ ക്വാർട്ടർ മൈൽ പിന്നിട്ടത്​. ഇതും മോഡൽ എസിനേക്കാൾ മികവാർന്ന നേട്ടമാണ്​. പുതിയ കുതിപ്പിൽ ​മോഡൽ എസിനെ മാത്രമല്ല എയർ മലർത്തിയടിച്ചത്​. ലോകത്തിലെ ഏറ്റവും വേഗത്തിൽ കുതിക്കുന്ന പ്രൊഡക്ഷൻ കാർ എന്ന അവകാശവാദവും എയറിനുവേണ്ടി ലൂസിഡ്​ ഉന്നയിച്ചിട്ടുണ്ട്​. ഇരട്ട മോട്ടോറുള്ള ഓൾ-വീൽ ഡ്രൈവ് വാഹനമാണ്​ എയർ. 1,080 വരെ കുതിരശക്തിയാണ്​ രണ്ട്​ മോ​േട്ടാറുകളുംകൂടി ഉൽപ്പാദിപ്പിക്കുന്നത്​.


വൈദ്യുത വാഹനങ്ങളുടെ കുതിപ്പി​െൻറ രഹസ്യം

മെക്കാനിക്കൽ എഞ്ചിനുകളും വൈദ്യുത മോ​േട്ടാറുകളും പ്രവർത്തിക്കുന്നത്​ വ്യത്യസ്​തമായാണ്.​ ഇലക്​ട്രിക്​ കാറുകൾക്ക്​ ടോർക്​​ ഏറെക്കൂടുതലാണ്​. വാഹനത്തി​െൻറ തുടക്കത്തിലുള്ള വലിവ്​ കൂടാൻ സഹായിക്കുന്നത്​ ഇൗ ടോർക്കാണ്​. ലൂസിഡ്​ എയറിൽ ഡ്രൈവ് യൂനിറ്റിനും ഇൻ‌വെർട്ടറിനും മാത്രം 650 എച്ച്പി ഉൽപ്പാദിപ്പിക്കാൻ കഴിയും.


ലൂസിഡി​െൻറ ശക്തമായ, ഒതുക്കമുള്ള, മോട്ടോറുകർക്ക്​ 20,000 ആർപിഎമ്മിലേക്ക് കുതി​െച്ചത്താൻ നിമിഷാർധങ്ങൾ മതി. എന്നാൽ മോ​േട്ടാറുകളുടെ ഭാരം 74 കിലോഗ്രാം മാത്രവും. ഇതാണ്​ സെക്കൻറുകൾകൊണ്ട്​ പറപറക്കാൻ എയറിനെ പ്രാപ്​തമാക്കുന്നത്​. എയർ അടുത്തയാഴ്​ച വിപണിയിൽ എത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileelectric carLucid AirTesla Model SQuarter Mile Race
Next Story