തുച്ഛമായ വില, ഉയർന്ന മൈലേജ്; ചില്ലറക്കാരനല്ല ഈ 7 സീറ്റർ വാഹനം
text_fieldsമാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹങ്ങളിലൊന്നാണ് ഇക്കോ. രാജ്യത്തെ വിലകുറഞ്ഞ 7 സീറ്റർ വാഹനമെന്ന ക്രെഡിറ്റും ഇക്കോ കരസ്ഥമാക്കിട്ടുണ്ട്. പെട്രോളിലും സി.എൻ.ജിയിലും ലഭിക്കുന്ന വാഹനത്തിന്റെ എക്സ് ഷോറൂം വില 5.73 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.
റിയർ വീൽ ഡ്രൈവിലാണ് ഇക്കോ സജ്ജീകരിച്ചിട്ടുള്ളത് എന്നതും ഈ കുഞ്ഞൻ 7 സീറ്ററിന്റെ പ്രത്യേകതയാണ്. 1197 സി.സി, കെ സീരിസിൽ 1.2 ലിറ്റർ എൻജിനാണ് ഇക്കോക്ക് ഉള്ളത്. പെട്രോളിലും സി.എൻ.ജിയിലും വാഹനം ലഭ്യമാണ്. പെട്രോൾ വാഹനം 80.76 ബി.എച്ച്.പി കരുത്തും 104.5 എൻ.എം മാക്സിമം ടോർക്കും ഉല്പാദിപ്പിക്കുന്നു. സി.എൻ.ജി വാഹനം 71.65 ബി.എച്ച്.പി പവറും 95 എൻ.എം ടോർക്കുമാണ് നൽകുന്നത്. പെട്രോളിന് 19.7 കിലോമീറ്ററും സി.എൻ.ജിക്ക് 26.78 കിലോമീറ്റർ മൈലേജും കമ്പനി അവകാശപ്പെടുന്നുണ്ട്.
നിരവധി സുരക്ഷാ സവിശേഷതകളുമായാണ് ഇക്കോ എത്തുന്നത്. റിവേഴ്‌സ് പാർക്കിംഗ് സെൻസർ, എൻജിൻ ഇമ്മൊബിലൈസർ, ഡോറുകൾക്കുള്ള ചൈൽഡ് ലോക്ക്, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇ.ബി.ഡിയുള്ള എ.ബി.എസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇക്കോയ്ക്ക് ഇപ്പോൾ പുതിയ സ്റ്റിയറിംഗ് വീലും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. പഴയ സ്ലൈഡിംഗ് എസി കൺട്രോളിന് പകരം പുതിയ റോട്ടറി യൂനിറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
നാല് വേരിയന്റുകളിൽ ഇക്കോ വാങ്ങാം. ഇതിൽ 5 സീറ്റർ, 7 സീറ്റർ, കാർഗോ, ടൂർ, ആംബുലൻസ് തുടങ്ങിയ ബോഡികളിലും വാഹനം ലഭിക്കും. 3,675 എം.എം നീളം, 1,475 എം.എം വീതി, 1,825 എം.എം ഉയരം എന്നിങ്ങനെയാണ് ഇക്കോയുടെ അളവുകൾ. ആംബുലൻസ് പതിപ്പിന് 1,930 എം.എം ഉയരമുണ്ട്. 5.32 ലക്ഷം മുതൽ 6.58 ലക്ഷം വരെയാണ് ഇതിൻ്റെ അഞ്ച് സീറ്റർ വേരിയൻ്റിൻ്റെ എക്‌സ് ഷോറൂം വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

