പകുതിയോളം വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ് ഏർപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ
text_fieldsകൊച്ചി: പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന സംസ്ഥാനത്തെ പകുതിയോളം വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ് സംവിധാനം ഘടിപ്പിച്ചിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. 2022 ഒക്ടോബർ 13 വരെയുള്ള കണക്കുപ്രകാരം 2,46,726 എണ്ണത്തിൽ ഇത് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും 2,04,009 വാഹനങ്ങൾക്ക് ഘടിപ്പിക്കാനുണ്ടെന്ന് ഗതാഗത വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പൊതുഗതാഗതത്തിനു ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിശ്ചിത സമയത്തിനുള്ളിൽ വി.എൽ.ടി.ഡി.എസും പാനിക് ബട്ടണും സ്ഥാപിക്കണമെന്ന ഹൈകോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് പെരുമ്പാവൂർ വെങ്ങോല സ്വദേശി ജാഫർഖാൻ നൽകിയ ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം.സർക്കാർ സമർപ്പിച്ച കണക്കുകളിൽനിന്ന് ഇത് വ്യക്തമാണെന്നും ചൂണ്ടിക്കാട്ടി. പുരോഗതി റിപ്പോർട്ട് സമർപ്പിക്കാമെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
