ധോണിയുടെ പേരിൽ കുതിച്ചുപായാം...; സ്പെഷൽ എഡിഷനുമായി സിട്രോൺ സി 3
text_fieldsക്രിക്കറ്റ് പോലെതന്നെ ആവേശമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് വാഹനങ്ങളും. താരത്തിന്റെ വാഹനക്കമ്പത്തിന് ഗാരേജിൽ നിരനിരയായി നിർത്തിയിട്ട കാറുകളും ബൈക്കുകളുമെല്ലാം സാക്ഷിപറയും. വിന്റേജ് വാഹനങ്ങളുടെയും പുതുപുത്തൻ ആഡംബര വാഹനങ്ങളുടെയും വൻനിര തന്നെ എം.എസ്.ഡിക്ക് സ്വന്തമായുണ്ട്. തങ്ങളുടെ ബ്രാൻഡ് അംബാസഡറാവുന്ന ധോണിയുടെ പേരിൽ സ്പെഷൽ എഡിഷൻ മിനി എസ്‍.യു.വിയുമായി ഇറങ്ങിയിരിക്കുകയാണിപ്പോൾ ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ.
ഏകദേശം ഒരു വർഷം മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച സി 3 എയർക്രോസിന്റെ ‘ധോണി എഡിഷൻ’ ആണ് നിരത്തുകളിലെത്തിയിരിക്കുന്നത്. എന്നാൽ, ധോണിയുടെ പേരിൽ അധികം പേർക്കൊന്നും വിലസാൻ വിധിയുണ്ടാകില്ല. 100 വാഹനങ്ങൾ മാത്രമാണ് ഇരുവശങ്ങളിലും ധോണിയുടെ പേരുമായി ഇറങ്ങുക. ഇതിഹാസ താരത്തിനുള്ള സിട്രോണിന്റെ ആദരം കൂടിയാണ് വാഹനം. കാർ വാങ്ങുന്നവർക്ക് ധോണിയുടെ കൈയൊപ്പോടു കൂടിയ ഗ്ലൗവും സമ്മാനമായി ലഭിക്കും.
അഞ്ച്, ഏഴ് സീറ്റ് വേരിയന്റുകളിൽ വാഹനം ലഭിക്കും. 11.82 ലക്ഷം മുതലാണ് എക്സ്-ഷോറൂം വില. ആവശ്യക്കർക്ക് 6 സ്പീഡ് മാന്വൽ, ഓട്ടോമാറ്റിക് വാഹനങ്ങൾ തെരഞ്ഞെടുക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

