Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകൂടുതൽ കരുത്തിൽ ലാൻഡ്​...

കൂടുതൽ കരുത്തിൽ ലാൻഡ്​ റോവർ ഡിഫൻഡർ; രണ്ട്​ ടർബോ എഞ്ചിനുകൾകൂടി അവതരിപ്പിച്ചു

text_fields
bookmark_border
Land Rover Defender gets two new engine
cancel

ലാൻഡ് റോവർ ഡിഫെൻഡറിന് രണ്ട് പുതിയ എഞ്ചിൻ ഓപ്ഷനുകൾകൂടി ഉൾപ്പെടുത്തി. ആറ് സിലിണ്ടർ ടർബോ-പെട്രോൾ, ആറ് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിനുകളാണ്​ ഇന്ത്യൻ വിപണിയിൽ പുതുതായി അവതരിപ്പിച്ചത്​. ചെറിയ ഡിഫെൻഡർ 90 (3-ഡോർ), വലിയ 110 (5-ഡോർ) ഓപ്​ഷനുകളിൽ പുതിയ എഞ്ചിനുകൾ ലഭ്യമാകും. ഡീസൽ കരുത്തുള്ള ഡിഫൻഡർ എസ്ഇ, എച്ച്എസ്ഇ, എക്സ്-ഡൈനാമിക് എച്ച്എസ്ഇ, എക്സ് എന്നീ നാല് ട്രിമ്മുകളിൽ ലഭ്യമാണ്. എക്സ്-ഡൈനാമിക് എച്ച്എസ്ഇ ട്രിം പ്രത്യേകതകളിൽ എച്ച്എസ്ഇയ്ക്ക് സമാനമാണെങ്കിലും ഇതിന് വിവിധ സൗന്ദര്യവർധക മാറ്റങ്ങൾ ലഭിക്കുന്നുണ്ട്​.


ലാൻറ് റോവർ ഡിഫെൻഡറിലെന് 3.0 ലിറ്റർ, ഇൻ-ലൈൻ ആറ് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിന്​ 400 എച്ച്പി കരുത്തും, 550 എൻഎം ടോർക്കും നിർമ്മിക്കാൻ കഴിയും. 3.0 ലിറ്റർ, ഇൻ-ലൈൻ ആറ് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിൻ 300 എച്ച്പി കരുത്തും, 650 എൻഎം ടോർക്കും ഉത്​പാദിപ്പിക്കും. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുണ്ട്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്​. സ്റ്റാൻഡേർഡായി ഫോർ വീൽ ഡ്രൈവ് സംവിധാനവും അവർക്ക് ലഭിക്കും.


ലാൻഡ് റോവർ ഡിഫെൻഡർ ഇപ്പോൾ ഇന്ത്യയിൽ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളുമായി ലഭ്യമാണ്.300 എച്ച്പി, 2.0 ലിറ്റർ, ടർബോ-പെട്രോൾ (പി 300), 400 എച്ച്പി, 3.0 ലിറ്റർ, ടർബോ-പെട്രോൾ (പി 400), 300 എച്ച്പി, 3.0 ലിറ്റർ, ടർബോ-ഡീസൽ എഞ്ചിൻ (ഡി 300) എന്നിവയാണവ. ഇതിനുപുറമെ, ലാൻഡ് റോവർ ഈ വർഷാവസാനം ലൈനപ്പിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്ന P400e പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്‍റിനായുള്ള ബുക്കിങുകളും സ്വീകരിച്ചുതുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileland roverDefenderLand Rover Defender
Next Story