Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകാടും മലയും താണ്ടാൻ...

കാടും മലയും താണ്ടാൻ അഡ്വഞ്ചർ 890; കെ.ടി.എമ്മി​െൻറ പടക്കുതിര ഇൗ മാസമെത്തും

text_fields
bookmark_border
കാടും മലയും താണ്ടാൻ അഡ്വഞ്ചർ 890; കെ.ടി.എമ്മി​െൻറ പടക്കുതിര ഇൗ മാസമെത്തും
cancel

കാടും മലയും താണ്ടാൻ അനായാസ വഴിയൊരുക്കി കെ.ടി.എം അഡ്വഞ്ചർ 890 ഇൗ മാസം നിരത്തിലെത്തും. കെടിഎം 890 അഡ്വഞ്ചർ ആർ, 890 അഡ്വഞ്ചർ ആർ റാലി എന്നിങ്ങനെ രണ്ട്​ വേരിയൻറുകൾ ഇൗ വിഭാഗത്തിൽ കമ്പനി നേര​െത്ത അവതരിപ്പിച്ചിരുന്നു. ഇപ്പോൾ പുറത്തിറങ്ങുന്നത്​ അഡ്വഞ്ചർ 890 എന്ന ബേസ്​ വേരിയൻറാകുമെന്നാണ്​ സൂചന. ബൈക്കി​െൻറ ഒൗദ്യോഗിക ടീസർ കെ.ടി.എം തന്നെ പങ്കുവച്ചിട്ടുണ്ട്​. ഉയർന്ന മോഡലുകളേക്കാൾ ചില കുറവുകൾ ബേസ്​ വേരിയൻറിന്​ പ്രതീക്ഷിക്കപ്പെടുന്നുണ്ട്​.

ഫാൻസി ഇലക്‌ട്രോണിക്‌സ്, ഡബ്ല്യുപി എക്‌സ്‌പ്ലോർ സസ്‌പെൻഷൻ, ക്രൂസ് കൺട്രോൾ എന്നിവ കമ്പനി വാഹനത്തിൽ നിന്ന്​ ഒഴിവാക്കാനാണ്​ സാധ്യത. 889 സിസി പാരലൽ-ട്വിൻ എഞ്ചിൻ അതേപടി നിലനിർത്തും​. 8,000 ആർ‌പി‌എമ്മിൽ 103 ബിഎച്ച്പി കരുത്തും 6,500 ആർ‌പി‌എമ്മിൽ 100 എൻ‌എം ടോർകും എഞ്ചിൻ ഉത്​പാദിപ്പിക്കും. 6-സ്പീഡ് ഗിയർ‌ബോക്സ് അതേപടി നിലനിർത്തും. 890 അഡ്വഞ്ചർ ആറിലുള്ള ബൈ ഡയറക്ഷണൽ ക്വിക്​ ഷിഫ്​റ്റർ ഗിയർബോക്​സ്​ ഒഴിവാക്കിയേക്കും. വില കുറക്കുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. മറ്റ്​ മോഡലുകളിലുള്ള മോളിബ്​ഡിനം ഫ്രെയിം തന്നെയായിരിക്കും ഇവിടേയും ഉപയോഗിക്കുക. മുന്നിൽ 21 ഇഞ്ച്​ വീലുകളും പിന്നിൽ 18 ഇഞ്ച് യൂണിറ്റുമാണ്​ വരിക.


5 ഇഞ്ച് ഫുൾ-കളർ ടിഎഫ്​ടി സ്ക്രീനാണ്​ ഇൻസ്​ട്രുമെൻറ്​ ക്ലസ്​റ്ററിൽ നൽകിയിരിക്കുന്നത്​. വാഹനപ്രേമികൾക്ക്​ സന്തോഷം നൽകുന്ന വാർത്ത കെടിഎം 890 അഡ്വഞ്ചർ ഇന്ത്യയിലും അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്​ എന്നതാണ്​. അഡ്വഞ്ചർ ആർ, ആർ റാലി എന്നിവ ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചിരുന്നില്ല. ട്രയംഫ് ടൈഗർ 900, ഹോണ്ട ആഫ്രിക്ക ട്വിൻ 1100, ബിഎംഡബ്ല്യു ജിഎസ് മോട്ടോർസൈക്കിളുകൾ എന്നിവ ഇൗ വിഭാഗത്തിൽ രാജ്യത്ത് നിലവിൽ​ വിൽക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ktmautomobiledukeKTM adventure
Next Story