Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കെ.എസ്.ആർ.ടി.സി ജനത' നാളെ മുതൽ; കുറഞ്ഞ നിരക്കിൽ എസി ലോ ഫ്ലോർ യാത്ര

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ജനത നാളെ മുതൽ; കുറഞ്ഞ നിരക്കിൽ എസി ലോ ഫ്ലോർ യാത്ര
cancel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ജനത ബസ് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്ര ചെയ്യാൻ കഴിയും എന്നതാണ് ജനത ബസിന്‍റെ സവിശേഷത. എസി ലോ ഫ്ലോർ ബസുകളാണിവ. 20 രൂപയാണ് മിനിമം ചാർജ്. സൂപ്പർ ഫാസ്റ്റിനേക്കാൾ രണ്ടുരൂപ കുറവാണിത്.

കൊല്ലം-തിരുവനന്തപുരം, കൊട്ടാരക്കര - തിരുവനന്തപുരം റൂട്ടുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി സർവീസ്‌ ആരംഭിക്കുന്നത്‌. പരീക്ഷണം വിജയിച്ചാൽ കിഫ്‌ബി വായ്‌പ വഴി കൂടുതൽ ബസ്‌ വാങ്ങും. ദിവസം നാല്‌ ട്രിപ്പുകളാണ് ഉള്ളത്.


രാവിലെ 7.15ന് കൊല്ലത്തുനിന്നും കൊട്ടാരക്കരയിൽനിന്നും സർവ്വീസ് ആരംഭിക്കുന്ന ബസ്‌ ഒമ്പതരയോടുകൂടി സെക്രട്ടറിയറ്റ്‌ പരിസരത്തെത്തും. വൈകുന്നേരത്തെ ട്രിപ്പ് 4.45ന്‌ തമ്പാനൂരിൽനിന്ന്‌ വിമെൻസ്‌ കോളജ്‌, ബേക്കറി ജങ്‌ഷൻ വഴി കന്റോൺമെന്റ്‌ റോഡ്‌ സെക്രട്ടറിയറ്റിലെത്തും. വൈകിട്ട്‌ അഞ്ചിന്‌ കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക്‌ പുറപ്പെടും. ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സർവീസിനുമുണ്ടാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'KSRTC Janatha' service from tomorrow; Low cost AC low floor travel
Next Story