Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരുത്തുറ്റ ബാറ്ററിയിൽ കൂടുതൽ റേഞ്ച്; കൈനറ്റിക് ഡിഎക്സ് ഇലക്ട്രിക് സ്കൂട്ടർ നിര വിപുലീകരിച്ചു

text_fields
bookmark_border
Kinetic DX Plus
cancel
camera_alt

കൈനറ്റിക് ഡിഎക്സ് പ്ലസ്

ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കൈനറ്റിക് (Kinetic) തങ്ങളുടെ ജനപ്രിയ DX ലൈനപ്പിൽ പുതിയ ലോങ്-റേഞ്ച് 'ഡിഎക്സ് പ്ലസ് 3.1 kWh' വേരിയന്റ് അവതരിപ്പിച്ചു. ദൂരയാത്രകളിൽ റേഞ്ച് സംബന്ധിച്ച ആശങ്കകൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ മോഡൽ വിപണിയിലെത്തിച്ചിരിക്കുന്നത്. പരിഷ്കരിച്ചെത്തിയ കൈനറ്റിക് ഡിഎക്സ് നിരയ്ക്ക് 1.18 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. പുതിയ 3.1 kWh വേരിയന്റ് ഈ നിരയിലെ ഏറ്റവും ഉയർന്ന മോഡലായി ഇടംപിടിക്കുന്നു.

വലിയ ബാറ്ററിയും മികച്ച റേഞ്ചും

നിലവിലുള്ള 2.6 kWh പതിപ്പിന് പുറമെയാണ് പുതിയ 3.1 kWh ബാറ്ററി പാക്ക് ഓപ്ഷൻ കമ്പനി കൊണ്ടുവന്നിരിക്കുന്നത്. അടിസ്ഥാന DX മോഡൽ തുടർന്നും ചെറിയ 2.6 kWh ബാറ്ററിയോടെ മാത്രമാണ് വിൽക്കുന്നത്. പുതിയ മോഡലിൽ ഉപയോഗിച്ചിരിക്കുന്ന എൽ.എഫ്.പി (ലിഥിയം അയൺ ഫോസ്ഫേറ്റ്) ബാറ്ററി ഉയർന്ന താപ സ്ഥിരതക്കും (Thermal stability) ദീർഘകാല ഈഡിനും പേരുകേട്ടതാണ്.

ഐ.ഡി.സി സാക്ഷ്യപെടുത്തിയത് പ്രകാരം 132 കിലോമീറ്റർ വരെ റേഞ്ചാണ് കൈനറ്റിക് ഡിഎക്സ് പ്ലസ് മോഡലിന് അവകാശപ്പെടുന്നത്. പഴയ 2.6 kWh പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ 27 കിലോമീറ്റർ അധിക റേഞ്ച് ഇതിലൂടെ ലഭിക്കുന്നു. എങ്കിലും യഥാർഥ റോഡ് സാഹചര്യങ്ങളിൽ റൈഡിങ് വേഗത, ട്രാഫിക്, ഭാരം, ഭൂപ്രകൃതി, താപനില എന്നിവക്ക് അനുസരിച്ച് റേഞ്ചിൽ വ്യത്യാസങ്ങൾ വരാം.

പവർട്രെയിനും പെർഫോമൻസും

റേഞ്ച് വർധിപ്പിക്കുന്നതിനായി മോട്ടോർ പവറിലും ചെറിയ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. പുതിയ DX പ്ലസ് 3.1 kWh മോഡലിൽ 3.8 kW പീക്ക് ഔട്ട്പുട്ട് നൽകുന്ന മോട്ടറാണ് സജ്ജീകരിച്ചിരിക്കുന്നത് (പഴയ 2.6 kWh പതിപ്പിൽ ഇത് 4.78 kW ആയിരുന്നു). കൂടുതൽ ദൂരം സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന രീതിയിലാണ് മോട്ടോർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 'റേഞ്ച്', 'പവർ' എന്നിങ്ങനെ രണ്ട് റൈഡിങ് മോഡുകൾ പുതിയ മോഡലിൽ നൽകിയിട്ടുണ്ട്. അതേസമയം, സാധാരണ മോഡുകളിലും ചെറിയ വേരിയന്റുകളിലും ലഭ്യമായ 'ടർബോ' മോഡ് ഇതിൽ ഒഴിവാക്കിയിട്ടുണ്ട്.

പ്രധാന ഫീച്ചറുകളും നിറങ്ങളും

പരമ്പരാഗത കൈനറ്റിക് സ്കൂട്ടറുകളെ ഓർമിപ്പിക്കുന്ന ശക്തമായ മെറ്റൽ ബോഡിയാണ് സ്കൂട്ടറിന്റെ പ്രധാന ആകർഷണം. മുൻവശത്ത് ഡിസ്ക് ബ്രേക്കും ഐ.പി.67 (IP67) വാട്ടർ & ഡസ്റ്റ് പ്രൊട്ടക്ഷനും ഫീച്ചറും നൽകിയിട്ടുണ്ട്. 37 ലിറ്റർ കൊള്ളളവുള്ള വലിയ സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ്, എൽ.ഇ.ഡി ലൈറ്റുകൾ, 8.8 ഇഞ്ച് എൽ.സി.ഡി ഇൻസ്ട്രുമെന്റ് സ്ക്രീൻ എന്നിവ സ്കൂട്ടറിലെ പ്രത്യേകതകളാണ്. പാസ്‌വേഡ് അധിഷ്ഠിത കീലെസ് ഗോ, ക്രൂയിസ് കൺട്രോൾ, ടെലിമാറ്റിക്സ്, പാർക്ക് അസിസ്റ്റ്, റിവേഴ്സ് മോഡ്, റീജനറേറ്റീവ് ബ്രേക്കിങ് (K-Coast Tech) തുടങ്ങിയ ഫീച്ചറുകളും കൈനറ്റികിന് ലഭിക്കുന്നു. ഇതോടൊപ്പം, റെഡ്, ബ്ലൂ, ബ്ലാക്ക്, ഗ്രേ, വൈറ്റ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ ഈ വേരിയന്റ് ലഭ്യമാണ്.

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ വലിയ ചരിത്രമുള്ള കൈനറ്റിക് ബ്രാൻഡ്, തങ്ങളുടെ ഇലക്ട്രിക് വാഹന വിഭാഗമായ 'കൈനറ്റിക് വാട്സ് & വോൾട്ട്സ്' (Kinetic Watts & Volts) വഴിയാണ് സ്കൂട്ടറുകൾ വിപണിയിലെത്തിക്കുന്നത്. പുതിയ മോഡലുകളുടെ വരവോടെ ഉപഭോക്താക്കളെ ആകർഷിക്കാൻ ഫെസ്റ്റിവൽ സീസൺ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഎക്സ് 3 kWh വേരിയന്റിന് 2,000 രൂപയുടെ ആനുകൂല്യങ്ങളും, പുതിയ ഡിഎക്സ് പ്ലസ് 3.1 kWhന് 3,000 രൂപയുടെ ആനുകൂല്യങ്ങളും 8,999 രൂപ വിലമതിക്കുന്ന എക്സ്റ്റെൻഡഡ് വാറണ്ടിയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ ആമസോൺ ക്യാഷ്ബാക്ക്, പി.എം.ഇ ഡ്രൈവ് ആനുകൂല്യങ്ങളും ഇതിനൊപ്പം ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kinetic DX electric scooter line expanded with More range with a powerful battery
Next Story