Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസമ്പൂർണ റീബ്രാൻഡിങിന്​ ...

സമ്പൂർണ റീബ്രാൻഡിങിന്​ വിധേയമായി കിയ; ലോഗോയും പരസ്യവാക്യവും മാറി

text_fields
bookmark_border
Kia unveils new logo and global
cancel

സമ്പൂർണമായ റീബ്രാൻഡിങിന്​ വിധേയമായി കിയ മോ​ട്ടോഴ്​സ്​. ലോഗോയും പരസ്യവാക്യവും ഉൾപ്പടെ മാറ്റിയാകും ഇനി കിയ നിരത്തിലെത്തുക. ഭാവിയിലെ മൊബിലിറ്റി വ്യവസായത്തിൽ നേതൃസ്ഥാനം വഹിക്കാനുള്ള തങ്ങളുടെ ലക്ഷ്യത്തെയാണ്​ പുതിയ ലോഗോ സൂചിപ്പിക്കുന്നതെന്ന് കിയ പറയുന്നു. കയ്യൊപ്പിന്​ സമാനമായാണ്​ ലോഗോ ഡിസൈൻ ചെയ്​തിരിക്കുന്നത്​.


'പുതിയ ലോഗോ മാറ്റത്തിനും നവീകരണത്തിനുമുള്ള ഐക്കൺ ആകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നതായി' കിയ പ്രസിഡന്‍റും സിഇഒയുമായ ഹോ സുങ് സോങ്​ പറഞ്ഞു. കൊറിയയിലെ ഇഞ്ചിയോണിൽ ആകാശത്ത് കരിമരുന്ന് പ്രദർശനത്തിനിടയിലാണ് പുതിയ കിയ ലോഗോ പ്രകാശനം ചെയ്​തത്. കിയ അതിന്‍റെ പരസ്യവാക്യം 'പ്രചോദനം നൽകുന്ന ചലനങ്ങൾ' എന്ന്​ പരിഷ്​കരിച്ചിട്ടുണ്ട്​.






Show Full Article
TAGS:kia logo brand slogan automobile 
Next Story