Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kia Seltos X Line launched at Rs 17.79 lakh dark edition
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightസെൽറ്റോസ്​ എക്​സ്​...

സെൽറ്റോസ്​ എക്​സ്​ ലൈനിന്​ വില പ്രഖ്യാപിച്ചു; പെട്രോൾ മോഡലിന്​ 17.79 ലക്ഷം

text_fields
bookmark_border

സെൽറ്റോസ് സ്​പെഷൽ എഡിഷൻ മോഡലായ എക്​സ്​-ലൈനി​െൻറ വില പ്രഖ്യാപിച്ച്​ കിയ. വാഹനത്തി​െൻറ ചിത്രങ്ങളും വിശദാംശങ്ങളും നേരത്തേ കമ്പനി പുറത്തുവിട്ടിരുന്നു. എക്​സ്​ ലൈൻ ​പെട്രോൾ വാഹനത്തിന്​ 17.79 ലക്ഷമാണ്​ വില. ഡീസൽ മോഡലിന്​ 18.10 ലക്ഷം വിലവരും. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച എക്​സ്​ ലൈൻ ആശയത്തിൽ നിന്ന്​ പ്രചോദിതമായാണ് പുതിയ വാഹനം നിർമിച്ചിരിക്കുന്നത്​. ടാറ്റ ഹാരിയർ ഡാർക്​ എഡിഷന്​ പകരക്കാരനാകും സെൽറ്റൊസ്​ എക്​സ്​ ലൈൻ എന്നാണ്​ കിയയുടെ പ്രതീക്ഷ. സ്റ്റാൻഡേർഡ് എസ്‌യുവിയിൽ ചില്ലറ നവീകരണങ്ങൾ എക്സ്-ലൈനിൽ വരുത്തിയിട്ടുണ്ട്​.

സെൽറ്റോസ്​ എക്​സ്​ ലൈൻ

സ്പെഷ്യൽ എഡിഷൻ സെൽറ്റോസി​െൻറ ഏറ്റവും വലിയ ഹൈലൈറ്റ് നിറമാണ്​. മാറ്റ് ഗ്രാഫൈറ്റ് പെയിൻറ്​ ഒാപ്​ഷനുമായിട്ടാണ്​ എക്​സ്​ ലൈൻ വരുന്നത്​. ഗ്ലോസ് ബ്ലാക്ക്, ഓറഞ്ച് ആക്‌സൻറുകളുടെ ധാരാളിത്തവും വാഹനത്തിനുണ്ട്​. ഗ്രില്ലിനും ഇൻറീരിയറുകൾക്ക് അനുയോജ്യമായ മാറ്റ് ഗ്രാഫൈറ്റ് ഫിനിഷ് ലഭിക്കും. പിയാനോ ബ്ലാക്​ ഫ്രെയിമും ഗ്രില്ലിന്​ നൽകിയിട്ടുണ്ട്​. ബമ്പറിലെ സിൽവർ സ്​കിഡ് പ്ലേറ്റിന്​ പകരം ഓറഞ്ച് നിറത്തിലുള്ള പിയാനോ ബ്ലാക്ക് ട്രിം ഉപയോഗിച്ചിരിക്കുന്നു. എൽഇഡി ഫോഗ് ലാമ്പുകൾക്ക് ചുറ്റും പുതിയ പിയാനോ ബ്ലാക്​ ആക്​സൻറുകളും ഉണ്ട്.

വശങ്ങളിലേക്ക് വന്നാൽ, സൈഡ് ഡോർ ഗാർണിഷിലും സെൻറർ വീൽ ക്യാപ്പുകളിലും ഓറഞ്ച് നിറത്തിലുള്ള ആക്​സൻറുകൾ എക്​സ്​ ലൈന്​ ലഭിക്കും. സൈഡ്​ മിററുകൾക്ക് പിയാനോ ബ്ലാക്​ ഫിനിഷാണ്​. 18-ഇഞ്ച് അലോയ്​ ആണ്​ മറ്റൊരു പ്രത്യേകത. ടെയിൽ ഗേറ്റിലെ ക്രോം ഗാർണിഷ് കറുപ്പിച്ചിട്ടുണ്ട്​. റിയർ ബമ്പറിനും എക്‌സ്‌ഹോസ്റ്റുകൾക്കും പുതിയ ഗ്ലോസ്സ് ബ്ലാക്​ ഫിനിഷും ഓറഞ്ച് ഹൈലൈറ്റ് ഉള്ള ബ്ലാക്ക്ഡ്​ ഒൗട്ട് സ്കിഡ് പ്ലേറ്റും വാഹനത്തി​െൻറ​ പ്രത്യേകതയാണ്​. ടെയിൽ ഗേറ്റിൽ പുതിയ എക്സ്-ലൈൻ ലോഗോയും ഉണ്ട്. വാഹനത്തിന്​ ഉള്ളിലെ പ്രധാന അപ്‌ഡേറ്റ്​ ഹണികോമ്പ്​ പാറ്റേണും ഗ്രേ സ്റ്റിച്ചിങും ഉള്ള ഇൻഡിഗോ ലെതർ സീറ്റുകളാണ്. ഡ്യുവൽ-ടോൺ ബ്ലാക്​ ആൻഡ് ഗ്രേ തീമിലാണ് ഡാഷ്‌ബോർഡ് പൂർത്തിയാക്കിയിരിക്കുന്നത്. മറ്റ്​ പ്രത്യേകതകളെല്ലാം സെൽറ്റോസി​െൻറ ടോപ്പ്-സ്പെക്ക് ജിടി ലൈൻ ട്രിമ്മുകൾക്ക് സമാനമാണ്.


എഞ്ചിനും ഗിയർബോക്​സും

മെക്കാനിക്കലായി, പുതിയ സെൽറ്റോസ് എക്സ്-ലൈൻ സാധാരണ എസ്‌യുവിക്ക് സമാനമാണ്. 140 എച്ച്പി, 242 എൻഎം, 1.4 ലിറ്റർ, ടർബോ-പെട്രോൾ, 115 എച്ച്പി, 250 എൻഎം, 1.5 ലിറ്റർ, ടർബോ-ഡീസൽ എന്നിവയാണ് എഞ്ചിനുകൾ. ഓട്ടോമാറ്റിക് ഗിയർബോക്​സ്​ ഓപ്ഷനുകളിൽ മാത്രമേ വാഹനം ലഭ്യമാകൂ. ടർബോ-പെട്രോൾ വേരിയൻറ്​ 7-സ്പീഡ് ഡിസിടി ഗിയർബോക്​സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഡീസൽ എഞ്ചിൻ 6-സ്പീഡ് ടോർക്​ കൺവെർട്ടർ ഓട്ടോമാറ്റിക് ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:launchedkiaKia SeltosSeltos X Line
Next Story