Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightക്ലച്ച്​ ചവിട്ടാതെ...

ക്ലച്ച്​ ചവിട്ടാതെ ഗിയർ മാറ്റാവുന്ന സെൽറ്റോസുകൾ; ഐ.എം.ടി സാ​​ങ്കേതികവിദ്യ പരീക്ഷിച്ച്​ കിയ

text_fields
bookmark_border
ക്ലച്ച്​ ചവിട്ടാതെ ഗിയർ മാറ്റാവുന്ന സെൽറ്റോസുകൾ; ഐ.എം.ടി സാ​​ങ്കേതികവിദ്യ പരീക്ഷിച്ച്​ കിയ
cancel

ഹ്യൂണ്ടായ്​ വാഹനങ്ങളിൽ പരീക്ഷിച്ച്​ വിജയിച്ച ഐ.എം.ടി ഗിയർബോക്​സ്​ കിയ സെൽറ്റോസിലും ഉൾപ്പെടുത്തും. കോംപാക്​ട് മിനി എസ്​.യു.വിയായ വെന്യുവിലാണ്​ ഇൻറലിജൻറ്​ മാനുവൽ ട്രാൻസ്​മിഷൻ അഥവാ ഐ.എം.ടി എന്ന്​ പേരിട്ട സംവിധാനം ഹ്യൂണ്ടായ്​ ആദ്യം അവതരിപ്പിച്ചത്​. ക്ലച്ച്​ ചവിട്ടാതെ ഗിയർ മാറ്റാമെന്നതായിരുന്നു​ ഈ സംവിധാനത്തി​​​െൻറ പ്രത്യേകത. ഫസ്​റ്റ്​ ഇൻ ഇൻഡസ്​ട്രി അഥവാ വാഹന വ്യവസായത്തിലാദ്യം എന്ന അവകാശവാദവുമായാണ്​ ഹ്യൂണ്ടായ്​ ഐ.എം.ടി സംവിധാനത്തെ ഉപഭോക്​താക്കളിലെത്തിച്ചത്​.


മാനുവൽ, ഓ​ട്ടോമാറ്റിക്​ ഗിയർബോക്​സുകളുടെ ശക്​തി ഒരുപോലെ ലഭിക്കുമെന്നതാണ്​ ഐ.എം.ടി ഗിയർബോക്​സി​​​െൻറ പ്രത്യേകത. മാനുവൽ ഗിയർബോക്​സിൽ ഗിയർ മാറ്റം സംബന്ധിച്ച പൂർണ്ണ തീരുമാനം എടുക്കുന്നത്​ ​ൈഡ്രവറാണ്​. എന്നാൽ പുതിയ വെന്യുവിൽ ഗിയർ ലിവറിൽ ഇൻറൻഷൻ സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്​. സെൻസർ ട്രാൻസ്​മിഷൻ കൺട്രോൾ യൂനിറ്റിലേക്ക്​ നൽകുന്ന വിവരങ്ങൾക്കനുസരിച്ചാണ്​ ഗിയർമാറ്റം തീരുമാനിക്കുന്നത്​. ഹ്യൂണ്ടായുടെ സഹോദര സ്​ഥാപനമായ കിയയിൽ നേരത്തേതന്നെ ഐ.എം.ടി ഗിയർബോക്​സ്​ പരീക്ഷിച്ചിരുന്നു. കിയ സോണറ്റിലാണ്​ നിലവിൽ ഐ.എം.ടി ഉപയോഗിക്കുന്നത്​.


2021ൽ സെൽ​േറ്റാസ്​ ​ൈലനപ്പ്​ പരിഷ്​കരിക്കും

2021ൽ പുതുക്കിയ ലൈനപ്പായിരിക്കും സെൽറ്റോസിൽ വരിക. ചില വകഭേദങ്ങൾ നിർത്തലാക്കുമെന്നും ചിലത്​ കൂട്ടിച്ചേർക്കുമെന്നും കിയ പറയുന്നു. പുതുക്കിയ സെൽറ്റോസ് വേരിയൻറ് ലൈനപ്പ് 2021 ഏപ്രിൽ അവസാനത്തോടെ പ്രഖ്യാപിക്കും. 6 സ്പീഡ് ഐ‌.എം‌.ടി ഗിയർ‌ബോക്സ് 115 എച്ച്പി, 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായിട്ടായിരിക്കും കൂട്ടിച്ചേർക്കുക. മറ്റ് വേരിയന്‍റുകളിൽ കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്​.


ഐ‌.എം‌.ടി ഓപ്ഷൻ ഉൾപ്പെടുത്തുന്നതോടെ മൊത്തം ഏഴ് പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം സെൽറ്റോസ് ലഭ്യമാകും. ആറ്​ സ്പീഡ് മാനുവൽ, ടോർക്​ കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള 115 എച്ച്പി, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 140 എച്ച്പി, 1.4 ലിറ്റർ ടർബോ-പെട്രോൾ യൂനിറ്റ്, 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോ തുടങ്ങി സമ്പന്നമായ വാഹനനിരയാണ്​ നിലവിലുള്ളത്​. ഹ്യുണ്ടായ് ക്രെറ്റ, നിസ്സാൻ കിക്​സ്​, എം‌ജി ഹെക്ടർ, ടാറ്റ ഹാരിയർ, റെനോ ഡസ്റ്റർ, മാരുതി സുസുക്കി എസ്-ക്രോസ് എന്നിവയിൽ നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ടെങ്കിലും മികച്ച വിൽപ്പന നേരിടുന്ന വാഹനങ്ങളിൽ ഒന്നാണ്​ കിയ സെൽ​റ്റോസ്​.

ഐ.എം.ടിയുടെ ഗുണഫലങ്ങൾ

1. ക്ലച്ച്​ പെഡലി​​​െൻറ ഉപയോഗം പൂർണമായും ഒഴിവാക്കാനാകും. ഇത്​ സിറ്റി ട്രാഫിക്കിൽ വലിയ അനുഗ്രഹമായിരിക്കും.

2. ഗിയർ മാറ്റി ഓടിക്കുന്നതിലെ ആഹ്ലാദം നിലനിർത്തും.

3. ഇന്ധനക്ഷമത മാനുവലിലേതുപോലെ മികച്ച രീതിയിൽ ലഭിക്കും.

Show Full Article
TAGS:kia Seltos Kia seltos iMT gearbox 
Next Story