രാജ്യത്ത് ഹൈബ്രിഡ് വാഹനങ്ങളുടെ വിടവ് നികത്താൻ പുതിയ കോംപാക്ട് എസ്.യു.വിയുമായി കിയ
text_fieldsപ്രതീകാത്മക ചിത്രം
രാജ്യത്തെ ഹൈബ്രിഡ് വാഹനങ്ങളുടെ വിടവ് നികത്താൻ പുതിയ കോംപാക്ട് എസ്.യു.വി വിപണിയിൽ എത്തിക്കാനൊരുങ്ങി ഉത്തരകൊറിയൻ വാഹനനിർമാതാക്കളായ കിയ കോർപറേഷൻ. അടുത്ത 18 മാസങ്ങൾകൊണ്ട് വാഹനം വിപണിയിൽ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ട്രാൻസിഷണൽ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്ന പുതിയ എമിഷൻ നയവുമായി പൊരുത്തപ്പെടുന്നതും ജാപ്പനീസ് എതിരാളികളെ മറികടക്കാൻ പ്രാപ്തമാക്കുന്നതുമാകും പുതിയ വാഹനമെന്ന് കിയ അവകാശപ്പെടുന്നു.
പുതിയതായി അവതരിപ്പിക്കുന്ന ഹൈബ്രിഡ് വാഹനം നാല് മീറ്ററിയിൽ താഴെ നീളമുള്ളതും രണ്ടാമത്തെ വലിയ ഹൈബ്രിഡ് എസ്.യു.വിയാകുമെന്നും കമ്പനി പറഞ്ഞു. മോഡലിന്റെ പേര് ഇതുവരെ വെളിപ്പെടുത്താത്തതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിടാനാവില്ലെന്നും കിയ കൂട്ടിച്ചേർത്തു.
ഫോസിൽ ഇന്ധനങ്ങളിലും ഇലക്ട്രിക് ബാറ്ററിയിലും പ്രവർത്തിക്കാൻ കഴിയുന്ന ഇരട്ട പവർ കാറുകളാണ് ഹൈബ്രിഡ് മോഡലുകൾ. രാജ്യത്ത് ടൊയോട്ട മോട്ടോ കോർപറേഷനും മാരുതി സുസുക്കി മോട്ടോഴ്‌സുമാണ് ഹൈബ്രിഡ് വാഹനങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. എന്നാൽ ഈ സാങ്കേതികവിദ്യയിൽ ഒട്ടനവധി വാഹനനിർമാതാക്കൾ പുതിയ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക് കാറുകളിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതിനാണ് ആഭ്യന്തര കാർ നിർമാതാക്കൾ മുൻഗണന നൽകുന്നത്. കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ പുതിയ എമിഷൻ നയം രാജ്യത്ത് അവതരിപ്പിച്ചിരുന്നു. അതിനാൽ അത് മുൻനിർത്തിയാകും കിയയുടെ കാർ നിർമാണം.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഹൈബ്രിഡുകൾക്കുള്ള ആവിശ്യം വർധിപ്പിക്കാൻ കിയയുടെ കോംപാക്ട് എസ്.യു.വിക്ക് സാധിച്ചേക്കുമെന്നാണ് കമ്പനി കരുതുന്നത്. ഉപോഭോക്താക്കൾക്ക് താങ്ങാൻ കഴിയുന്ന വിലയിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയാകും ഹൈബ്രിഡ് വാഹനം നിർമ്മിക്കുക. ഇത് ഇലക്ട്രിക് വാഹനങ്ങൾക്ക് ഒരു ബദലാക്കി മാറ്റാനും കിയ ശ്രമിക്കുന്നുണ്ട്.
രാജ്യത്ത് ഹാച്ച്ബാക്ക്, സെഡാൻ മോഡൽ വാഹനങ്ങളെക്കാളും ഏറ്റവും കൂടുതൽ ആളുകൾ സെലക്ട് ചെയ്യുന്നത് എസ്.യു.വി വാഹനങ്ങളാണ്. ഒരു പക്ഷെ ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസൃതവും ഇന്ത്യൻ ഭൂപ്രകൃതിക്ക് ഉചിതവുമാണ് എസ്.യു.വികൾ. 2030 ഓടെ 26 മോഡലുകൾ നിരത്തുകളിൽ എത്തിക്കാൻ പദ്ധതിയിടുന്ന കിയ അവരുടെ മാതൃകമ്പനിയായ ഹ്യുണ്ടായ് മോട്ടോഴ്സിന്റെ ഒരു ഹൈബ്രിഡ് വകഭേദവും ഈ വർഷം വിപണിയിൽ എത്തിക്കുമെന്ന് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

