Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിയയുടെ വാഹനനിരയിൽ വൻ അഴിച്ചുപണി; വിവിധ മോഡലുകളുടെ നിരവധി വേരിയന്റുകൾ നിർത്തലാക്കി

text_fields
bookmark_border
Kia Sonet, Seltos, Carans Clavis
cancel
camera_alt

കിയ സോണറ്റ്, സെൽറ്റോസ്, കാരൻസ് ക്ലാവിസ്

ഇന്ത്യൻ വാഹന വിപണിയിലെ പ്രമുഖ നിർമാതാക്കളായ കിയ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലുകളായ സെൽറ്റോസ്, കാരൻസ് ക്ലാവിസ്, സോണറ്റ് എന്നീ മോഡലുകളിലെ നിരവധി വേരിയന്റുകൾ കമ്പനി ഔദ്യോഗികമായി നിർത്തലാക്കി. വേരിയന്റുകൾ ഒഴിവാക്കിയതിന്റെ കൃത്യമായ കാരണം കിയ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, കമ്പനിയുടെ വെബ്സൈറ്റിൽ പുതിയ മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് വാഹനങ്ങൾ തെരഞ്ഞെടുക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനും, വിൽപ്പന കുറവുള്ള മോഡലുകൾ ഒഴിവാക്കി നിര ലളിതമാക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓരോ മോഡലിലും ഒഴിവാക്കിയ വേരിയന്റുകളുടെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്.

കിയ സെൽറ്റോസ്

സെൽറ്റോസിന്റെ 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനൊപ്പം നൽകിയിരുന്ന iMT (ക്ലച്ച്‌ലെസ്സ് മാനുവൽ) ഗിയർബോക്സ് വേരിയന്റുകൾ കിയ പൂർണ്ണമായും നിർത്തലാക്കി. വാഹനം പുറത്തിറക്കിയപ്പോൾ HTE (O) (കൺവീനിയൻസ് പാക്ക്), HTK, HTK (O) (പ്രീമിയം പാക്ക്) എന്നീ മൂന്ന് ട്രിമ്മുകളിൽ 1.5 ലിറ്റർ ടർബോ പെട്രോൾ iMT ലഭ്യമായിരുന്നു. ഇവ മൂന്നും ഇപ്പോൾ വിപണിയിൽ നിന്നും പിൻവലിച്ചു. ഇതോടെ സെൽറ്റോസിലെ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനൊപ്പം 7-സ്പീഡ് DCT (ഓട്ടോമാറ്റിക്) ഗിയർബോക്സ് മാത്രമായിരിക്കും ഇനി ലഭ്യമാകുക.

ഇതിനുപുറമെ, ADAS സുരക്ഷാ സംവിധാനങ്ങളില്ലാത്ത സ്റ്റാൻഡേർഡ് എക്സ്-ലൈൻ (Standard X Line - 'A' അല്ലെങ്കിൽ 'O' സഫിക്സുകൾ ഇല്ലാത്തവ) വേരിയന്റുകളും നിർത്തലാക്കി. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ടർബോ പെട്രോൾ, ടർബോ ഡീസൽ എന്നീ എൻജിൻ ഓപ്ഷനുകളിലുള്ള സ്റ്റാൻഡേർഡ് എക്സ്-ലൈൻ മോഡലുകൾ ഇനി ലഭിക്കില്ല.

കിയ കാരൻസ് ക്ലാവിസ്

സെൽറ്റോസിൽ നിന്നും വ്യത്യസ്തമായി, കാരൻസ് ക്ലാവിസിൽ 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനൊപ്പമുള്ള iMT ഗിയർബോക്സ് പൂർണ്ണമായും ഒഴിവാക്കിയിട്ടില്ല. ക്ലാവിസിലെ HTX ട്രിമ്മിലുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ iMT വേരിയന്റ് മാത്രമാണ് നിർത്തലാക്കിയത്. നിലവിൽ HTX+ ട്രിമ്മിൽ മാത്രമായിരിക്കും ഈ കോമ്പിനേഷൻ ലഭ്യമാകുക.

ഡീസൽ നിരയിലെ പ്രാരംഭ മോഡലായ HTE 1.5L ഡീസൽ മാനുവൽ വേരിയന്റും കമ്പനി ഒഴിവാക്കി. ഇതോടെ ക്ലാവിസിന്റെ ഡീസൽ നിര ആരംഭിക്കുന്നത് HTE (O) ട്രിമ്മിൽ നിന്നായിരിക്കും. ഈ വർഷം മാർച്ചിൽ ജിടി ലൈൻ (GT Line), എക്സ് ലൈൻ (X Line) പതിപ്പുകൾക്കൊപ്പം പുറത്തിറക്കിയ HTX (O) A (1.5L ടർബോ പെട്രോൾ DCT) വേരിയന്റും നിർത്തലാക്കിയിട്ടുണ്ട്. കാരൻസ് ക്ലാവിസ് നിരയിലെ ഏറ്റവും വിലകുറഞ്ഞ ADAS വേരിയന്റായിരുന്നു ഇത്.

കിയ സോണറ്റ്

കോംപാക്റ്റ് എസ്‌യുവിയായ സോണറ്റിലും 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനൊപ്പമുള്ള iMT വേരിയന്റുകളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. നേരത്തെ ലഭ്യമായിരുന്ന HTK+ ടർബോ പെട്രോൾ iMT, HTX ടർബോ പെട്രോൾ iMT എന്നീ വേരിയന്റുകൾ നിർത്തലാക്കി. ഇതോടെ സോണറ്റിൽ 1.0 ലിറ്റർ ടർബോ പെട്രോൾ iMT കോമ്പിനേഷൻ ഇനി HTK (O), HTK+ (O) എന്നീ രണ്ട് ട്രിമ്മുകളിൽ മാത്രമായി ചുരുങ്ങി.

ഈ മാറ്റത്തോടെ സെൽറ്റോസിൽ 1.5 ലിറ്റർ ടർബോ പെട്രോൾ iMT വേരിയന്റുകളും, ADAS ഇല്ലാത്ത സ്റ്റാൻഡേർഡ് X-Line മോഡലുകളും ഒഴിവാക്കി. കാരൻസ് ക്ലാവിസിൽ HTX ടർബോ iMT, ബേസ് മോഡലായ HTE ഡീസൽ MT, വിലകുറഞ്ഞ ADAS മോഡലായ HTX (O) A എന്നിവയും നിർത്തലാക്കിയാതോടൊപ്പം സോണറ്റിൽ HTK+, HTX ടർബോ പെട്രോൾ iMT വേരിയന്റുകൾ ഒഴിവാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kia India Trims Lineup: Several Variants Discontinued Across Popular Models
Next Story