Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകാർണിവല്ലിന്​ 2.10...

കാർണിവല്ലിന്​ 2.10 ലക്ഷത്തി​െൻറ ഇളവ്​ പ്രഖ്യാപിച്ച്​ കിയ

text_fields
bookmark_border
കാർണിവല്ലിന്​ 2.10 ലക്ഷത്തി​െൻറ ഇളവ്​ പ്രഖ്യാപിച്ച്​ കിയ
cancel

കിയയുടെ എം.പി.വിയായ കാർണിവല്ലിന്​ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് കിയ മോ​േട്ടാഴ്​സ്​. ​ സെപ്​തംബർ ഒാഫറായി 2.10 ലക്ഷത്തി​െൻറ ഇളവുകളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. എക്സ്ചേഞ്ച് ബോണസ്, 3 വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ സർവീസ്​ എന്നിവ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

എല്ലാ വകഭേദങ്ങൾക്കും പിൻസീറ്റ് വിനോദ പാക്കേജും സൗജന്യങ്ങളിൽ​െപടുന്നു. 80,000 രൂപയാണ്​ എക്‌സ്‌ചേഞ്ച് ബോണസായി നൽകുന്നത്​. 48,000 രൂപയുടെ സർവിസ്​ പാക്കേജും 46,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പ്രീമിയം അല്ലെങ്കിൽ പ്രസ്റ്റീജ് ട്രിം ലെവൽ വാങ്ങുന്നവർക്ക്​ 36,560 രൂപ വിലമതിക്കുന്ന പിൻ സീറ്റ് യാത്രക്കാർക്കുള്ള സ്​ക്രീനുകളും നൽകുന്നുണ്ട്​.


ഏറ്റവും ഉയർന്ന​ ലിമോസിൻ ട്രിമിന് ഈ പായ്ക്ക് സ്റ്റാ​േൻറർഡാണ്​. എല്ലാം കൂടി ചേർത്ത് ആകെ 2.10 ലക്ഷം രൂപയുടെ ആനുകൂല്യമാണ്​ ലഭ്യമാവുകയെന്ന്​ കിയ പറയുന്നു. പ്രീമിയം എം‌പി‌വി വിഭാഗത്തിൽ ആധിപത്യം പുലർത്തുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയുമായാണ്​ കാർണിവല്ലി​െൻറ പ്രധാന മത്സരം.

കാർണിവൽ കൂടുതൽ വലിയ വാഹനമാണ്​. എന്നാൽ ഇതിനനുസരിച്ച്​ വിലയും കൂടുതലാണ്​. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് വേരിയൻറുകളിലാണ് കാർണിവൽ ലഭിക്കുക. 7,8 അല്ലെങ്കിൽ 9 സീറ്റുകളിൽ വാഹനം ലഭ്യമാകും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Carnivalautomobilekia motorsmassive benefits
Next Story