Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kia Carens to get three engine options; five variants
cancel

അഞ്ച്​ വകഭേദങ്ങളുമായി കിയ കാറൻസ്​; ബുക്കിങ്​ തീയതിയും പ്രഖ്യാപിച്ചു

text_fields
bookmark_border
ഈ വർഷമാദ്യം വാഹനം വിപണിയിൽ എത്തും

സെൽറ്റോസ്​, സോണറ്റ്​, കാർണിവൽ എന്നീ മോഡലുകൾക്കുശേഷം കിയ മോ​േട്ടാഴ്​സ്​ അവതരിപ്പിക്കുന്ന എം.പി.വി, കാറൻസി​െൻറ കൂടുതൽ വിശേഷങ്ങൾ പുറത്ത്​.എം.പി.വിക്കും എസ്​.യു.വിക്കും ഇടയിൽ സ്​ഥാനമുള്ള വാഹനം എന്നാണ്​ കാറൻസിനെ കിയ വിശേഷിപ്പിക്കുന്നത്​. ഈ വർഷമാദ്യം വാഹനം വിപണിയിൽ എത്തിക്കാനാണ്​ കമ്പനി പദ്ധതിയിടുന്നത്​. മൂന്ന് നിരയിലായി ആറ്​, ഏഴ്​ സീറ്റുകളുള്ള വാഹനമാണ് കാറൻസ്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ അഞ്ച്​ വകഭേദങ്ങളിലാവും വാഹനം പുറത്തിറങ്ങുക. ഉപഭോക്താക്കൾക്ക് ജനുവരി 14 മുതൽ കിയ ഔട്ട്‌ലെറ്റുകൾ വഴി വാഹനം ബുക്ക് ചെയ്യാം.


ഡീസൽ, പെട്രോൾ എഞ്ചിനുകളിൽ വാഹനം ലഭ്യമാകുമെന്ന് കിയ സ്ഥിരീകരിച്ചു​. എൻട്രി ലെവലിൽ 115 എച്ച്പി, 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ആയിരിക്കും. 140 എച്ച്പി, 1.4 ലിറ്റർ, ടർബോ-പെട്രോൾ എഞ്ചിൻ ഉയർന്ന വേരിയന്റുകളിൽ ലഭ്യമാണ്. 115 എച്ച്‌പി, 1.5 ലിറ്റർ ഡീസൽ എഞ്ചിനിലും കാറെൻസ് വരും. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളിൽ സ്റ്റാൻഡേർഡ് ആയിരിക്കും. ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭിക്കും. 1.4 ലിറ്റർ ടർബോ-പെട്രോളിന്​ മാത്രമേ ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്‌സ് ലഭ്യമാകൂ.

അഞ്ച് വകഭേദങ്ങൾ

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വകഭേദങ്ങളിൽ കാറെൻസ് വിൽക്കും. വേരിയന്റിനെ ആശ്രയിച്ച് ആറ്, ഏഴ് സീറ്റുകളുള്ള ലേഔട്ടുകൾ വാഹനം ലഭിക്കും.


പ്രീമിയം

കവറുകളുള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ, ഇൻഡിഗോ ആക്‌സന്റുകളുള്ള ടു-ടോൺ ബ്ലാക്ക്, ബീജ് ഇന്റീരിയർ, സെമി-ലെതറെറ്റ് സീറ്റുകൾ, വൺ-ടച്ച് ഇലക്ട്രിക് ടംബിൾ സൗകര്യമുള്ള രണ്ടാം നിര സീറ്റ്, 7.5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആറ്​ എയർബാഗുകൾ, ABS, ESC, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, പിൻ പാർക്കിങ്​ സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ അടിസ്ഥാന മോഡലിൽ ലഭിക്കും.

പ്രസ്റ്റീജ്

പ്രീമിയം ട്രിമ്മിൽ നിന്നുള്ള ഫീച്ചറുകൾക്ക്​ പുറമേ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള എട്ട്​ ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.5 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 6 സ്പീക്കർ സൗണ്ട് സിസ്റ്റം, റിയർ വ്യൂ ക്യാമറ, ഫ്രണ്ട് പാർക്കിങ്​ സെൻസറുകൾ എന്നിവ രണ്ടാം ട്രിമ്മിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

പ്രസ്റ്റീജ് പ്ലസ്

ഈ ട്രിമ്മിൽ 16 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, നോർമൽ, ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ (ഡിസിടി വേരിയന്റുകളിൽ മാത്രം), റിയർ വാഷർ, വൈപ്പർ, റിയർ ഡിഫോഗർ എന്നിവ ഉണ്ടാകും.

ലക്ഷ്വറി

എൽഇഡി ഹെഡ്‌ലൈറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒ.ടി.എ അപ്‌ഡേറ്റുകൾ, 64-കളർ ആംബിയന്റ് ക്യാബിൻ ലൈറ്റിങ്​, എയർ പ്യൂരിഫയർ, ടെലിസ്‌കോപിക് സ്റ്റിയറിംഗ് വീൽ അഡ്ജസ്റ്റ്‌മെന്റ്, ഫുൾ ലെതറെറ്റ് സീറ്റുകൾ, സീറ്റ് ബാക്ക് ടേബിളുകൾ എന്നിവയാണ് ആഡംബര ട്രിമ്മിന് ലഭിക്കുന്നത്.

ലക്ഷ്വറി പ്ലസ്

8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, കൂൾഡ് വയർലെസ് ചാർജർ, വെന്റിലേറ്റഡ് സീറ്റുകൾ, റെയിൻ സെൻസിങ്​ വൈപ്പറുകൾ, സ്റ്റാൻഡേർഡ് സൈസ് സൺറൂഫ് എന്നിവ ടോപ്പ്-സ്പെക്ക് ലക്ഷ്വറി പ്ലസ് ട്രിമ്മിൽ ഉൾപ്പെടുന്നു.

വില

കിയ കാറൻസിന്‍റെ എൻട്രി ലെവൽ വേരിയന്റിന് ഏകദേശം 12 ലക്ഷം രൂപ വില വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ടോപ്പ്-സ്പെക്ക് ഡീസൽ ഓട്ടോമാറ്റിക് ട്രിമ്മിന് 20 ലക്ഷം രൂപ വരെ ഉയരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kia Carens to get three engine options; five variants
Next Story