Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസ്​പീഡോമീറ്റർ...

സ്​പീഡോമീറ്റർ വി​ച്ഛേദിച്ച്​ പുത്തൻ കാറിൽ സഞ്ചാരം; ഡീലർക്ക്​ ഒരു ലക്ഷം പിഴ

text_fields
bookmark_border
Kerala MVD fines dealer Rs. 1 lakh for disconnecting odometer
cancel

സ്​പീഡോമീറ്റർ വി​ച്ഛേദിച്ച്​ ഒരു ഷോറൂമിൽ നിന്ന്​ മറ്റൊരിടത്തേക്ക്​ രജിസ്​റ്റർ ചെയ്യാത്ത കാർ കൊണ്ടുപോയതിന്​ ഡീലർഷിപ്പിന്​ പിഴ ചുമത്തി മോ​േട്ടാർ വാഹന വകുപ്പ്​. വിവിധ നിയമലംഘനങ്ങൾക്ക്​ ഒരു ലക്ഷം രൂപയാണ്​ പിഴ മത്തിയത്​. പതിവ് വാഹനപരിശോധനയിലാണ്​ നിയമലംഘനം ഉദ്യോഗസ്​ഥരുടെ കണ്ണിൽപ്പെട്ടത്​. വാഹനം കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ആലപ്പുഴ, കായംകുളത്തുവച്ചാണ്​ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞ്​ പരിശോധിച്ചത്​. മാരുതി എർട്ടിഗ എം.പി.വിക്കാണ്​ പിഴ ചുമത്തിയത്​.


ടിസിആർ അല്ലെങ്കിൽ ട്രേഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ വാഹനത്തിന്​ ഉണ്ടായിരുന്നില്ല. ഒരു ഡീലർഷിപ്പിൽ നിന്ന് മറ്റൊന്നിലേക്ക് വാഹനം കൈമാറാൻ ട്രേഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ആവശ്യമാണ്. വിശദ പരിശോധനയിലാണ്​ വാഹനത്തി​െൻറ ഓഡോമീറ്റർ കേബിൾ വിച്ഛേദിച്ചതായി കണ്ടെത്തിയത്​. തുടർന്ന് മോ​േട്ടാർ വാഹന നിയമം സെക്ഷൻ 182 എ പ്രകാരം എംവിഡി ഡീലർഷിപ്പുകൾക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്​തു.


റോഡ് മാർഗം കോഴിക്കോടിനും തിരുവനന്തപുരത്തിനും ഇടയിലുള്ള ദൂരം 370 കിലോമീറ്ററിൽ കൂടുതലാണ്. സ്പീഡോമീറ്റർ കേബിളുകൾ വിച്ഛേദിക്കുന്നത് രാജ്യത്തി​െൻറ പല ഭാഗങ്ങളിലെയും ഡീലർമാരുടെ പതിവാണ്. ഉപഭോക്താവിന് വിതരണം ചെയ്യുമ്പോൾ വാഹനത്തിന് കിലോമീറ്ററുകൾ കുറവാണെന്ന് ഉറപ്പുവരുത്താനാണ് ഇങ്ങിനെ ചെയ്യുന്നത്.

ഓഡോമീറ്റർ കേബിൾ വിച്ഛേദിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഓഡോമീറ്റർ കേബിൾ വിച്ഛേദിച്ചാൽ ഡ്രൈവർക്ക്​ വാഹനത്തി​െൻറ വേഗത നിർണ്ണയിക്കാൻ കഴിയില്ല. ഇത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. പല ആധുനിക കാറുകളിലും, ഓഡോമീറ്റർ വിച്ഛേദിക്കുന്നത് പവർ സ്റ്റിയറിംഗി​െൻറ പ്രവർത്തനത്തെയും ബാധിക്കും. ഇത് കൂടുതൽ അപകടകരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finemotor vehicle departmentdealeodometer
Next Story