Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right'ജീപ്പ്​...

'ജീപ്പ്​ ഒറിജിനൽ'ലക്ഷ്യംവയ്​ക്കുന്നത്​ ഥാറിനേയൊ?; അനുകരണങ്ങൾക്കെതിരായ വീഡിയൊ വൈറലാകു​േമ്പാൾ

text_fields
bookmark_border
ജീപ്പ്​ ഒറിജിനൽലക്ഷ്യംവയ്​ക്കുന്നത്​ ഥാറിനേയൊ?; അനുകരണങ്ങൾക്കെതിരായ വീഡിയൊ വൈറലാകു​േമ്പാൾ
cancel

ഹീ​ന്ദ്ര ഥാർ പുറത്തിറങ്ങിയതുമുതൽ നടക്കുന്ന അടക്കംപറച്ചിലുകളിൽ ഒന്നാണ്​ ജീപ്പ്​ റാംഗ്ലറുമായുള്ള അതി​െൻറ സാമ്യം. രൂപത്തിൽ പ്രകടമായ സാമ്യമാണ്​ മഹീന്ദ്ര ഥാറും ജീപ്പ്​ റാംഗ്ലറും തമ്മിലുള്ളത്​. ഇൗ പശ്​ചാത്തലത്തിലാണ്​ ജീപ്പ്​ പുറത്തിറക്കിയ പുതിയ പരസ്യം ശ്രദ്ധപിടിച്ചുപറ്റുന്നത്​.

'ദി ഒറിജിനൽസ്​' എന്ന തലക്കെട്ടിലാണ്​ വീഡിയൊ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. ലോകത്തിൽ ഒറിജിനലുകളും ഡ്യൂപ്ലിക്കേറ്റുകളും തമ്മിലുള്ള വ്യത്യാസമാണ്​ വീഡിയോയുടെ വിഷയം. യഥാർഥ ആശയങ്ങൾ പകർപ്പുകളേക്കാൾ സ്വതന്ത്രമായി മുന്നേറാനും വഴി നയിക്കാനും മനുഷ്യരാശിയെ പ്രാപ്​തമാക്കുമെന്ന്​ വീഡിയൊ പറയുന്നു. ലോകത്തിലെ മനോഹരമായ ലാൻഡ്‌മാർക്കുകൾ, കല, എഞ്ചിനീയറിംഗ് ആശയങ്ങൾ എന്നിവ വീഡിയോ ഉയർത്തിക്കാട്ടുന്നു.

സ്റ്റാച്യു ഓഫ് ലിബർട്ടി, പിരമിഡുകൾ, വാൻഗോഗി​െൻറയും മൈക്കലാഞ്ചലോയുടെയും പെയിൻറിങുകൾ, റോമിലെ കൊളോസിയം, ഡാവിഞ്ചിയുടെ മോണലിസ, ഈഫൽ ടവർ, താജ്​മമഹൽ തുടങ്ങിയവയൊക്കെ വീഡിയോയിൽ കടന്നുവരുന്നുണ്ട്​. താജ്​മഹലിൽ നിന്ന്​ പഴയ വില്ലീസ്​ ജീപ്പിലാണ്​ വീഡിയൊ അവസാനിക്കുന്നത്​. യഥാർഥമായതിനെ പകർത്താനൊ പുനർ നിർമിക്കാനൊ കഴിയില്ലെന്നും വീഡിയോയിൽ പറയുന്നു.

ജീപ്പ്​ റാംഗ്ലറും പുതിയ ഥാറും

മഹീന്ദ്രക്കി​െട്ടാരു പണി?

സംഗതി സൈദ്ധാന്തികമായിട്ടാണെങ്കിലും പുതിയ ഥാറിനി​െട്ടാരു പണിയാണെന്നാണ്​ വീഡിയൊ കണ്ടവർ പറയുന്നത്​. മഹാത്മാഗാന്ധിയുടെയും താജ്​മഹലി​െൻറയും രൂപത്തിൽ വീഡിയോ ഇന്ത്യൻ ബന്ധത്തെ സമർഥമായി സമന്വയിപ്പിക്കുന്നുണ്ട്​. ജീപ്പി​െൻറ യഥാർഥ രൂപകൽപ്പന മനുഷ്യരാശിയുടെ ഏറ്റവും മികച്ച സൃഷ്ടികളുമായി താരതമ്യപ്പെടുത്തുന്നു.

ഒറിജിനലുകൾ അനുകരിക്കാമെങ്കിലും ഒരിക്കലും തനിപ്പകർപ്പാക്കാനാവില്ല എന്ന പ്രസ്താവനയോടെയാണ് വീഡിയോ അവസാനിക്കുന്നത്. 1941 മുതലുള്ള തങ്ങളുടെ പാരമ്പര്യവും എടുത്ത്​കാട്ടിയിട്ടുണ്ട്​. ജീപ്പി​െൻറ മാതൃ കമ്പനിയായ എഫ്‌സി‌എ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ പുതിയ മഹീന്ദ്ര ഥാറി​െൻറ രൂപകൽപ്പനയ്‌ക്കെതിരെ നിയമനടപടികൾ ആരംഭിക്കുമോ എന്ന് ഉറ്റുനോക്കുകയാണ്​ വാഹന നിരൂപകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileMahindra TharJeep IndiaThe Originals
Next Story