Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജാവയുടെ യുദ്ധവീരൻ...

ജാവയുടെ യുദ്ധവീരൻ 'ഖാക്കി' വിപണിയിൽ; എൻഫീൽഡിന്​ എതിരാളിയാകും

text_fields
bookmark_border
Jawa Khakhi Colour Launch Price Royal Enfield Signals Rival
cancel

ജാവ 42 ബൈക്കിന്​ പുതിയ രണ്ട്​ നിറങ്ങൾകൂടി അവതരിപ്പിച്ച്​ ക്ലാസിക്​ ലെജൻഡ്​സ്​ കമ്പനി. ഖാക്കി, മിഡ്​നൈറ്റ്​ ഗ്രേ എന്നിങ്ങനെ നിറങ്ങളാണ്​ പുതുതായി നൽകിയിരിക്കുന്നത്​. ഇന്ത്യയുടെ 1971 ലെ യുദ്ധ വിജയത്തി​െൻറ അമ്പതാം വാർഷികം ആഘോഷിക്കാനാണ് ഖാക്കി നിറം ബൈക്കിന്​ നൽകിയിരിക്കുന്നത്​. രാത്രിയിൽ നടന്ന ലോംഗേവാല യുദ്ധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ജാവ മിഡ്‌നൈറ്റ് ഗ്രേ. രണ്ട് ജാവകൾക്കും ഒരേ വിലയാണ്​ -1,93,357 രൂപ.

നേരത്തേ പുതിയ നിറങ്ങളും അലോയ്​ വീലുകളുമൊക്കെയായി ജാവ 42വിനെ പരിഷ്​കരിച്ചിരുന്നു. 2020ൽ ബി‌എസ് ആറ്​ പതിപ്പ് പുറത്തിറങ്ങിയതിന്ശേഷം രണ്ടാമത്തെ മുഖംമിനുക്കലിനാണ്​ ജാവ വിധേയമായത്​. ഒറിയോൺ റെഡ്​, സിറസ്​ വൈറ്റ്​, ആൾ സ്റ്റാർ ബ്ലാക്​ എന്നീ നിറങ്ങളും​ ജാവയിൽ പുതുതായി ഉൾപ്പെടുത്തി​.

42 എന്ന പഴയ ​ൈബക്ക്​ അതേപടി നിലനിർത്തിയാണ്​ പുതിയ വേരിയന്‍റുകൾ അവതരിപ്പിച്ചത്​. പഴയ വാഹനം ആറ്​ നിറങ്ങളിൽ ഇപ്പോഴും ലഭ്യമാണ്​. പുത്തൻ അലോയ് വീലുകൾ, ഫ്ലൈസ്‌ക്രീൻ, പിന്നിലെ റൈഡറിനായി ഗ്രാബ് റെയിൽ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​. ബൈക്കിന്‍റെ എഞ്ചിൻ കവറുകൾ, എക്‌സ്‌ഹോസ്റ്റ്, ഹെഡ്‌ലൈറ്റ് ബെസെൽ, സസ്‌പെൻഷൻ എന്നിവ കറുപ്പ്​ പൂശിയാണ്​ എത്തുന്നത്​. ഇത് വാഹനത്തിന് ആകർഷകമായ ഇരുണ്ട രൂപം നൽകുന്നു. സീറ്റും പരിഷ്​കരിച്ചിട്ടുണ്ട്​. വലുപ്പം കൂട്ടി കൂടുതൽ മാർദവമാക്കിയ സീറ്റിന് പുതിയ സ്റ്റിച്ചിംഗ് പാറ്റേണും നൽകിയിട്ടുണ്ട്​.


എഞ്ചിൻ സവിശേഷതകൾ മുമ്പത്തെപ്പോലെ തന്നെ തുടരുന്നു. എങ്കിലും സാ​ങ്കേതികതയിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയതായും ഇത്​ വാഹനത്തിന്‍റെ പെർഫോമൻസ്​ മെച്ചപ്പെടുത്തിയതായും ക്ലാസിക്​ ലെജൻഡ്​സ്​ പറയുന്നു. ബിഎസ് ആറ്​, 293 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ലിക്വിഡ്-കൂൾഡ് ആണ്. ഇത് 27.33 ബിഎച്ച്പിയും 27.02 എൻഎം പീക്​ ടോർക്കും ഉത്​പാദിപ്പിക്കും. 1369 എം.എം ആണ്​ വീൽബേസ്​. ട്യൂബ് ലെസ്സ് ടയറുകളുള്ള കറുത്ത 13 സ്‌പോക്​ അലോയ് വീലുകൾ പുതിയ ഡിസൈൻ തീമിന്​ ചേരുന്നതാണ്​.

പുനർരൂപകൽപ്പന ചെയ്ത ബോഡി ഗ്രാഫിക്സും ആകർഷകം. സസ്പെൻഷൻ കുറേക്കൂടി ദൃഢമാക്കി എന്നതും എടുത്തുപറയേണ്ടതാണ്​. ഇത്​ മോശം റോഡുകളിൽ ഗ്രൗണ്ട്​ ക്ലിയറൻസ്​ വർധിപ്പിക്കുന്നുണ്ട്​. ക്ലാസിക്​ ലെജണ്ട്​സ്​ ക്രോസ്​ ​േഫ്ലാ എന്ന്​ വിളിക്കുന്ന മാറ്റമാണ്​ എഞ്ചിനിൽ വരുത്തിയിരിക്കുന്നത്​. എഞ്ചിനിലെ ലാംഡ സെൻസർ കൂടുതൽ മികച്ച രീതിയിൽ അകത്തും പുറത്തുമുള്ള പരിതസ്​ഥിതികളെ മനസിലാക്കി എഞ്ചിനുള്ളിലേക്കും പുറത്തേക്കുമുള്ള വായുസഞ്ചാരത്തെ നിയന്ത്രിക്കുമെന്ന്​ കമ്പനി പറയുന്നു. ഇത്​ മലിനീകരണം കുറക്കുകയും ഇന്ധനത്തിന്‍റെ കത്തൽ ശേഷി വർധിപ്പിക്കുകയും ചെയ്യും.

സ്ഥിരമായ മികച്ച പ്രകടനമാവും ഈ മാറ്റങ്ങളുടെ ഫലം. 172 കിലോഗ്രാം ആണ് ഭാരം. പുനർരൂപകൽപ്പന ചെയ്ത സൈഡ് സ്റ്റാൻഡ്​ വളവുകൾ സുരക്ഷിതമാക്കുന്നുണ്ട്​.

Show Full Article
TAGS:Jawa Jawa Khakhi new colour launched 
Next Story