Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജാഗ്വാറിന്‍റെ സമ്പൂർണ...

ജാഗ്വാറിന്‍റെ സമ്പൂർണ ​ൈവദ്യുത എസ്.യു.വി, ഐ-പേസ് ഇന്ത്യയിൽ

text_fields
bookmark_border
ജാഗ്വാറിന്‍റെ സമ്പൂർണ ​ൈവദ്യുത എസ്.യു.വി, ഐ-പേസ് ഇന്ത്യയിൽ
cancel

മുംബൈ: വൈദ്യുത വാഹന വിഭാഗത്തിൽ ജ്വാഗ്വാറിന്‍റെ ആദ്യ സംരംഭമായ ഐ പേസ് ഇന്ത്യൻ വിപണിയിൽ. നിരത്തിലിറക്കുന്നതിന് മുന്നോടിയായുള്ള പരിശോധനക്കും വിലയിരുത്തലിനുമായി ഇലക്ട്രിക് എസ് യു വിയുടെ ആദ്യ യൂനിറ്റ് മുംബൈക്ക് സമീപം ജെഎൻപിടിയിൽ എത്തിച്ചേർന്നു. ത്രസിപ്പിക്കുന്ന ഫിറൻസെ റെഡ് നിറത്തിലുള്ള എച്ച്എസ്ഇ വേരിയന്‍റാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്​. 90 കെഡബ്ല്യുഎച്ച് ലിഥിയം ബാറ്ററിയാണ്​ വാഹനത്തിന്​ കരുത്തുപകരുന്നത്​. 294 കിലോവാട്ട്​ കരുത്തുള്ള വാഹനം 696 എൻഎം ടോർക്​ ഉത്​പാദിപ്പിക്കും.

4.8 സെക്കൻറ് കൊണ്ട് പൂജ്യത്തിൽ നൂറ് കിലോമീറ്റർ വേഗതയാർജിക്കാനുള്ള ശേഷിയുണ്ട്​. ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറൻറിയുണ്ട്. പുതിയ അറ്റ്ലസ് ഗ്രേ ഗ്രിൽ ടിപ്പ് ഫിനിഷാണ്​ എക്സ്റ്റീരിയറിന്​. പുത്തൻ അലോയ്,​ ആഢംബരം നിറഞ്ഞ ബ്രൈറ്റ് പാക്ക് ഓപ്ഷൻ എന്നിവയും ഉപയോക്താക്കൾക്ക് ലഭിക്കും. ക്യാബിൻ എയർ അയോണൈസേഷനിൽ ഇപ്പോൾ പി.എം 2.5 ഫിൽട്ടറേഷൻ ഉണ്ട്. ഒരു യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഐ-പേസിന് അതിന്‍റെ ക്യാബിൻ വായു ഫിൽട്ടർ ചെയ്യാൻ സാധിക്കും. ഐ പേസ് നിരത്തിലിറങ്ങിയശേഷം 80 ഗ്ലോബൽ അവാർഡുകളും വിവിധ അംഗീകാരങ്ങളും നേടാനായിട്ടുണ്ട്. വേൾഡ് കാർ ഓഫ് ദ ഇയർ, വേൾഡ് കാർ ഡിസൈൻ ഓഫ് ദ ഇയർ, വേൾഡ് ഗ്രീൻ കാർ 2019 എന്നീ അംഗീകാരങ്ങൾ ഐ പേസിന്​ ലഭിച്ചിട്ടുണ്ട്​. ഐ-പേസി​െൻറ ബുക്കിങ്​ നേരത്തേ ആരംഭിച്ചിരുന്നു.

കൂടാതെ 5 വര്‍ഷത്തെ സേവന പാക്കേജ്, 5 വര്‍ഷത്തെ ജാഗ്വാര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 7.4 കിലോവാട്ട് എസി വാള്‍ മൗണ്ടഡ് ചാര്‍ജര്‍ എന്നിവയും ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എസ്, എസ്ഇ, എച്ച്എസ്ഇ എന്നിങ്ങനെ മൂന്ന് വേരിയൻറുകളില്‍ ഐ-പേസ് ലഭിക്കും. ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ഹോം / ഓഫീസ് ചാര്‍ജിങ്​ പരിഹാരങ്ങള്‍ നല്‍കുന്നതിന് ജാഗ്വാര്‍ ടാറ്റ പവറുമായി സഹകരിക്കുന്നുണ്ട്​. ടാറ്റാ പവര്‍ സ്ഥാപിച്ച 'ഇസെഡ് ചാര്‍ജ്' ഇവി ചാര്‍ജിങ്​ ശൃംഖലവഴി ഉപഭോക്താക്കള്‍ക്ക് വാഹനം ചാർജ്​ ചെയ്യാൻ കഴിയും. 23ലധികം നഗരങ്ങളിൽ 200ലധികം ചാര്‍ജിങ്​ പോയിൻറുകൾ ഇപ്രകാരം സജ്ജീകരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jaguarautomobileelectric SUVJaguar I-PACE
Next Story